എന്താ ചക്കരെ എന്തോ പണി കിട്ടി എന്ന് കേട്ടല്ലോ…
ഒരു നാറിയെ സഹായിച്ചതാ…നീ ഇപ്പഴാണോ അറിയുന്നത്
അതെ ടാ അടുത്ത ആഴ്ച ഞാൻ പഞ്ചാബ് പോവാ…
ഞാൻ എന്താ
എൻ്റെ റിസർച്ച് തുടങ്ങി…
മറ്റെ അഗ്രോ അഗ്രോ
അതാണ്
എത്ര എടുക്കും
ഒരു ഏഴ് മാസം കാണും
നന്നായി…പോയി രക്ഷപ്പെട്…പിന്നെ അവിടെ പോയി എൻ്റെ ചെക്കനെ മറക്കോ …
ചിലപ്പോ
നിന്നെ വീട്ടി കേറി പണിയും…
എന്നാ ഇങ്ങ് വാ അമ്മ അന്വേഷിച്ചു നിന്നെ….
ഞാൻ വരാ ടാ
അപ്പോ ശെരി നടക്കട്ടെ ഞാൻ ചുമ്മാ വിളിച്ചതാ
ശെരി മഹാ…
ഫോൺ കട്ടായി…
അമ്മു നടന്ന് വരുന്നത് ഞാൻ കണ്ടു…
ഹലോ ഇല്ല ഇല്ല ഞാൻ ദുബൈക്ക് പോവാ അതെ അതെ വരാൻ പത്ത് ദിവസം ആവും … ശെരി ഇല്ല ഇല്ല അവൾക്ക് ഇതൊന്നും ഇഷ്ട്ടം അല്ല പിന്നെ അമ്മുന് പാസ്സ്പോർട്ട് ഒന്നും ഇല്ല…ആണോ നേരത്തെ പറഞ്ഞാ നിനക്കും കൂടെ വരായിരുന്നു നമ്മക്ക് പൊളിക്കായിരുന്നു പിന്നെ ഇനി അടുത്ത തവണ നോക്കാം ശെരി മഹാ ബൈ ബൈ…
അമ്മു : എന്താ ഒരേ വച്ച് അലക്കായിരുന്നല്ലോ മഹയാ
അതെ അവള് പറയാ അവൾക്കും വരണം എന്ന്
ആഹാ
ഞാൻ പറഞു നേരത്തെ പറഞ്ഞാ നമ്മക്ക് തകർക്കായിരുന്നു എന്ന് ഇനി അടുത്ത തവണ ആവട്ടെ…
ഉവ്വ്
ഞാൻ : നീ വരുന്നോ ഞാൻ പാക്ക് ചെയ്യാൻ പോവാ…
വരാം….
പാക്ക് ചെയ്യുന്ന സമയത്തും ഞാൻ പരമാവതി സ്ക്രൂ ചെയ്തു…ഉച്ച ആയപ്പോ ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിക്കാൻ ഇരുന്നു….
അവൾക്ക് വലിയ മുഖം ഇല്ല എന്തൊക്കെയൊ പെറുക്കി പെറുക്കി അമ്മു. എണീറ്റ് പോയി…
അമ്മ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്നു….
ഞാൻ ഫുഡ് കഴിച്ച് കഴിഞ്ഞ് മുകളിൽ പോയി അവളുടെ വരവ് കാത്തിരുന്നു
കാലൊച്ച കേട്ടതും ഞാൻ വീണ്ടും നാടകം ആരംഭിച്ചു…
ചാർജർ ഐപാഡ്…. ക്ലീനിങ് ബോക്സ്… സ്ലിപ്പർ ഷൂസ് പെർഫ്യൂം
എല്ലാം എടുത്തു ഓക്കെ…🙂
അമ്മു : കഴിഞ്ഞോ