വധു is a ദേവത 26 [Doli]

Posted by

ഞാൻ : ആരും ഇല്ലെങ്കിൽ നേരെ ഗുരുദ്വാര യിലേക്ക് വച്ച് പിടിച്ചോ പണി എടുക്കാൻ പറ്റോ അവിടെ കിട്ടും എല്ലാരെയും ഫുഡ് ഫ്രീ കിടക്കാൻ ഒരുപാട് സ്ഥലം പിന്നെ എന്ത് വേണം മോളെ … ഒരു ടെൻഷൻ ഇല്ല… അടിച്ച് പൊളിക്കാം….

അമ്മു : ആഹാ അത് നല്ല ഐഡിയ നീ നാളെ പോയിട്ട് വേണം അങ്ങോട്ട് സ്ഥലം വിടാൻ…

എന്തിന്

നിനക്ക് തന്നെ എന്നെ വേണ്ട പറഞ്ഞില്ലേ…

ഞാൻ എപ്പോ അങ്ങനെ പറഞ്ഞത്…

ഇപ്പൊ പിന്നെ നീ എന്നോട് പ്രതികാരം ചെയ്തത് ഞാൻ എന്ത് ഫീൽ ആയി വന്നതാ…നിനക്ക് ഇഷ്ട്ടം ഇല്ല അത് കൊണ്ട് പ്രതികാരം ചെയ്തു…

ഞാൻ ഒരു കാര്യം പറ

എന്താ

നമ്മടെ പിണക്കം ഒരു ദിവസം കൂടി പോയാ ഒരു ആഴ്ച അതിൽ കൂടുതൽ ഉണ്ടാവില്ല

അമ്മു : അങ്ങനെ ഉണ്ടായാ അമ്മു കമ്മന്ന് കിടക്കുന്ന എൻ്റെ മുതുകത്ത് കേറി കിടന്ന് ചോദിച്ചു….

ഞാൻ : അങ്ങനെ ഉണ്ടായ പറയട്ടെ

പറ..

അങ്ങനെ കൂടുതൽ ദിവസം ഉണ്ടായ ഞാൻ മരിച്ച് പോയി എന്ന് വിചാരിച്ചോ…

അമ്മു : മൗനം.. ഒരു രണ്ട് സെക്കൻ്റ് എൻ്റെ മുതുകത്ത് തോൾ ഭാഗത്ത് കടിച്ച് വലിച്ച് 197 ഗ്രാം ദെശ വലിച്ച് എടുത്തു….

ഞാൻ : വിട് വിട് വിട്

പറയോ ഇനി അവൾ എൻ്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ചു…

ഇല്ല വിട് ഹാ ഇല്ല ഇനി പറയില്ല…

മേലാൽ … മേലാൽ ഹാ… ഇന്ദ്ര…

ഞാൻ : 😄

അമ്മു : കൊല ചിരി ചിരിക്കല്ലേ…

ഞാൻ : എന്താ ഫീലിങ്സ്സ് ആയോ

പിന്നെ ആവില്ലേ

ഇത് തന്നെ ആണ് ഓരോ വട്ടവും നീ എന്നോട് കാണിക്കുമ്പോ എനിക്ക് നല്ല വെഷമം ഉണ്ട്…

നീ എന്തിനാ വീണ്ടും ഓരോന്ന് കുത്തി പൊക്കുന്നത്…

ഇല്ല ഇല്ല പോട്ടേ… എൻ്റെ അമ്മുക്കുട്ടൻ ഉറങ്ങിക്കൊ

വഴക്കില്ലല്ലോ…

ഇല്ല

അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *