ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Posted by

” ഒരുമ്മ … ” അവൻ ചുണ്ടു വക്രിച്ച് കാണിച്ചു.

“നാണമില്ലേ , ഉമ്മയോട് ഉമ്മക്ക് കെഞ്ചാൻ…?” അവളുടെ മിഴികളും എവിടെയുമുറയ്ക്കാതെ പതറിത്തുടങ്ങിയിരുന്നു …

“ഉമ്മ തരണ്ട….” അവൻ പറഞ്ഞു.

“പിന്നെ …?”

അവളുടെ ചെവിയിലേക്ക് വീണ്ടും മുഖം ചേർത്തവൻ മന്ത്രിച്ചു … “ജാസ്മിൻ തന്നാൽ മതി … ”

ഹൃദയാന്തരംഗം ഒന്നു ചൂളം കുത്തിയതു പോലെ ജാസ്മിൻ ഒന്നു തുള്ളി … അവളുടെ മുഖം പനിനീർപ്പൂ പോലെ തുടുത്തു വരുന്നത് അവൻ കണ്ടു … ഷാനു പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി .. വാതിൽ ചാരിക്കിടക്കുകയാണ് .. ജനൽപ്പാളികളും അടഞ്ഞു തന്നെ.. ഒറ്റ നോട്ടത്തിൽ പുറമേ നിന്നാർക്കും കാണാൻ കഴിയില്ല , പിന്നെ അകത്തുള്ളത് മോളിയാണ് … അവൾ ഡോറയ്ക്കു മുൻപിലും .. അവൻ അവളുടെ മുന്നിലേക്കടുത്തു , ജാസ്മിൻ പിന്നിലേക്കും. മിഴികൾ കൊരുത്തുകൊണ്ട് ഇരുവരും തമ്മിലുള്ള അകലം കുറഞ്ഞു വന്നു .. ഫ്രിഡ്ജിനോട് ചേർന്ന് മറ പോലെ കിടന്ന കോണിലേക്ക് ഭിത്തിയിൽ ചാരി ജാസ്മിൻ നിന്നു ..

“താ ….” അവന്റെ മുഖം അടുത്തു വന്നു … അവൾ ഇല്ലായെന്ന അർത്ഥത്തിൽ ശിരസ്സിളക്കി …

“താന്ന് ….” അവന്റെ സ്വരം പതിഞ്ഞതും വിറപൂണ്ടതുമായിരുന്നു …

അവൾ മറുപടി പറയാതെ അവന്റെ കണ്ണിലേക്ക് ഉറ്റുനോക്കുക മാത്രം ചെയ്തു …

“ജാസ്മിൻ ….” അവൻ പേരെടുത്തു വിളിച്ചു. തെല്ലൊരു അത്ഭുതത്താൽ അവളുടെ മിഴികൾ വിടർന്നു …

ഹൃദയവും മനസ്സും ശരീരവും കൊതിക്കുന്നുണ്ടെങ്കിലും താനായിട്ടൊന്നും ചെയ്യുന്നില്ല എന്ന മാനസികാവസ്ഥയിൽ അവൾ നിന്നു ..

ലഹരിയടിച്ചതു പോലെ ഇരുവരുടെയും മിഴികൾ ചെറുതായി ചുരുങ്ങി വന്നു. ഇനിയും പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല , അവൾക്ക് … പക്ഷേ …? അതിലും തീവ്രമായിരുന്നു ഷാനുവിന്റെ അവസ്ഥ … അവന്റെ ചുണ്ടുകൾ വിറ കൊള്ളുന്നത് ജാസ്മിൻ കണ്ടു .. അടുത്ത നിമിഷം അവളുടെ മുഖത്തേക്ക് ഉഷ്ണ നിശ്വാസം വീശി ..

അവളുടെ മിനുസ്സമാർന്ന കവിളിൽ തന്റെ കുറ്റിരോമങ്ങളുള്ള കവിളുരച്ചു കൊണ്ട് ഷാനു , അവളുടെ ചുണ്ടിലേക്ക് മുത്തി …

Leave a Reply

Your email address will not be published. Required fields are marked *