വധു is a ദേവത 25 [Doli]

Posted by

ഞാൻ : എനിക്ക് കുഴപ്പം ഒന്നും ഇല്ല പോട്ടെ … കരയണ്ട …

അമ്മു : ഞാൻ നിന്നെ തല്ലാൻ വന്നില്ലേ എനിക്ക് സഹിക്കുന്നില്ല കണ്ണാ…

അമ്മ : 🥺 … അതാണോ ഇവന് രണ്ടെണ്ണം കിട്ടണ്ടത്. അത്യാവശ്യം ആണ് സാരം ഇല്ല പോട്ടെ നീ ഒക്കെ ആവ് അമ്മു

പപ്പ : ഇതൊക്കെ ഒരു പ്രശ്നം ആണോ ഈ കൊരങ്ങനെ ആർക്കും കൈ വക്കാൻ തോന്നും വഞ്ചകൻ….

ഞാൻ : അത് തന്നെ അമ്മ തന്നെ പപ്പയെ എത്ര വട്ടം കുനിച്ച് നിർത്തി കൂമ്പിനിടിച്ചിരിക്കുന്നു…

പപ്പ : കറക്റ്റ് …. ഹേ എന്നെ ആരും തല്ലിയിട്ടോന്നും ഇല്ല നീ അനാവശ്യം പറയരുത് ഇന്ദ്ര

അമ്മ : അത് തന്നെ ഞാനും ഇങ്ങേരെ തല്ലിയിട്ടോന്നും ഇല്ല… പിന്നെ ചുമ്മാ ഓരോന്ന് പറയരുത്

ഞാൻ : ഇടിച്ചിട്ടെ ഉള്ളൂ….

അമ്മ : അത് ഓക്കേ ഇപ്പൊ ശെരി ആയി…

പപ്പ : ഞാൻ വണ്ടി വാങ്ങുന്നില്ല എന്ന് പറഞാൽ…

അമ്മ : സന്തോഷം …

ഞാൻ : വാങ്ങണ്ട എനിക്ക് നിർബന്ധം ഒന്നും ഇല്ല ഞാൻ പോട്ടെ…

അമ്മ : പെണങ്ങി പോവാ

ഞാൻ : ഏയ് ഇല്ല …

പപ്പ : എനിക്കിട്ട് പാര പണിഞ്ഞാലും മോൻ ആയി പോയില്ലേ സാരം ഇല്ല….

അമ്മ : നീ ഇവിടെ വന്നിരി

അമ്മു എണീറ്റ് മോളിലേക്ക് കേറി പോയി

ഞാൻ : എന്താ കാര്യം….

അമ്മ : അതെ കണ്ണാ….

ഞാൻ : സ്റ്റോപ്പ് മുഖവര….

അമ്മ : നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : എന്തിന് അമ്മ

അമ്മ : അല്ല നിൻ്റെ ജീവിതം നശിപ്പിചോ എന്ന് എനിക്കൊരു തോന്നൽ

ഞാൻ : അമ്മ ഒന്ന് ചുമ്മാ ഇരുന്നേ… അവള് പിച്ചും പെയും പറയുന്നതാ … പാവം ആണ് എന്നെ വല്യ ഇഷ്ട്ടം ആണ്….

പപ്പ : താൻ ഒന്ന് മിണ്ടാതെ ഇരുന്നെ അവര് തമ്മിൽ നല്ല സ്നേഹത്തിൽ ആണ് താൻ ഓരോന്ന് ആലോചിച്ച് കൂട്ടാതെ….

Leave a Reply

Your email address will not be published. Required fields are marked *