തുടക്കവും ഒടുക്കവും [ശ്രീരാജ്]

Posted by

അന്തം വിട്ട്, പേടിച്ചറണ്ട് നിന്ന മഞ്ജിമ കാണുക തന്നെ, ബെഡിലേക്ക് വീണ വിനയൻ, അധികം വൈകാതെ കൂർക്കം വലിയോടെ ഉറക്കം ആരംഭിച്ചു.
മഞ്ജിമയുടെ കണ്ണിൽ നിന്നു കണ്ണ് നീർ ധാര ധാര ആയി ഒഴുകി, പതിയെ മഞ്ജിമ ചുവരിലൂടെ ഉരഞ്ഞു തറയിൽ ഇരുന്നു. തന്നെ ശപിച്ചു കൊണ്ട്.
എത്ര സമയം പോയെന്നു അറിയില്ല, വിനയന്റെ കൂർക്കം വെളിയിലൂടെ മഞ്ജിമയുടെ തേങ്ങൽ പുറത്തു കേട്ടില്ല.
എന്തു ചെയ്യണം എന്നറിയാത്ത മഞ്ജിമക്ക് മുന്നിൽ നിന്നത് തന്റെ വീട്ടിലെ അവസ്ഥ ആണ്, അമ്മയുടെ വാക്കുകൾ, അനിയത്തി അഞ്ജുവിന്റെ ഭാവി…..
സമയം, അഞ്ചര ആയി കാണും, റൂമിനു പുറത്തു ലൈറ്റ് ഓൺ ആയിരിക്കുന്നു. പുതിയതായി വന്ന വീട്ടിലെ പെണ്ണ് എന്ന നിലയിൽ, മഞ്ജിമ പതിയെ താൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പതിയെ റൂമിനു വെളിയേലേക്കു നടന്നു, വായ തുറന്നു സുഖ നിദ്രയിൽ ഉള്ള തന്റെ ഭർത്താവിനെ ഒന്ന് നോക്കി കൊണ്ട്……
അടുക്കളയിൽ എത്തിയ മഞ്ജിമയെ അടിമുടി നോക്കി, സരസ്വതി(വിനയന്റെ അമ്മ) പറഞ്ഞു : അഞ്ചരക്കുള്ളിൽ കുളിച്ചു റെഡി ആയിട്ടേ അടുക്കളയിൽ കയറാവൂ എന്നു.
പറച്ചിലിൽ ഉണ്ടാർന്നു, കുളിച്ചു റെഡി ആയി അഞ്ചരക്ക് എത്തിയേക്കണം അടുക്കളയിൽ എന്നു.
തിരിച്ചു റൂമിലെത്തിയ മഞ്ജിമ പറഞ്ഞപോലെ, കുളിച്ചു റെഡി ആയി തിരിച്ചു അടുക്കളയിൽ എത്തി. പിന്നീട് 45 മിനിറ്റ് വീട്ടിലെ രീതികളെ കുറിച്ചും, വീട്ടിലെ ആളുകളുടെ പതിവുകളെ കുറിച്ചും സരസ്വതി വ്യക്തമായി പറഞ്ഞു കൊടുത്തു, വിനയനെ കുറിച്ച് ഒഴിച്ച്.
വിനയനെ കുറിച്ച് രണ്ടു വചനത്തിൽ ഒതുക്കി സരസ്വതി : അവൻ 9 ആവും നീക്കാൻ, അല്ലെങ്കിൽ അവനു തോന്നുമ്പോൾ. സ്വന്തം കട അല്ലെ. എല്ലാം അവന്റെ ഇഷ്ടം…..
രണ്ടു മൂന്നു ദിവസം, മഞ്ജിമ കാര്യങ്ങൾ മനസ്സിലാക്കി കുറെ ഒക്കെ. പാരമ്പര്യം ആയി നല്ല സ്വത്തു ഉള്ള സരസ്വതിക്കും സദാനന്ദനും കല്യാണത്തിന് ശേഷം 5 വർഷങ്ങൾക്ക് ശേഷം ആണ് വിനയൻ ജനിച്ചത്.
വീട്ടിൽ സരസ്വതി പറയുന്നത് ആണ് അവസാന വാക്ക്. ആരും അതിൽ മേലെ പോകില്ല. വിനയനെ ഒരുപാട് ലാളിച്ചു സ്നേഹിച്ചു ആണ് വളർത്തിയത്. വിനയൻ ജനിച്ചു ഏഴു വർഷങ്ങൾക്ക് ശേഷം ആണ് രതീഷിന്റെ ജനനം. അതും കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം രാധിക. രാധിക ഇപ്പോൾ പ്ലസ് വൺ പഠിക്കുന്നു. അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനം. തിന്ന പ്ലേറ്റ് പോലും കഴുകാത്ത പെണ്ണ്.
അഞ്ചരക്ക് എഴുന്നേറ്റു കഴിഞ്ഞു ആദ്യം ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കണം. എട്ടു മണിയോടെ വീട് വൃത്തി ആക്കൽ. പിന്നീട് വീണ്ടും കുളി. എന്നിട്ട് ഉച്ചക്കുള്ളത് ഒരുക്കണം. വിനയൻ രാവിലെ പോയാൽ രാത്രിയെ വരൂ. വിനയൻ ഉച്ചക്കു പുറത്തു നിന്നെ കഴിക്കു. രാത്രി കഴിച്ചാൽ കഴിച്ചു.പുറം പണിക്കു ശാന്ത ചേച്ചി വരും.
രണ്ടു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിൽ കൂടുതൽ സംസാരം ഉണ്ടായില്ല വിനയനും മഞ്ജിമയും തമ്മിൽ. രാത്രി പതിവ് പോലെ വരും, കുടിച്ചു, രണ്ടു ദിവസവും ആദ്യ ദിവസം പോലെ തന്നെ.
വിനയൻ അടുത്തേക്ക് വരും, മൂക്ക് പൊത്തി മഞ്ജിമ പിന്നിലേക്ക് മാറും. വിനയൻ പാട് നോക്കി ബെഡിൽ പോയി കൂർക്കം വലിച്ചു കിടന്നുറങ്ങും.
പക്ഷെ മൂന്നാം ദിവസം മഞ്ജിമയുടെ മൂക്ക് പോത്തൽ ഫലം കണ്ടില്ല…………………………..
രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അതുപോലെ തന്നെ ……………………………
ദിവസങ്ങൾ കടന്നു പോയി, നിർജീവമായ കിടന്ന രാത്രികൾ,…………..
ഇതിനിടയിൽ മഞ്ജിമ ഗർഭിണി ആയി അപ്സര പിറന്നു ……………………………………………………………….

വർഷങ്ങൾ കടന്നു പോയി.വീട്ടിലെ വേലക്കാരിയുടെ അവസ്ഥയിൽ ആണ് മഞ്ജിമ ഇന്ന് എന്നു പറയാം. വീട്ടിലെ പണികൾ മൊത്തം ചെയ്യുന്നത് മഞ്ജിമ ആണ്. ആകെ ഒരു ഹോബി എന്ന് പറയാൻ ഉള്ളത് വീട്ടിൽ ഉള്ള തയ്യൽ മെഷീൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *