തുടക്കവും ഒടുക്കവും [ശ്രീരാജ്]

Posted by

പഴയ കൂട്ടുകാരനോട്, തന്റെ സങ്കടങ്ങളുടെ, പ്രശ്നങ്ങളുടെ, അവസ്ഥയുടെ, കേട്ടു അഴിച്ചു എല്ലാം പറഞ്ഞു കൊടുത്തു. അഭി എല്ലാം മൂളി കെട്ടും ചോദ്യങ്ങൾ ചോദിച്ചും വള്ളി പുള്ളി വിടാതെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.
ഇതുവരെ അടക്കിപിടിച്ചതെല്ലാം, ധാര ധാര ആയി കണ്ണിൽ നിന്നും ഒഴുക്കി കൊണ്ടിരുന്നു മഞ്ജിമ, കഥ പറച്ചിലിനിടയിലൂടെ.
മഞ്ജിമയെ അശ്വസിപ്പിക്കാൻ എന്നോണം, അഭി അമ്മ ജലജയുടെ കഷ്ടപ്പാടിന്റെ കഥ മഞ്ജുവിനോടും പറഞ്ഞു. വീട് പണി മുക്കാൽ ഭാഗം ആകുമ്പോൾ ആണ് അച്ഛന്റെ മരണം. അച്ഛമ്മയുടെ വാക്ക് കേട്ടാണ് അമ്മയും അഭിയും അച്ഛന്റെ നാട്ടിലെത്തിയത്.
3 മാസങ്ങൾക്കു ശേഷം അച്ഛന്റെ ചേട്ടന്റെയും അനിയന്റെയും ഭാര്യമാരുമായി പ്രശ്നങ്ങൾ തുടങ്ങുന്നത്. അച്ഛൻ മരിച്ചു കിട്ടിയ ഇൻഷുറൻസ് പൈസ വീട് പണിക്ക് ഇറക്കിയതോടെ ആ വീട്ടിൽ ആകെ ഒറ്റ പെട്ടു. വീട് പണി മുഴുവൻ ആവുന്നതിനു മുമ്പ് അങ്ങോട്ടേക്ക് താമസവും മാറി. ജീവിക്കാനായി, പിന്നീട് ഇൻഷുറൻസ് ഏജന്റ് ജോലി. അമ്മ ഓടി നടന്നത്. അങ്ങിനെ….
ഇതിനിടയിൽ, പുറത്തു നിന്ന് സരസ്വതി അമ്മയുടെ സൗണ്ട് കേട്ടു : മഞ്ചിമേ, എവിടാ നീ…
ഇതാ വരുന്നു അമ്മേ,,, ഗുഡ് ബൈ പോലും പറയാതെ ഫോൺ കട്ട്‌ ചെയ്തു മഞ്ജിമ, വേഗം മുഖം കഴുകി വാതിൽ തുറന്നു.
ദേഷ്യപ്പെടാൻ നിന്ന സരസ്വതി മഞ്ജിമയുടെ കരഞ്ഞു വീർത്ത മുഖവും കണ്ണുകളും കണ്ട് ചോദിച്ചു : എന്തെ, വയ്യേ.. സമയം ആയോ?.
മഞ്ജിമ : തല വേദന ആണ് അമ്മേ, 5 മിനിറ്റ് ഞാൻ ഇപ്പോൾ വരാം.
സരസ്വതി : എയ്, വയ്യെങ്കിൽ കിടന്നോ..
സരസ്വതി അത് പറഞ്ഞു പോയി. മഞ്ജിമ മുഖം കഴുകി താഴെ പോകാൻ റെഡി ആയി.
സരസ്വതി വരണ്ട പറഞ്ഞിട്ടും പോകാൻ കാരണം, നാളെ രാവിലെ അല്ലെങ്കിൽ ഇരട്ടി പണി ആകും എന്നു അറിയുന്നത് കൊണ്ടാണ്.
ഒരുത്തിയും, ആരും തിന്ന പ്ലേറ്റ് പോലും കഴുകാൻ പോകുന്നില്ല, തനിക്കു വയ്യെങ്കിൽ പോലും നാളേക്ക് കിടക്കും അടുക്കളയിൽ.
എല്ലാ പണിയും കഴിഞ്ഞു, ഭക്ഷണവും കഴിഞ്ഞു ഒൻപത് അര മണി ആയി തിരിച്ചു റൂമിൽ എത്തിയപ്പോൾ.
കുറെ കരഞ്ഞെങ്കിലും, എന്തോ ഒരുപാട് ആശ്വാസം തോന്നുന്നു മഞ്ജിമക്ക്. കാലങ്ങൾ ആയി ഒന്നിങ്ങനെ സ്വസ്ഥമായിട്ട്. ആദ്യ കാലങ്ങളിൽ സ്വന്തം അമ്മയോട് പറഞ്ഞിരുന്നെങ്കിൽ കൂടി, ഒരു ഗുണവും ഇല്ലാത്തോണ്ട് പതിയെ പതിയെ എല്ലാം അടക്കി പിടിക്കാൻ തുടങ്ങി..
ഇന്നാണ് എല്ലാം തുറന്നത്, കൂടാതെ ജലജ അമ്മായിടെ കാര്യങ്ങൾ കൂടെ കേട്ടപ്പോൾ, ഇത്തിരി ധൈര്യവും വന്നു.
അഭി പറഞ്ഞത് മഞ്ജിമക്ക് ഓർമ വന്നു : നിന്റെ അത്ര ധൈര്യം കൂടെ ഉണ്ടാർന്നില്ല അവനു. ശരിയാണ്, കുട്ടികാലം മുതൽ ജലജ അമ്മായിയെ ഐഡൽ ആയി കണ്ടത് കൊണ്ട് തന്നെ, ആണുങ്ങൾക്ക് ഉണ്ടായിരുന്ന അത്ര തന്നെ ധൈര്യം ഉണ്ടായിരുന്നു. ഒരു ആണിനും താഴെ അല്ല താൻ എന്ന തോന്നൽ.
അഞ്ചാം ക്ലാസ്സ്‌ മുതൽ, പ്ലസ് ടു വരെയും താൻ തന്നെ ആർന്നു ക്ലാസ്സ്‌ ലീഡർ. പിന്നെ അങ്ങോട്ട്‌, അമ്മയുടെയും ബാക്കി എല്ലാവരുടെയും ഉപദേശങ്ങൾ. പെണ്ണാണ്, അത്രക്കൊന്നും പാടില്ല, അങ്ങിനെ ഇങ്ങനെ. പതിയെ എല്ലാം മാറി. കല്യാണം കഴിഞ്ഞു പ്രശ്നങ്ങൾ ഉണ്ടായതോടെ തനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്നുള്ള തിരിച്ചറിവ് തന്നെ ഇങ്ങനെ തന്നെ ആക്കി.

Leave a Reply

Your email address will not be published. Required fields are marked *