സിന്ധുവും സിദ്ധാർഥനും
Sindhuvum Sidharthanum | Author : Varun
ട്രെയിനിൻ്റെ പതിവ് വൈകളിന് ശേഷം ഓഫീസിലേക്ക് ഓടി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥൻ.
സിദധാർത്ഥൻ 40 വയസ് പ്രായം ( കാഴ്ചയിൽ അത്രയും തോന്നിക്കില്ല), അവിവാഹിതൻ,ഉയരം അല്പം കുറവാണ്. ഇരുനിറം, രോമം ഒട്ടൂഞ്ഞില്ലത്ത ഉറച്ച ശരീരം.
തിരുവനന്തപുരം സ്വദേശി അയ സിദ്ധാർത്ഥൻ അടുത്തിടെ കിട്ടിയ ഒരു ട്രാൻസ്ഫർ ൻ്റെ ഭാഗമായി ആണ് കായംകുളം മുനിസിപ്പൽ ഓഫീസിൽ എത്തിയത്.
ഫയലുകളിൽ പതിവ് യുദ്ധം തുടങ്ങിയപ്പോൾ തന്നെ ചീഫിൻ്റെ കോൾ, ഉടനെ റൂമിലേക്ക് ചെല്ലാൻ.
റൂമിൽ എത്തിയപ്പോൾ അവിടെ ഓഫീസർ ക്യാബിൻ ഇൽ ഒരാൾ കൂടെ ഉണ്ട്.
ചെന്നപ്പോൾ തന്നെ ഓഫീസർ ആളെ പരിചയപെടുത്തി.
Good morning Mr സിദ്ധാർത്ഥ്, ഇത് സിന്ധു ജൂനിയർ ക്ലർക്ക് ആണ്. കോട്ടയം സ്വദേശി.
അപ്പോളാണ് സിദ്ധാർത്ഥൻ അവളെ നോക്കിയത്, 22-23 പ്രായം തോന്നിക്കും, ഉയരം അല്പം കുറവാണെങ്കിലും അതി സുന്ദരി, പാലിൻ്റെ നിറം. ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരുവൾ.
അതെ 23 വയസ്സ് ഉള്ള സിന്ധു അതീവ സുന്ദരി അണ്, കോട്ടയം സ്വദേശി. ആഗ്രഹിച്ചു കിട്ടിയ സർകാർ ജോലിയുടെ അദ്യ ദിനം അണ് ഇന്ന് അവൾക്ക്. ഈ പ്രായത്തിനു ഇടയ്ക്ക് തന്നെ ഒരുപാട് വിവാഹ ആലോചനകൾ വന്നെങ്കിലും ഒന്നും ശരിയായില്ല.
അച്ഛനും അമ്മക്കും ഒറ്റ മകൾ അണ് അവള്, വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചു, ഇപ്പൊൾ അമ്മയും സിന്ധുവും ഒറ്റക്കാണ്. അമ്മക്ക് സുഖമില്ലാത്ത കാരണം വീട്ടിൽ നിന്നു മാറി നിക്കാൻ പറ്റാത്ത അവസ്ഥ അണ്, അതുകൊണ്ട് തന്നെ വിവാഹ ആലോചനകൾ വരുമ്പോൾ അവള് നോക്കുന്നത് അവളെയും അമ്മയെയും ഒരുപോലെ സ്വീകരിക്കുന്ന ഒരാളെ അണ്, അത് പലർക്കും പറ്റാത്ത കൊണ്ടാണ് എല്ലാ ആലോചനയും മുടങ്ങിയത്.
ഇനി സിദ്ധാർത്ഥിനെ പറ്റി പറയാം
ജോലി കിട്ടാൻ വൈകിയത് കൊണ്ടാണ് സിദ്ധാർത്ഥൻ കല്യാണം വൈകിയത്. ഇപ്പൊൾ ഒരുപാട് അലോചൻകൾ വരുന്നുണ്ടെങ്കിലും പ്രായതിൻ്റെ പേരും പറഞ്ഞു എല്ലാം ഒഴിഞ്ഞു പോയി. പക്ഷേ നല്ലൊരു പെൺകുട്ടിയെ കിട്ടിയാൽ അവളെ രാജകുമാരിയെ പോലെ നോക്കും അവൻ. അത്രക്ക് അവൻ കൊതിക്കുന്നു ഒരു കൂട്ടിനായി. അമ്മയും അവനും മാത്രമാണ് അവൻ്റെ വീട്ടിൽ ഉള്ളത്.