എന്തായാലും ഇവിടെ ജീവിച്ചാൽ സകല കാര്യങ്ങളും പഠിക്കാം എന്ന് അടുത്ത ഒരാഴ്ച കൊണ്ട് എനിക്ക് മനസ്സിൽ ആയി ,ഒന്നമതായി ,സ്വന്തം മുറി ഒരിക്കലും തുറന്നു ഇടരുത് എന്ന സത്യം ,അഥവാ ഇട്ടാൽ ,അതിൽ ഷഡി അടക്കം പോകാൻ ഉള്ള സാധ്യത ഉണ്ട് .ഒരു കാര്യം ഉണ്ട് കട്ടോണ്ടു പോകില്ല ,എടുത്തു ഇട്ടു പറഞ്ഞിട്ടേ പോകു..ഒരു ഊള ചിരിയും .കൂടുതലും ,ഒരു മാപ്ല ഉണ്ട് ,ഷമീർ ,അവൻ ആണ് കടി കൂടുതൽ ,പിന്നെ ഒരു അനിൽ ,രണ്ടും ഒസാന്മാർ ആണ്.
അടുത്തതായി ഞാൻ പഠിച്ചത് ,രാവിലെ എണീക്കണം എന്നതാണ് ,അതിരാവിലെ ,നാലര ക്ക് എണീറ്റാൽ ,സുഖമായി ,കുളിച്ചു ,സാധനങ്ങൾ എല്ലാം സ്വയം ഉപയോഗിച്ച് ,റെഡി ആകാം .കാരണം ആ സമയം എല്ലാം നല്ല ഉറക്കം ആകും .മിക്കവാറും ലോഡ്ജ് ഉണർന്നു വരുമ്പോൾ ,ആറര കഴിയും ,കാരണം ,എല്ലാം ഒൻപതു മാണി പത്തുമണി ജോലിക്കാർ ആണ്.എനിക്ക് ജോലിക്ക് സ്ഥാപനത്തിൽ കയറേണ്ട സമയം ഒൻപതു മണി ആണ് ,വൈകിട് അഞ്ചു വരെ .ലോഡ്ജ് വന്നു ആദ്യ രണ്ടു ദിവസം കൊണ്ട് എന്റെ പേസ്റ്റ് ഉം സോപ്പ് ഉം തീർന്ന വഴിക്ക് ആണ്,എന്ന്നെ പോലെ മുൻപ് കഷ്ടപ്പെട്ട ,തോമസ് ചേട്ടൻ എനിക്ക് ഈ ടിപ്സ് പറഞ്ഞു തന്നത് ,അങ്ങനെ ആണ് ,ഞാൻ രാവിലെ എണീക്കാൻ തുടങ്ങിയത് .പിന്നെ എന്നെ അലട്ടിയത് ,വൈകിട്ടത്തെ കാര്യം ആണ് .നമ്മൾ ലോഡ്ജ് ഇൽ ഫുഡ് പാർസൽ കൊണ്ട് വന്നാൽ മൂഞ്ചും ,ഇനി ലോഡ്ജ് നിന്നും പുറത്തു പോയി കഴിക്കാം ഏന് വെച്ചാൽ ,കൂടെ ആരേലും വരും ,അല്ലേൽ അടുത്ത് വന്നു നമ്മുടെ പൈസക്ക് മൂഞ്ചിച്ചു പോകും .ആരെയും കുറ്റംമ് പറഞ്ഞിട് കാര്യം ഇല്ല.കാരണം എല്ലാവര്ക്കും കിട്ടുന്ന പൈസ നാട്ടിൽ അയക്കാൻ ഉള്ള തന്ത്രപാഠ ആണ്.
അതോടെ മൂനാം തീയതി വന്ന ഞാൻ ആറാം തീയതിയോടു കൂടി ഒരു രൂപരേഖ ഉണ്ടാക്കി ,രാവിലെ നാലര എണീക്കുക ,സ്വന്തം മുറി അടിച്ചു വാരി പൊടി കളയുക ,കൊതുകു വല എക്കെ നേരെ ഇടുക ,മുറിയിൽ ചന്ദനത്തിരി കത്തിച്ചു വെയ്ക്കുക ,അതിനു ശേഷം നേരെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയുവാൻ വേണ്ടി ,ഒന്നാം നിലയിൽ നിന്നും താഴേക്ക് മുറി പൂട്ടി ഇറങ്ങുന്നു.ലോഡ്ജ് നിശബ്ദം .എല്ലാം കഴിഞ്ഞു അഞ്ചര അഞ്ചേമുക്കാലോടു കൂടി തിരിച്ചു മുറിയിൽ വരിക .മുറിയിൽ വന്നു നനച്ച തോർത്ത് ജനാലയുടെ അരികിൽ വിരിച്ചിടുക ,ഒപ്പം ഷഡി യും ,എന്നിട്ട് റെഡി ആകും ,ബാഗും എടുത്തു ,ആറരക്ക് മുൻപ് ലോഡ്ജ് നിന്നും മുറി പൂട്ടി ഇറങ്ങും ,ഇവിടെ നിന്നും നാല്പത്തി അഞ്ചു മിനിറ്റ് നടക്കാൻ ഉണ്ട് സ്ഥാപനത്തിലേക്ക് .അത് ഷോർട് കട്ട് ആണ് കേട്ടോ ,റെയിൽവേ യുടെ പിന്നിൽ കൂടി ,മുൻസിപ്ളിറ്റി യുടെ പിന്നിൽ കൂടി ,കാളിയൂട്ട് ക്ഷേത്രത്തിന്റെ മുന്നിൽ കൂടി ,ഞാൻ പതിയെ നടക്കും ,പോകുന്ന വഴിക്ക് ക്ഷേത്രത്തിൽ കയറും ,അതായത് ആറരക്ക് പതിയെ നടക്കുന്ന ഞാൻ ,കാളിയൂട് ക്ഷേത്രത്തിൽ ഇരുപതു മിനുറ്റിൽ എത്തും ,അവിടെ ചെന്ന് തൊഴുതു ,അടുത്തുള്ള സുധാകരൻ ന്റെ ചായ കട ,ഞാൻ പരിചയപെട്ടു വെച്ച് ,ഒരു ചായയും ഇഡ്ഡലി യോ ദോശയോ ,അല്ലേൽ പുട്ടോ കിട്ടും ,എല്ലാം കൂടി മുപ്പതു രൂപ ,അവിടെ നിന്നും നേരെ നടക്കും ,ഏകദേശം ഒരു അര മണിക്കൂർ കൂടി നടക്കുമ്പോൾ ,സ്ഥാപനത്തിന്റെ പിന്നിലെ ഗേറ്റ് എത്തും ,അതുവഴി അങ്ങനെ ആരും പോകാറില്ല ,സെക്യൂരിറ്റി ചേട്ടൻ ആയി കമ്പനി ആയി മൂപ്പർ വഴി ഒരു അഡ്ജസ്റ്മെന്റ് കാരണം ,ആ ഗേറ്റ് ന്റെ പിന്നിൽ ഒരു മാടക്കട ഉണ്ട് ,അവിടെ ബീഡി കിട്ടും ,മുറുക്കാനും ,അവിടെ ബീഡി വലിക്കാൻ ചെന്നപ്പോൾ ആണ് ചേട്ടനെ പരിചയപ്പെട്ടത് ,ഒരു ബീഡി ബന്ധം ,അങ്ങനെ ആ ബീഡി ബന്ധം ,വഴി പിന്നിൽ കൂടി അകത്തു പ്രവേശിക്കാൻ എനിക്ക് ഉം ,പാചകക്കാരൻ ചേട്ടനും ,മൂന്ന് ക്ലീനിങ് ആന്റി മാർക്കും പ്രവേശനം ,എല്ലാവരും ആ പരിസരത്തെ പാവങ്ങൾ ആണ്.