എല്ലാ ഓർമകളിൽ നിന്നും ഒരു ഒളിച്ചോട്ടത്തിനായി ഞാൻ എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു, സ്റ്റോക്കിന്റെയും, വരവ് ചിലവു കണക്കുകളുടെയും ഫയലുകൾ ശ്രദ്ധാപൂർവം വിലയിരുത്തിക്കൊണ്ടിരുന്ന എന്റെ ഓഫീസ് മുറിയിലേക്കു അപരിചിതനായ ഒരു പയ്യൻ കടന്നു വന്നു,,
എഞ്ഞോട് ഒന്നും ഉരിയാടാതെ പമ്മി നിൽക്കുന്ന അവനോടായി ആരാ?,, എന്തു വേണം?,, എന്ന് ചോദിക്കുന്ന രൂപത്തിൽ ഞാൻ എന്റ്റെ ഇരു പുരികങ്ങളും ഉയർത്തിപ്പിടിച്ചു ,,
കുറച്ചു സമയത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി,,
അത്,, അത് പിഞ്ഞെ,, അനന്ദുവേട്ടൻ നിങ്ങളെ അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു,, പറ്റുമെങ്കിൽ ഇപ്പോൾ തഞ്ഞെ നമ്മുടെ ആ പഴയ അയ്യപ്പൻ കോവിലിലേക്കു ചെല്ലാൻ പറഞ്ഞു,,
ഇത്രയും പറഞ്ഞു അവൻ കുറച്ചു നേരം എന്റ്റെ പ്രതികരണത്തിന് കാത്തു നിൽക്കുന്ന കണക്കെ എന്റ്റെ മുഖത്തേക്കു തഞ്ഞെ നോക്കി നിന്നു, പിഞ്ഞെ പെട്ടെന്ന് തഞ്ഞെ തിരിഞ്ഞു നടന്നു വെളിയിലേക്കു പോയി.
അവൻ ആരാണെന്നോ എന്താണെന്നോ എന്നൊക്കെ ചോദിക്കണം എന്നെനിക്കു ഇണ്ടായിരുന്നു, പക്ഷെ ഞാൻ സ്തബ്ധനായിരുന്നു,,, എന്റെ ചിന്ത മുഴുവൻ അനന്ദു എന്തിനാവും ഇത്ര അത്യാവശ്യമായി എഞ്ഞെ കാണണം എന്ന് പറഞ്ഞതിൽ ആയിരുന്നു,, അതും ഇന്നലെ അവൻ സീതയുമൊത്തു കാമകേളി ആറാടിയ അതെ കോവിലിൽ വെച്ച് ??,,
ഞാൻ കൂടുതലൊന്നും ആലോചിക്കാതെ നേരെ കാറുമായി കോവിലിലേക്കു വിട്ടു,,
കോവിലിനകത്തു നടന്നു നീങ്ങിയ ഞാൻ, കുറച്ചു തൂണുകൾ പിഞ്ഞിട്ടപ്പോൾ തഞ്ഞേ അല്പം അകലെയായി ഏകദേശം ഇന്നലെ അവൻ സീതയുമായി സമയം ചിലവിട്ട അതെ സ്ഥാനത്തു ഒരു തൂണിന്റെ ഓരം ചേർന്നു ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, സത്യം പറഞ്ഞാൽ അനന്ദുവിന്റെ ക്ഷണം സ്വീകരിച്ചെല്ല ഞാൻ അവിടെ വന്നതെങ്കിൽ ആ ഇരിക്കുന്നത് അനന്ദുവാണെന്നു എനിക്ക് ഊഹിക്കാൻ സാധിക്കില്ലായിരുന്നു, പകരം ആ ഇരിക്കുന്നത് ഒരു പിച്ചക്കാരനോ അല്ലെങ്കിൽ ഒരു ഭ്രാന്തനോ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയേനെ, അത്രയ്ക്കും മാറ്റം കാഴ്ചയിൽ അവനുണ്ടായിരുന്നു.
ശരിക്കും അവന്റെ ആ കോലം കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി, എന്നും മാന്യമായി മാത്രം വസ്ത്രം ധരിച്ചു കണ്ട അനന്ദു ഇന്ന് ഒരു പിച്ചക്കാരൻ്റെ കോലത്തിൽ എന്റെ മുന്നിലിരിക്കുന്നു, എന്നും ഉത്സാഹത്തോടെ മാത്രം പെരുമാറിയിരുന്ന അവൻ ഇന്ന് ഒരു ജീവശ്ശവം പോലെ ആയിരിക്കുന്നു, ഒരൊറ്റ ദിവസം കൊണ്ട് ഒരു മനുഷ്യന് ഇത്ര മാറ്റങ്ങൾ സംഭവിക്കുമോ??,,,
ഏതോ കടുത്ത ആലോചനയിൽ മുഴുകിയിരുന്ന അവൻ എന്റെ ആഗമനം അറിഞ്ഞിരുന്നില്ല,, ഞാൻ ചെറുതായി ഒന്ന് മുരടനക്കിയതും അനന്ദു മെല്ലെ മുഖമുയർത്തി എഞ്ഞെ നോക്കി,, ഉറക്കക്കുറവ് കൊണ്ടോ കരഞ്ഞതിനാലോ അവന്റെ കണ്ണുകൾ വല്ലാതെ ചുമന്നിരുന്നു,,
എഞ്ഞെ കണ്ടതും,, അവൻ വളരെ പതിയെ അല്പം കഷ്ടപ്പെട്ട് എഴുന്നേറ്റു നിന്നു,,, രാമാ,, എന്ന അവൻ്റെ ആ പതിഞ്ഞ സ്വരത്തിലുള്ള വിളിയിൽ ഒരല്പം തേങ്ങൽ എനിക്ക് വ്യക്തമായിരുന്നു,, ആ തേങ്ങൽ ശക്തമായ ഒരു കരച്ചിലിൻറ്റെ ഏറ്റവും ചെറിയ ലാഞ്ചനയാണെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു,,,
നിനക്ക് എന്തു പറ്റിയെടാ അനന്ദു,, എന്ന് ഞാൻ ചോദിച്ചു തീരും മുമ്പേ അവൻ എന്റെ അടുക്കലേക്കു ഓടിയടുത്തു,, അവനെ ആശ്ലേഷിക്കാനോ,, തടയാനോ,, എന്ന് എനിക്ക് പോലും ഉറപ്പില്ലാതെ എന്റ്റെ ഇരു കരങ്ങളും മേല്പോട്ടുയർന്നു,,