അനന്ദു: അപ്പോൾ എന്റെ അവസ്തയോ??,, ഓരോ തവണ നീയുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ, ഞാനും കുറ്റബോധം കൊണ്ട് ഉരുകുകയാണ് ,, ഒരു ഭാഗത്തു എഞ്ഞെ അങ്ങേയറ്റം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തു, മറുഭാഗത്തു നീയും,,
ഒരുപാടു രാത്രികളിൽ ഞാൻ ഉറക്കം കിട്ടാതെ ഈ വിഷയത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്,, ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചുട്ടുമുണ്ട്,, പക്ഷെ അപ്പോയൊക്കെ എഞ്ഞെ പരാജയപ്പെടുത്തിക്കൊണ്ടു നിന്റെ ഈ മുഖം എന്റെ മനസ്സിലേക്ക് കടന്നു വരും,, നിന്റെ ഈ സ്നേഹം,, ഈ സൗന്ദര്യം ,, എനിക്ക് വിട്ടൊഴിയാൻ സാധിക്കുന്നില്ല,,ഇത്രയും പറഞ്ഞു തീർത്തതും അനന്ദു അവളുടെ നെറുകയിൽ സ്നേഹ ചുമ്പനം അർപ്പിച്ചു, അതിന്റെ പ്രതിഫലനമെന്നോണം സീത അനന്ദുവിനെ ഗാഢമായി കെട്ടിപ്പുണരുകയും ചെയ്തു!!
ഇത്രയും കണ്ടു നിന്ന എനിക്ക് ഒന്നേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ,, ഇവർ തമ്മിലുള്ള അടുപ്പം വെറും ശാരീരികം മാത്രമല്ല,, മറിച്ചു മനസ്സ് കൊണ്ടും ആയത്തിൽ ഉള്ള ബന്ധമാണ് ഇവർക്കിടയിലുള്ളത്,,,
ഞാൻ ജീതത്തിൽ ഏറ്റവും വില കല്പിക്കുന്നത് എന്റെ കുടുമ്പത്തിനെയാണ്, എന്റെ ഭാര്യയും മക്കളും അടങ്ങുന്ന എൻ്റെ കുടുമ്പം!! സീത ഇത്രമേൽ അനന്ദുവിനെ സ്നേഹിക്കുന്ന സ്ഥിതിക്ക് പിഞ്ഞെ എൻ്റെ സ്ഥാനം എന്താണ്, എവിടെയാണ് സീതയുടെ മനസ്സിൽ എനിക്കുള്ള ഇടം, ഇനിയും ഞാൻ ജീവിച്ചിരിക്കുന്നത് എന്തിനാണ്??,, ഇത്തരം ചോദ്യങ്ങളായിരുന്നു ആദ്യം തഞ്ഞെ എൻ്റെ മനസ്സിലേക്ക് കടന്നു വന്നത്!!
ആകാശത്ത് അലക്ഷ്യമായി പാറിപ്പറക്കുന്ന കാർമേഘങ്ങൾ പൂർണചന്ദ്രനെ പൂർണമായും മറച്ചു പിടിച്ചപ്പോൾ പരിസരമാകെ അന്ധകാരത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു, എൻറെ മനസ്സിലെ ഇരുട്ട് പ്രകൃതിയുമായി അലിഞ്ഞുചേരുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്!! ഇരുട്ടിൻറെ തീവ്രത കൂടിയതോടെ അവർ ഇരുവരും എൻറെ കാഴ്ചയിൽ നിന്നും പൂർണമായും മറഞ്ഞിരുന്നു, മനസ്സിലെ സമ്മർദ്ദം കാരണം എൻറെ തൊണ്ട വറ്റ് വരണ്ടിരുന്നെങ്കിലും, കുടിച്ചിറക്കാൻ ഒരിറ്റു പോലും ഉമിനീർ എഞ്ഞിൽ അവശേഷിച്ചിരുന്നില്ല! ഇവരുടെ പ്രണയ ശ്രേഷ്ടകൾ തീരാൻ ഇനിയും സമയമെടുക്കുമെന്ന് ഉത്തമ ബോധ്യമുള്ളതിനാൽ അവിടെ നിന്നും പിൻവാങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു!!
പക്ഷേ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ എഞ്ഞെ നേരിട്ടത് മറ്റൊരു നടുക്കുന്ന കാഴ്ചയായിരുന്നു, എൻറെ തൊട്ടു പിഞ്ഞിൽ എല്ലാത്തിനും മുഖസാക്ഷിയായി അനന്തുവിൻറെ അച്ഛനും അവിടെ നിൽക്കുന്നുണ്ടായിരുന്നു!!
അദ്ദേഹത്തിൻറെ ശരീരം ദേഷ്യം കൊണ്ട് വിറക്കുകയും, കരഞ്ഞു കലങ്ങിയ കണ്ണുകൾ വല്ലാതെ ചുമക്കുകയും ചെയ്തിരുന്നു!!
ഒരു അട്ടഹാസത്തോടെ അവരുടെ അടുക്കലേക്കു ഓടിയടുക്കുവാൻ ശ്രമിച്ച അനന്ദുവിന്റെ അച്ഛന്റെ വായ ഞാൻ എന്റെ കരങ്ങളാൽ മൂടിക്കെട്ടി, അല്പം ബലമായി തഞ്ഞേ ഞാൻ അദ്ദേഹത്തെ കോവിലിന്റ്റെ പുറത്തേക്കു കൊണ്ട് വന്നു.
ആ ചെറു ബലപരീക്ഷണത്തിൽ ഞങ്ങൾക്കിടയിൽ ഉണ്ടായ ശബ്ദകോലാഹലങ്ങളൊക്കെ ശക്തമായ ഒരു ഇടിയുടെ ഗർജ്ജനത്തിൽ അലിഞ്ഞു പോയിരുന്നു!!
കോവിലിനു വെളിയിലെത്തിയതും എന്റെ പിടുത്തത്തിൽ നിന്നും കുതറിയ മാറിയ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ എഞ്ഞോട് അലറി, “നീയും എന്റെ കൂടെ വാ മോനെ, നമുക്ക് രണ്ടുപേർക്കും കൂടി അവരെ വെട്ടി അരിയാം,,”