അന്നും അത് ആവർത്തിച്ചു. പക്ഷേ ഈ തവണ ജനൽ വാതിലിൽ നിന്നും കരിവള കൈകൾ ഇട്ട ഒരു പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകളിലെ തിളക്കം അവൻ ശ്രദ്ധിച്ചു. ഒരു നിമിഷം അങ്ങനെ തന്നെ നോക്കി നിന്നപ്പോൾ ഒരു പുഞ്ചിരിയും പിന്നെ കൈ കൊണ്ട് ഒരു ഫ്ലൈ കിസ്സും അവൾ നൽകി. സത്യത്തിൽ സർവ്വവും മറന്നു സുധി ഒരുപാട് സന്തോഷിച്ച നിമിഷത്തിൽ ഒന്നായിരുന്നു അത്. പിന്നീട് ഉള്ള യാത്രകളിൽ തിരികെ വരുമ്പോൾ അവൾക്കായ് അവൻ പലതും കരുതി ഒടുവിൽ ആ ബന്ധം വീട്ടിൽ അവതരിപ്പിച്ചു. ഒരു മടിയും കൂടാതെ കല്യാണവും കഴിഞ്ഞു അവർക്ക് ഇപ്പോൾ ഒരു കുട്ടി ഉണ്ട് കാവ്യ.. ഇപ്പോൾ കഥയുടെ ഏകദേശം പിടി കിട്ടി കാണുമല്ലോ..
തോർത്തു എടുത്തു കൊണ്ട് സുമിത്ര ബാത്‌റൂമിന്റെ അടുത്തേക്ക് പോയി.
സുമിത്ര :ദെ മനുഷ്യ ഞാൻ കതകിൽ ഇട്ടിട്ടുണ്ട്… കേട്ടോ.
സുധി :എന്താ..
സുമിത്ര :കണ്ണ് തുറന്നു നോക്ക് തോർത്തു കതകിൽ ഇട്ടിട്ടുണ്ട് എന്ന്..
സുധി :ആഹ്ഹ്ഹ് കണ്ടു.. അതേ ഒരു മിനിറ്റ്..
അവൻ കതക് തുറന്നു അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് വലിച്ചു..
സുമിത്ര :ശേ വിട് സുധിയേട്ടാ എന്താ ഇത്..
അവൻ അവളുടെ കൈയിൽ പിടിച്ചു ദേഹത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ട്..
സുധി :നിനക്ക് എന്താടി തോർത്തു എടുത്തു തെരാൻ ഒരു മടി…
സുമിത്ര :പിന്നെ കുളിക്കാൻ പോകുമ്പോൾ എടുത്തു കൊണ്ട് പോവാൻ അറിയില്ലേ.
സുധി :അങ്ങനെ എടുത്തു കൊണ്ട് പോയാൽ നിന്നെ എനിക്ക് ഇങ്ങനെ ഇവിടെ കിട്ടുമോ…
അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് സുധി ചോദിച്ചു.
സുമിത്ര :ആഹ് ആപ്പോ അതാണ് കാര്യം. മനുഷ്യ ഇതിപ്പോൾ റൊമാൻസ് ചെയ്യാൻ പറ്റിയ സമയം ആണോ. എനിക്ക് നൂറു കൂട്ടം പണി ഉണ്ട്…
സുധി :അതിനെന്താ കുറച്ചു നേരം നിക്കന്നെ..
സുമിത്ര :രാത്രി എന്നേ ഒരു പോള കണ്ണടയ്ക്കാൻ സമ്മതിക്കില്ല രാവിലെ ഉള്ള പണിയും തീർക്കാൻ സമ്മതിക്കില്ല. അങ്ങനെ ഉള്ള ആളു ആണെങ്കിൽ എനിക്ക് അലക്കാൻ ഒരു വാഷിംഗ് മെഷിൻ വാങ്ങി താ.