സൗഹൃദം പക പ്രണയം [Gusthavo]

Posted by

“ഇക്കാ ”
“ആഹാ വിളി ഒക്കെ ഒന്ന് പരിഷ്കരിച്ചിടുണ്ടല്ലോ ”
“ചുമ്മാ ഒരു രസം” അവള് കണ്ണുചിമ്മി പറഞ്ഞ്
“അയ്ശെരി.”
“ഇനി എപ്പോഴാ കൊച്ചിക്ക്” അവള് വിടുന്ന മട്ടില്ല
“അടുത്ത ആഴ്ച മുതൽ ഞാൻ ഇവിടെ കാണും കേട്ട” വിച്ചു ഇടയിൽ കേറി പറഞ്ഞു
“നിന്നോട് അതിന് ഞാൻ ചായ ചോദിച്ചില്ലല്ലോ കുഞ്ഞിരാമാ” അവള് വളരെ ഈസി ആയിട്ട് വിച്ചുനെ തൂകി അടിച്ചു.
അസ്ഥാനത്തുള്ള അവളുടെ കൗണ്ടർ കേട്ട് എല്ലാവരും കൊല ചിരി തുടങ്ങി അവനോഴികെ .
“വരുമ്പോ പറയാം ” ഞാൻ വളരെ ഡീസെൻ്റ് ആയ് മറുപടി കൊടുത്തു
അവൾക്കും ഒരു ബൈ കൊടുത്തു കാറിൽ കേറി .പാവം വിച്ചു അവള് അടിച്ച കൗണ്ടർ അപ്പോഴും അവനെ കൊല്ലുന്നുണ്ടയിരുന്നൂ.
സ്റ്റേഷനിൽ കൊണ്ട് വിട്ടു ജോൺവി പോയി . ഓരോരുത്തരായി അങ്ങനെ പോയികൊണ്ടിരുന്നു അവസാനം സ്റ്റേഷനിൽ ഞാനും വിച്ചുവും മാത്രമായി ബാക്കി. അങ്ങനെ എൻ്റെ ഊഴവും എത്തി ഞാൻ പോകേണ്ട ട്രെയിൻ വന്നു . ഞാൻ ട്രെയിനിൽ കേറാൻ ഒരുങ്ങുമ്പോൾ അവൻ വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു
“ന്താഡാ….” ഞാൻ ചോദിച്ചു
“ഒന്നുല്ല ഡാ..” മുഖത്ത് നോക്കാതെ അവൻ പറഞ്ഞു
“വിട് മയിര സെൻ്റിയാണ നീ വിളി ഞാൻ എത്തികോളാം…”
അതും പറഞ്ഞു ഞാൻ ട്രെയിനിൽ കേറി . അവൻ്റെ കണ്ണ് ഒന്ന് നിറഞ്ഞത് ഞാൻ കണ്ടു. ട്രെയിൻ ചെറുതായി പോവാൻ തുടങ്ങി. ഞാൻ തല പുറത്തേക്കിട്ടു അവൻ അപ്പോഴും നോക്കി നില്പുണ്ട് .
“മയിരാ ഇവിടുന്ന് സെൻ്റി ഊമ്പാതെ വീട്ടിൽ എണ്ണം കൊടുക്ക്” ആ സ്റ്റേഷനിൽ ഉള്ള എല്ലാരും കേട്ടു കാണണം അത്ര ഉച്ചത്തിൽ ആണ് ഞാൻ വിളിച്ച് കൂവിയത് .നടുവിരൽ ആയിരുന്നു മറുപടി . എന്തോ ബാക്കി ഉള്ളവരേക്കൾ ഇവനുമായ് കുറച്ചൂടെ ക്ലോസ് ആയിരുന്നു. ഒരു സങ്കടം എനിക്കുമുണ്ട് വീണ്ടും കാണണം മനസിലുറപ്പിച്ച് ബുക്ക് ചെയ്ത സീറ്റിൽ പോയി ഇരുന്നു .
പാട്ടും കേട്ട് കിടക്കാം എന്ന മനസിൽ വിചാരിച്ച് ഫോൺ എടുത്തപ്പോഴാണ് മൽഗോവെടെ മെസ്സേജ് കാണുന്നെ പെട്ടന്ന് ഓപ്പൺ ചെയ്തു വന്ന മെസ്സേജിന് ഒരു റിപ്ലേ വിട്ടു . ഒരു ടിക്ക് മാത്രേ വീണുള്ളു സോ ആൾ ലൈനിൽ ഇല്ല എന്തായാലും ഇൻസ്റ്റ കൂടെ നോക്കാം ഇൻസ്റ്റ ഓപ്പൺ ആക്കി നാൻസിടെ മെസ്സേജ് കിടപ്പുണ്ട് ഒരു റിപ്ലേ കാച്ചി എന്നിട്ട് നേരെ പോയി MX പ്ലേയർ ഓപൺ ആക്കിയതും നൻസിഡെ റിപ്ലേ വന്നു
നാൻസി : “ട്രെയിനിൽ ആണോ..?”
ഞാൻ : അതേ. ”
കൂടെ ട്രെയിനിൻ്റെ ഒരു പിക് കൂടെ അയച്ചു
നാൻസി :” നാട്ടിലേക്ക് എപ്പോ എത്തും ”
ഞാൻ :” മിക്കവാറും രാവിലെ 3 മണി ഒക്കെ ആവും”

Leave a Reply

Your email address will not be published. Required fields are marked *