സൗഹൃദം പക പ്രണയം [Gusthavo]

Posted by

“എന്താടാ”
“വാ ഒരു കാര്യം ഉണ്ട്”
“വരട്ടെ ആൻ്റി നാളെ കാണാം ” എന്നും പറഞ്ഞ് നേരെ അവൻ്റെ അടുത്തേക്ക് പോയി
“നി വല്ലോം കഴിച്ചോട…?”
“ഇല്ല കഴിക്കണം”
അവൻ ആരെയോ വിളിച്ച് ഫുഡ് സെറ്റ് ചെയ്യാൻ പറഞ്ഞു
“എടാ കഴിച്ചിട്ട് നി മുകളിലേക്ക് വാ…എന്നിട്ട് അവന്മാരെ കൊണ്ട് റൂമില് വിട്ടെക് എല്ലതിൻ്റെം കിളി പോയി തുടങ്ങീട്ടുണ്ട് ”
അതാണ് അപ്പോ സീൻ എല്ലാം അടിച്ച് പൂസാവൻ തുടങ്ങി
ആരോ വന്നു വിളിച്ച് ഫുഡ് തന്നു നല്ല നൈസ് ഫുഡ് വയർ നിറച്ച് കഴിച്ചു നീട്ടി ഒരു ഏമ്പക്കം വിട്ട് നേരെ മുകളിലെക് പോയി. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ് എന്താ ഒരു സ്നേഹം കെട്ടിപിടിച്ച് കിടന്ന് ഉരുളുവല്ലെ.
ജോജോടെ അനിയനേം കൂട്ടി ഒരു വഴിക്ക് എല്ലത്തിനെം വലിച്ച് കാറിൽ കയറ്റി റൂമില് ഡമ്പ് ചെയ്തു. അവൻ കാറിൻ്റെ കീ എനിക്ക് നേരെ നീട്ടി
“നാളെ രാവിലെ പള്ളീലേക് വന്നാ മതി ലോക്കേഷൻ വിഷ്ണുന് അറിയാം”
അതും പറഞ്ഞു അവനൊരു ബൈകിൽ കേറി പോയി . കീ വാങ്ങി പോക്കറ്റിൽ ഇട്ടു സമയം നോക്കിയപ്പോ ഒരു മണി കഴിഞ്ഞു. റൂമിൽ പോയി മുഖം കഴുകി ബെഡിൽ വീണു . യാത്ര ക്ഷീണം ആണോ അടിച്ച ഫുഡിൻ്റെ അഫ്റ്റ്റർ എഫക്ടോ എന്തോ ഒന്ന് കിടന്നപ്പ തന്നെ ബോധം പോയി കിട്ടി.
രാവിലെ ഫോൺ റിംഗ് ആവുന്നത് കേട്ട് എണീറ്റു ഫോൺ നോക്കിയപ്പോ അറിയാത്ത ഒരു നമ്പർ
“നിങ്ങളൊക്കെ എവിടാ… വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ ”
“ഇതാരാ”
“ഞാനാ ജോൺവി… ജോജോടെ അനിയൻ പെട്ടന്ന് ഇറങ്ങൂ സമയം ആവറായ്”
സമയം നോക്കിയപ്പോ 10 മണി
“ഇപ്പൊ ഇറങ്ങാം ബ്രോ ” എന്നും പറഞ്ഞ് ഫോൺ വച്ചിട്ട് . ടർക്കി ഉടുത്ത് എല്ലത്തിനും ഓരോ ചവിട്ടും കൊടുത്തത് ബാത്ത്റൂമിൽ കേറി .കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാം എണീറ്റ് കിളി പോയി ഇരിപുണ്ട്
“പെട്ടന്ന് റെഡി ആവ് മയിരമ്മരെ അവിടെ എല്ലാവരും പള്ളിലേക് ഇറങ്ങാൻ തുടങ്ങി” ഒരു അനൗൺസ്മെൻ്റ് ഞാൻ വിട്ടു
പിന്നെ അതൊരു യുദ്ധക്കളം ആയിരുന്നു. എല്ലാരും പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞ് ഡ്രെസ്സും ചെയ്ത ടോട്ടൽ റെഡി.
“ഇതെന്ത് കഴിവാട “അതിശയത്തോടെ വിച്ചുവിനെ നോക്കി ചോദിച്ചു
“വാ വാ പെട്ടന്ന് വാ സമയം കളയല്ലേ..” വിച്ചുൻ്റെ വക
അയ്ശെരി എല്ലത്തിനേം വിളിച്ച് എണീപ്പിച്ചുവിട്ട എന്നോട് തന്നെ സമയമില്ലന്ന് കൊള്ളാട മോനെ
കാറിൽ കേറി ഡ്രൈവിംഗ് സീറ്റിലിരുന്ന വിച്ചു ഫസ്റ്റ് ആൻ്റ് ഫുരിയസനെ ഓർമിപ്പിക്കും വിധം ഒരു പറപ്പിക്കൽ ആയിരുന്നു .പള്ളി എത്തിയത് ഒന്നും അറിഞ്ഞതെ ഇല്ല. നല്ല ആർഭാടമായി തന്നെ കാറിൽനിന്ന് ഇറങ്ങി . ഒരു മാസ്സ് ബീജിഎം കൂടെ ഉണ്ടായിരുന്നേൽ പവർ ആയേനെ.
പള്ളിയിൽ കേറി ഫസ്റ്റ് തന്നെ പോയി ഇരുന്നു. ഒരു ക്രിസ്ത്യൻ കല്യാണം കാണാൻ ഉള്ള ആഗ്രഹം ഒരുപാടുണ്ടയിരുന്നു. പെണ്ണും ചെക്കനും പള്ളിയിൽ കേറി പിന്നാലെ പ്രീസ്റ്റ് വന്നു .പിന്നെ അച്ഛൻ്റെ വക കുറെ പ്രസംഗം പകുതിയും മനസിലായില്ല. പ്രസംഗത്തിൻ്റെ ഇടയിൽ ഓരോ 5 മിനിറ്റ് കൂടുമ്പോഴും അച്ഛൻ ഇരിക്കും ഞങ്ങളും ഇരിക്കും അച്ഛൻ എണീക്കും കൂടെ ഞങ്ങളും എണീക്കും എന്തിനാ എന്ന് മാത്രം ചോദിക്കരുത് എനികറിഞ്ഞൂട.
അതിലും വല്യ കോമഡി ജോജോ ആയിരുന്നു .ഒറ്റക്ക് ഒരു സ്ക്വാഡിൻ്റെ മുന്നിൽപെട്ട പോലെ അവൻ നിന്ന് വിയർക്കുന്നു കണ്ടിട്ട് ചിരി വന്നുപോയി കല്യാണം ഇത്ര ടെൻഷൻ ഉള്ള കാര്യമാണോ ….? ആ തമ്പുരനറിയ …

Leave a Reply

Your email address will not be published. Required fields are marked *