ഞാൻ : എന്തിനടി നീ അവളെ വിളിച്ചു തെറി പറഞ്ഞെ ”
മിലി : ഞാൻ ആരെയും തെറി ഒന്നും പറഞ്ഞില്ല ”
ഞാൻ : ഞാൻ ആരെ വേണേലും പ്രേമിക്കും നിനക്ക് എന്താ.. ”
മിലി : അത് വേണ്ട ..”
ഞാൻ : അത് നീയല്ല തീരുമാനിക്കുന്നത് ഞാനാ..
മിലി : വേണ്ടാ അജു ” അവളൊരു കരച്ചിലിൻ്റെ വക്കിൽ എത്തി
ഞാൻ : ഞാൻ അവളെ തന്നെ പ്രേമിക്കാൻ പോവാ ..”
ഒരു വാശിയിൽ ഞാൻ പറഞ്ഞു .പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി. പടച്ചോനെ കയ്യീന്ന് പോയോ.
ഞാൻ : നി എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് ” വളരെ സോഫ്റ്റ് ആയിട്ട് ഞാൻ ചോദിച്ചു
മിലി : ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇഷ്ടാ എന്ന് അതാ ഞാൻ അവളെ വിളിച്ചത്” വിതുമ്പലിൻ്റെ ഇടയിൽ അവള് പറഞ്ഞു
എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല മിണ്ടാതെ നിന്നു.
മിലി : എന്തേ പറ എന്നെ ഇഷ്ടല്ല ..”വളരെ സൗമ്യമായി അവള് ചോദിച്ചു
ഞാൻ: അതിന് നിനക്ക് എന്നെ ഇഷട്മാണോ”
മിലി അതെ എന്ന അർത്ഥത്തിൽ തലയാട്ടി
ഞാൻ : പക്ഷേ നി അങ്ങനെ ഒന്നുള്ളതായ് കാണിച്ചിടില്ലല്ലോ ”
മിലി : അതിനു എന്നോട് മര്യാദക്ക് സംസാരിക്കാറുണ്ട. ഒന്ന് ബ്ലോക്ക് ചെയ്തു എന്ന് വെച്ചിട്ട് പിന്നെ എന്നോട് മര്യാദക്ക് മിണ്ടിയിട്ടുണ്ടോ..”
ശെരിയാ.. ആ സംഭവത്തിന് ശേഷം ഞാൻ വലിയ മൈൻഡ് കൊടുത്തിട്ടില്ല .
മിലി : നിൻ്റെ ഇഷ്ടം പോലെ ചെയ്യ് ഞാൻ ആരുടേം ലൈഫിൽ ഇടപെടുന്നില്ല ” അതും പറഞ്ഞ് അവള് കോൾ കട്ട് ചെയ്തു. ശെരിക്കും ലോട്ടറി അടിച്ച പോലെയാണ് ഏത് സെലക്ട് ചെയ്യും എന്ന കാര്യത്തിൽ എനിക്കൊരു സംശയം ഇല്ലായിരുന്നു.
നാൻസിയെ വിളിച്ച് നൈസ് ആയിട്ട് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഒഴിവാക്കി. നേരെ മിലിക്ക് വിളിച്ചു
നന്നായ് ഒന്നു കരഞ്ഞിട്ട് മുഖം കഴുകി വന്ന പോലെ നില്പുണ്ട്
മിലി : എന്താ ..?”
ഞാൻ : നി കരഞ്ഞോ പിന്നെയും ..?
മിലി : എന്തിന് കരഞ്ഞിട്ടോന്നും ഇല്ല ”
ഞാൻ : നിനക്ക് സങ്കടം ഒന്നുല്ലല്ലോ?”
മിലി : എന്തിനാണ് എനിക് സങ്കടം ..
ഞാൻ :. നൻസിയോട് യെസ് പറഞ്ഞതിൽ അപ്പോ തെറ്റൊന്നും ഇല്ല .. നിനക്ക് സങ്കടം ആവോ എന്നൊരു സംശയം ഉണ്ടായിരുന്നു അത് ക്ലിയറായി ”
അവളൊന്നു ഞെട്ടി.
മിലി : നീ യെസ് പറഞ്ഞോ …?
ഞാൻ : പറഞ്ഞല്ലോ..
അവളുടെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി .
ഞാൻ : എന്തേ വീണ്ടും കണ്ണോക്കെ നിറയുന്നുണ്ടല്ലോ … ?
മിലി : ഇല്ല …?
ഞാൻ : ഞാൻ ആരോടും യെസ് ഒന്നും പറഞ്ഞിട്ടില്ല ഇനി അതോർത്ത് ആരും കരയണ്ട..”
ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു