ഞാൻ : ഫോർ വാട്ട് ? ”
വിച്ചു : അപ്പയുടെ കമ്പനിലേക് സഹായിക്കാൻ കൊറേ നാളായി പറയുവാ .അതാ പോകാൻ തീരുമാനിച്ചു ”
ഞാൻ : നല്ലതാ ….
വിച്ചു: നിനക്ക് എന്തായാലും കൊച്ചിക് വരണ്ട ആവശ്യം ഉണ്ടാവുമല്ലോ ?”
മിലിയുടെ കാര്യമാണ് ഇവൻ പറഞ്ഞ വരുന്നത് ആക്രാന്തം കാണിച്ച് പോയി എന്ന് എങ്ങനെ പറയും
ഞാൻ : മം” ചുമ്മാ ഒന്ന് മൂളി വിട്ടു
വീട്ടിലേക്ക് എത്തി ആമിക് എടുത്തത് എല്ലാം കൊടുത്തപ്പഴേക് അവള് ഫുൾ ഹാപ്പി ഉമ്മാക്ക് വേണ്ടി വാങ്ങിയത് ഉമ്മയുടെ നേരെ വെച്ചു നീട്ടി.
ഉമ്മ എന്നെ നോക്കി . ഞാൻ വാങ്ങിക്കോ എന്ന അർത്ഥത്തിൽ തല കൊണ്ട് ആംഗ്യം കാണിച്ചു
“ഉമ്മ അവനെ നോക്കണ്ട സ്വന്തം മോൻ വാങ്ങി തരുന്നെ ആണെന്ന് വിജാരിച്ച് വാങ്ങിക്കോ ”
ഉമ്മ അത് വാങ്ങി . രാത്രി ആയിരുന്നു ട്രെയിൻ ഞാൻ അവനെ കൊണ്ട് വിടാൻ പോയി . സ്റ്റേഷനില് ട്രെയിൻ കത്ത് നിൽക്കാൻ തുടങ്ങി
“ഡാ ഒന്ന് പുകയ്‌കാം “അവൻ ചോദിച്ചു
“നി വേണേൽ വലിച്ചോ ഞാനില്ല ”
” ഞാൻ കല്യാണത്തിനും കണ്ടതാ കുപ്പി വന്നപ്പോ നി വലിയണത് നിനക്ക് ഇതൊന്നും ഇഷ്ടല്ലെ”
“എടാ എല്ലാം ചെയ്യാൻ അവസരമുണ്ടായിട്ടും അത് ചെയ്തിരിക്കുന്നതല്ലെ മാസ്സ് ”
“മൈരാണ് ”
” ഡാ ഇതൊക്കെ ബോഡിക് നല്ലതല്ല അത് ലൈഫിനെ ബാധിക്കും ലൈഫിനെ ബാധിക്കുന്ന ഒന്നും ചെയ്യരുത് സിമ്പിൾ പോളിസി ”
” നീ പുണ്യാളൻ മൈരെ ”
” വോ തന്നെ തന്നെ ”
ട്രെയിൻ വന്നു അവൻ്റെ സീറ്റ് തപ്പിപിടിച്ച് കേറി സീറ്റിൽ എല്ലാം സെറ്റ് ആകി എൻ്റെ കൂടെ പുറത്ത് വന്നു നിന്നു
“കേറി പോ മൈരെ ഇല്ലേൽ ട്രെയിൻ വിടും ”
ഒന്നും മിണ്ടാതെ നിക്കാണ് അവൻ പോകാൻ മനസില്ലത്ത പോലെ . എന്നെ വന്നു കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു
“അജു യു ആർ എ ട്രൂ ഫ്രണ്ട് ” അതും പറഞ്ഞ് അവൻ തോളിൽ തട്ടി ട്രെയിനിൽ കയറി. തിരിച്ച് ഒന്നും പറയാൻ പറ്റിയിരുന്നില്ല. എന്ത് പറയാൻ ഇവൻ എന്നെ ഇതിന് മാത്രം ഇഷ്ടപെടാൻ എന്താണ് കാരണം എന്ന് മാത്രം മനസിലാവുന്നില്ല ഞാൻ അവനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അവനാണ് തേടി വന്നതും നിന്നതും എല്ലാം. മനുഷ്യ മനസ്സ് വിചിത്രമാണ് എന്ന് ആരോ പറഞ്ഞത് ഞാൻ ഓർത്തു
അവനെ യാത്രയാക്കി വീട്ടിലേക്ക് തിരിച്ച് വന്നു ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ മുഴുവൻ ഇതായിരുന്നു . വിച്ചു അവൻ വല്ലാതെ സ്നേഹിക്കുന്നുണ്ട് പക്ഷേ എന്തിനായിരിക്കും . പെട്ടന്നാണ് ഫോൺ റിംഗ് ആവുന്നത്
“മിലി കോളിംഗ് ” ഹൃദയം സാധാരണയിൽ കൂടതൽ അടിക്കാൻ തുടങ്ങി എല്ലാം നോർമൽ ആകി സെറ്റ് ചെയ്തു ഞാൻ കോൾ അറ്റൻഡ് ചെയ്തു
മിലി : ഹായ് ”
ഞാൻ : പറഞ്ഞോ ”
മിലി: ദേഷ്യത്തിൽ ആണോ? ”
ഞാൻ : എന്തിന് ? അതിൻ്റെ ആവശ്യം ഇല്ലല്ലോ . ഞാൻ എന്തോ ചോദിച്ചു നിനക്ക് ഇഷ്ടയില്ല അത്ര തന്നെ ”
മിലി: ഡാ നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക് എന്തോ .. “