“ഹി ഹി ” വിചുൻ്റെ മടിയിൽ ഇരുന്നു എൻ്റെ അനിയത്തി കളിയാക്കി ചിരിക്കാണ് . അല്ലേലും ഞാനും ഉമ്മയും അടി കൂടുന്ന സമയം അവൾടെ കളിയാക്കി ചിരി പതിവാ . ഞാൻ അവളെ പിടിച്ച് ഒന്ന് കടിച്ചു പിന്നെ അവിടെ ഒരു ബഹളം ആയിരുന്നു അവസാനം ഉമ്മ എല്ലാവരെയും ഓടിച്ചു വിട്ടു .ഞാനും വിചുവും കിടക്കാൻ പോയി . ഞാൻ ഫോൺ എടുത്തു മിലിയെ വിളിച്ചു . ഫസ്റ്റ് റിങ്ങിൽ തന്നെ കോൾ എടുത്തു
“ഹലോ ആരാ ” നല്ല ജാടയിലാണ് തുടക്കം
“ഒരാളാണ് ”
” ഒരാൾക്ക് എന്ത് വേണം ”
” എന്തും തരുവോ ” ഒരു ദ്വയർതത്തിൽ ഞാൻ ചോദിച്ചു
” അങ്ങനെ എല്ലമൊന്നും പറ്റില്ല”
” പിന്നെ എന്താ പറ്റുന്നെ”
“ഒന്നും പറ്റില്ല ഇയാൾ വച്ച് പോയെ ”
“എന്താ സേചി കലിപ്പിൽ ആണല്ലോ ”
” ഞാൻ കലിപ്പായാൽ ഇയാൾകെന്ത ”
“ഒരുമ്മ തന്ന കലിപ്പ് പോവോ ” ഞാൻ കളിയാക്കി ചോദിച്ചു .
“പോടാ നാറി നിൻ്റെ മറ്റവൾക് കൊടുക്ക് ഉമ്മ ”
” എടീ നല്ല ഉമ്മയടി എൻ്റെ ”
“നി പോ അജു ചുമ്മാ ”
ഞാൻ അവളെ കളിയാക്കി കൊണ്ട് കുറച്ച് നേരം സംസാരിച്ചു അവസാനം പ്രശ്നം തീർത്ത് അവള് ഉറങ്ങാൻ പോയി . ഫോൺ മാറ്റി വച്ച് വിച്ചുനെ നോക്കുമ്പോഴാണ് അവൻ എൻ്റെ വായിൽ നോക്കി ഇരിക്കണ കണ്ടത്
“എടാ അതിനെ നീ ഇത്രപെട്ടന്ന് വളച്ച..” അവൻ്റെ മുഖത്ത് ഞാൻ കണ്ടത് അൽഭുതമാണ്
വെള്ളിമൂങ്ങയിൽ ബിജു മേനോൻ ചിരികണ പോലെ ചുണ്ടും കടിച്ച് കണ്ണും അടച്ച് തലയും ആട്ടി ഒരു ചിരി കൊടുത്തു
“മൈരൻ ” അവൻ ചിരിച്ച് കൊണ്ടാണ് വിളിച്ചത്
” എന്നാലും എങ്ങനെയാടാ ഇത്ര പെട്ടന്ന് ഒരാഴ്ച അല്ലേ ആയുള്ളൂ ”
“നീ വിചാരിക്കണ പോലെ ഒന്നും ആയിട്ടില്ല മൈരേ ”
“എന്നിട്ടാണ നീ ഉമ്മ വേണോന്ന് ചോദിച്ചത് ”
“അതൊക്കെ ജസ്റ്റ് സ്റ്റാർട്ടിങ് ആട . നീ അത് വിട്ടേ ഇത് പറ എന്തിനാ സാർ ഇങ്ങോട്ട് എഴുന്നള്ളിയെ ”
” ചുമ്മാ നിന്നെ കാണാൻ ”
” പിന്നെ നീ എന്റെ കാമുകി അല്ലെ കാണാതെ ഉറക്കം വരില്ലല്ലോ ”
“ശെരിക്കും നിന്നെ കാണാൻ തോന്നി ഞാൻ വന്നു ”
“എന്റെ വീട് എങ്ങനെ കണ്ടു പിടിച്ചു ”
മനസ്സിൽ ഉള്ള ഓരോ സംശയങ്ങൾ ഞാൻ ചോദിക്കാൻ തൊടങ്ങി .
“ഇതെന്ത് മൈരേ കോടീശ്വരൻ പ്രോഗ്രമോ ” ചോദ്യം കേട്ട് സഹികെട്ട അവൻ പറഞ്ഞു