“പോയി വങ്ങിച്ചോ” മെല്ലെ അവളെ ഞാൻ നിലത്ത് നിർത്തി .
തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് അടുത്ത് പോയി അവള് അത് വാങ്ങി .പാവാകുട്ടി കിട്ടിയതോടെ അവള് ഹാപ്പി . പിന്നെ അവൻ അവളോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി മെല്ലെ മെല്ലെ രണ്ടാളും കമ്പനിയായ് ആ സമയം കൊണ്ട് ഞാൻ ഫ്രഷ് ആയി വന്നു
“ഡാ നമുക്കൊന്ന് കറങ്ങിയലോ ” തല തോർത്തികൊണ്ട് ഞാൻ ചോദിച്ചു
“സെറ്റ് ”
ഫോൺ എടുത്ത് ഞാൻ പുറത്ത് പോകുവാണ് എന്നൊരു വോയ്സ് നോട്ട് വിട്ടു
“ആരാടാ” അവൻ ചോദിച്ചു
ഒരു കണ്ണിറുക്കി ചിരിച്ചപ്പോ തന്നെ അവന് സംഭവം കത്തി. അവളെ ഉമ്മയുടെ അടുത്താക്കി പുറത്ത് പോകുവാണ് എന്നും പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി
നാട്ടിലെ എൻ്റെ ഫ്രണ്ട്സിനെ ഒക്കെ അവൻ പരിചയപെടുത്തി കൊടുത്ത് ടൗൺ ഒക്കെ ഒന്നു കറങ്ങി വീട്ടിൽ എത്തിയത് രാത്രിയിൽ ആയിരുന്നു . അവൻ വന്നത്കൊണ്ട് ഉമ്മ കുറച്ച് സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിവെച്ചിരുന്നു ഉച്ചക് ഉണ്ടവൂല എന്ന വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് രാത്രിയിലേയ്ക്ക് എല്ലാം സെറ്റ് ചെയ്തു കാത്തിരിക്കുവായിരുന്ന് . അവനും എൻ്റുമ്മനെ ഉമ്മ എന്ന തന്നെ വിളിച്ചു തുടങ്ങി . ബാപ്പ വീഡിയോ കോൾ ചെയ്തപ്പോൾ അവനെ കാണിച്ചു കൊടുത്തു ബാപ്പ ദുബൈയിൽ ഒരു കമ്പനിയിൽ വർക് ചെയ്യുവാണ് അവൻ ബാപ്പനോട് സംസാരിക്കുമ്പോൾ ബാപ്പ എന്നു വിളിച്ച് സംസാരിച്ചത് ഞാൻ ശ്രദ്ധിച്ചു . എനിക്കിത് പുതുമ അല്ല എല്ലാവരും അവരുടെ സുഹുർത്തുകളുടെ മാതാപിതാക്കളെ അങ്ങനെ തന്നെ ആണ് വിളിക്കാറ് .എന്നാലും ഇവൻ വിളിക്കുമ്പോ എന്തോ ഒരു പ്രത്യേകത തോന്നി
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഓരോന്ന് സംസാരിച്ചു ഇരുന്നു . അതിൻ്റെ ഇടയിലാണ് ഫോൺ റിംഗ് ആവുന്നത് .ബാപ്പയോട് സംസാരിച്ചു ഫോൺ റൂമിലാണ് വച്ചിരുന്നത് റിംഗ് കേട്ടതും ആമി ഓടി ചെന്ന് ഫോൺ എടുത്തു
“അജു. മിലി കോളിംഗ് ” അവള് സ്ക്രീൻ നോക്കി വായിച്ചു കൊണ്ട് അടുത്തേക്ക് വന്നു
ഞാൻ ചുറ്റും നോക്കി 4 കണ്ണുകൾ എന്നെ തന്നെ സൂക്ഷിച്ച് നോക്കാണ് . ആ ഇനി മിലി ആരന്നല്ലെ മിലി ആണ് മെർലിൻ അതായത് മ്മടെ മൽഗോവ . ആ ഇപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ . ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“ഇന്ന് ഓൺലൈൻ ഇല്ലയ്യിരുന്നല്ലോ”
“ഞങ്ങള് പുറത്ത് പോയിരിക്കുവയിരുന്ന് പറഞ്ഞതല്ലേ ഞാൻ ”
“ഓ ഫ്രണ്ട് വന്നപ്പോ നമ്മളെ വേണ്ട”പരിഭവം
“നീ മുത്തല്ലെ ” ഉമ്മാനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് ഞാൻ അത് പറഞ്ഞത് എൻ്റെ എല്ലാം ഉടയിപ്പും അറിയുന്ന ഉമ്മാക്ക് ഇത് പുത്തരി അല്ല
“കണ്ട മോനെ ഓന് ഇതന്നെ പണി” വിച്ചുനോടായി ഉമ്മ പറഞ്ഞു അവൻ്റെ മുഖത്ത് അതിശയം ആയിരുന്നു ഉമ്മയുടെ മുമ്പിൽ കോൾ വിളിക്കുന്ന കൊണ്ട് ആവണം ഞാൻ ഊഹിച്ചു .
“നി വെക്ക് ഞാൻ വിളിക്കാം ” മിലിയോട് പറഞ്ഞൂ
“ഓ എന്നെ ആരും വിളിക്കുയോന്നും വേണ്ട ” ശബ്ദം കനപ്പിച്ച് അവള് കട്ട് ചെയ്തു
“ഇതന്നേ ഓൻ്റെ പണി ഒരു പണിക്ക് പോയില ഇരുന്നൊരോ പെൺപുള്ളർക് ബിളിക്കല് എന്നാല് ഈ പെൺപുള്ളർകും ഒരു പണിയില്ലെന്ന് അപ്പോ ” നാടൻ ശൈലിയിൽ വിച്ചുനോടാ ഉമ്മടെ പരാധി
“പോയേമ ഉറങ്ങമ കൊറേ ബൈത് ” ഞാൻ ഉമ്മനോട് പറഞ്ഞു