വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Posted by

സ്‌നേഹ :നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ അവമ്മാർ നിന്നെ ഒന്നും ചെയ്യില്ല ആ അഖിൽ അവനെ ഒതുക്കാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല നിന്റെ മിസ്സിനോട്‌ അവൻ ചെയ്തത് നീ തന്നെയല്ലേ എന്നോട് വന്ന് പറഞ്ഞത് സാക്ഷി പറയാമെന്നും നീ ഏറ്റതല്ലെ എന്നിട്ടെന്തിനാ പ്രിൻസിപലിനോട്‌ മാറ്റി പറഞ്ഞത് അവർ നിന്നെ എന്തെങ്കിലും ചെയ്തോ

എബി :എനിക്കൊന്നും പറയാനില്ല സ്നേഹെ എനിക്ക് പോണം

സ്നേഹ :എബി നിക്ക്

“അവൻ പൊക്കൊട്ടെ സ്‌നേഹെ നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്ക് ”

പെട്ടെന്നാണ് അവിടേക്ക് അഖിൽ എത്തിയത്

അഖിൽ : നീ പൊക്കൊടാ എബി ഇവൾക്കറിയേണ്ടതൊക്കെ ഞാൻ പറഞ്ഞുകൊടുത്തോളാം

എന്നാൽ സ്നേഹ അഖിലിനെ ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ നടന്നു പെട്ടെന്ന് തന്നെ അഖിൽ സ്നേഹയുടെ മുന്നിലെത്തി

അഖിൽ :എങ്ങോട്ടാടി ഇത്രധൃതിയിൽ

സ്‌നേഹ :വഴീന്ന് മാറിനിക്ക്😡

അഖിൽ : ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഉണ്ടാക്കി കളയുമോ

റെജി :ടാ വേണ്ട വാ

അഖിൽ :നീ മിണ്ടാതിരിക്കെടാ കുറച്ചു നാളായി ഇവൾ ഇവിടെ കിടന്ന് ഉണ്ടാക്കുന്നു എന്താടി നിനക്ക് കെമിസ്ട്രിയിലുള്ളവമ്മാരെയൊക്കെ മടുത്തോ അതാണ് കാര്യമെങ്കിൽ പറഞ്ഞാൽ മതി നമുക്ക് വഴിയുണ്ടാക്കാം

സ്നേഹ : അങ്ങനെ നിന്റെ അടുത്ത് വരേണ്ട ഗതികേട് വന്നാൽ ഞാൻ തൂങ്ങി ചാകുമെടാ മൈരേ

അഖിൽ :ടീ..

സ്നേഹ :എന്താടാ അലറുന്നെ നിന്നെപോലുള്ളവമ്മാരോടൊന്നും ഒരു മര്യാദയും കാണിക്കേണ്ട ആവശ്യമില്ല നീ ഇപ്പോൾ രക്ഷപെട്ടിട്ടുണ്ടാകാം പക്ഷെ നോക്കിക്കോ നിന്നെ ഞാൻ പൂട്ടിയിരിക്കും നീ ഏത് കൊമ്പത്തെ മറ്റവൻ ആണെങ്കിലും എനിക്ക് ഒരു കോപ്പുമില്ല ഇനി നിന്റെ ഒരു കളിയും ഇവിടെ നടക്കില്ല ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടാകും നിന്നെ ഇവിടുന്ന് പുറത്താക്കുന്നത് വരെ നീ നന്നാകണം എന്നൊന്നും ഞാൻ പറയില്ല പക്ഷെ ഇനി എന്റെ ക്ലബ്ബിലെയോ മറ്റോ പിള്ളേരെ തൊട്ടാൽ നീ വിവരമറിയും

അഖിൽ :കാണാടി നീ എന്താന്ന് വച്ചാൽ ഉണ്ടാക്ക്

സ്‌നേഹ :കാണാടാ

ഇത്രയും പറഞ്ഞു സ്‌നേഹ മുന്നോട്ട് നടന്നു

പെട്ടെന്നാണ് തന്നെ കാത്ത് മുന്നിൽ നിൽക്കുന്ന വിഷ്ണുവിനെയും കൂട്ടുകാരെയും അവൾ കണ്ടാത്

Leave a Reply

Your email address will not be published. Required fields are marked *