ദി ഡിമോൺ സ്ലേയർ 4 [Lucid]

Posted by

ലോന : അവരിൽ നിന്നും ഹായാക്കി വംശത്തെ കാക്കുന്നവർ ആണ് നമ്മൾ

ഷോരി : ആ ഗോത്രത്തിന്റെ തലവൻ ആണ് ലുമിയാസ് വോർഗുരോത് അവനു ഇപ്പൊ വേണ്ടത് നിന്റെ മരണം…കാരണം അവന്റെ മരണം നിന്റെ കൈകൊണ്ടു ആയിരിക്കും.. എന്നത് നിശ്ചയം പെടുത്തിയ കാര്യം ആണ് അങ്ങനെ സംഭവിക്കാതിരിക്കാൻ ആണ് ആ ദിവസം വരും മുന്നേ നിന്നെ കൊല്ലുന്നത്…

പ്രേബോ നിങ്ങളുടെ ഇനിയും ഉള്ള സംശയം ആ ദിവസം അത് സംഭവിച്ചാൽ മാത്രെമേ മനസ്സിലാവുകയുള്ളു

 

ഞാൻ : ഇല്ലെങ്കിൽ എന്റെ കുടുംബം ഞാൻ ഈ ഭൂമി എല്ലാം നശിക്കും അല്ലെ..

ആക്കിൻ : അതെ

ഞാൻ : ആ ദിവസം എപ്പോഴാ അല്ല എന്താ ആ ദിവസം നടക്കുന്നെ ഇതിനു വേറെ വഴി ഒന്നും ഇല്ലെ എല്ലാവരെയും രക്ഷിക്കാൻ

ഷോരി : അങ്ങേയുടെ കൈ ഒന്ന് നീട്ടു

ഞാൻ :അതെ എന്നെ അങ്ങേ എന്നൊന്നും വിളിക്കണ്ട ഹർഷ അതാ എന്റെ പേര് അത് വിളിച്ച മതി അല്ല എന്റെ കൈ എന്തിനാ നിട്ടുന്നെ

ഷോരി : ശെരി ഹർഷ കൈ കാണിക്കു എനിക്കു വേറെ ഒരാളിൽ നിന്നും കൈ മാറി കിട്ടിയ ഓർമ്മകൾ അങ്ങേയെ കാണിക്കാൻ ആണ് ആ വാൾ അങ്ങ് കൈകൽ ആകിയില്ലെകിൽ അതിന്റെ ബൗശത്തുകൾ എന്താണെന്നുള്ള കൈമാറി കിട്ടിയ ഭാവിയിലെ ഓർമ്മകൾ.

ശേഷം ഷോരി എന്റെ കൈയിൽ കൈ കോർത്തു എന്നിട്ടു പതുക്കെ കണ്ണുകൾ അടച്ചു

ഞാൻ : അല്ല ഇതിപ്പോ എന്താ

പെട്ടെന്ന് എന്റെ കണ്ണുകളിലേക് ഏഴു നിറമുള്ള മഴവില്ലിനെ വെല്ലുന്ന വെളിച്ചം കയറി പതുകെ മുന്നിലെ കാഴ്ച്ചകൾ തെളിഞ്ഞു വരുന്നു ….പരന്നു കിടക്കുന്ന ചോരകളം ചുറ്റും കുടൽ മാലകളും കൈ കാലുകളും……. എന്റെ കൈ കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു ചുറ്റും ശവങ്ങൾ ചോരയുടെ ചൂടും മണവും കുറെ ഭീകര രൂപങ്ങൾ ചത്ത ശരീരങ്ങൾ വലിച്ചു കൊണ്ട് പോവുന്നു എന്റെ ശരീരത്തിന് ഒന്ന് അനങ്ങാൻ പോലും കഴിയാത്തവിധം ശരീരം വേദനിക്കുന്നു ആളുകളെ പിശാചുക്കൾ വലിച്ചുകൊണ്ട് ഒരു തായ്ച്ചയിലേക്ക് എറിയുന്നു ചുട്ടു പഴുത്ത തീ ജ്വാലയിലേക്കു എനിക്കു ചുറ്റും ഒരു നരകം തന്നെ രൂപപെട്ട പോലെ പെട്ടന് ഒരു നിലവിളി ഞാൻ നേരെ നോക്കി ഒരു വലിയ ഭീകര രൂപം കുട്ടത്തിലെ തലവൻ ലുമിയാസ് വോർഗുരോത് അവന്റെ കൈക്കുള്ളിൽ പിടയുന്ന സ്ത്രീ രൂപം

Leave a Reply

Your email address will not be published. Required fields are marked *