സാമ്പ [AAR KEY]

Posted by

വാതിലടക്കാനുള്ള പൂജ ആരംഭിച്ചു ……..

ലയക്ക് നെഞ്ച്‌ പിളരും പോലെ തോന്നി …. അവൾ അവളുടെ വയറ്റിൽ പിടിച്ചു ……   അവളുട കണ്ണുനീർ ഭൂമിയിലേക്ക് വീഴാതെ ഉമയമ്മ അത് തുടച്ചുമാറ്റി…. ലയ …..  ഭൂമി പിളർന്ന് താഴേക്ക് പോകുന്നതുപോലെ അവൾക്ക് തോന്നി …..  ഉച്ചത്തിൽ അലറാൻ തോന്നിയെങ്കിലും അതിന് സാധിച്ചില്ല ….. അവൾ ആ ക്ഷേത്രത്തിന് മുകളിലേക്ക് നോക്കി ….. പുക ചുരുളുകൾ മുകളിലേക്ക് ഉയരുന്നത് അവൾ കണ്ടു ……

അൽപ്പസമയം കഴിഞ്ഞ് പുറകിൽ നിന്നും ആർപുവിളി ശബ്ദം ഉയർന്നു ….. ക്ഷേത്രത്തിനകത്തുനിന്നും ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയരാൻ തുടങ്ങി ……  ആളുകൾ ആർപ്പ് വിളിക്കാൻ തുടങ്ങി ….. ലയ പുച്ഛത്തോടെ അവരെയെല്ലാം നോക്കി ….. സൂര്യാസ്തമയം അടുത്തു തുടങ്ങി ….. പെട്ടെന്ന് അവിടെമാകെ വിളക്കുകൾ തെളിഞ്ഞു ……. ജനങ്ങൾ ആഹ്ലാദത്തിമിപ്പിൽ ആയിരുന്നു ……  ക്ഷേത്രത്തിനു ചുറ്റും നിമിഷനേരംകൊണ്ട് ദീപങ്ങൾ തെളിഞ്ഞു …… അവസാനം ആ മണിനാദം എല്ലാവരുടെയും കതിൽ  മുഴങ്ങി …….   എല്ലാവരും തൊഴുകൈയ്യോടെ ആ വാതിലിൽ നിന്നും പുറത്തേക്ക് വരുന്ന ആദിത്യൻ രാഘവേന്ദ്ര പുത്രന്റെ വരവിനായി കാത്തുനിന്നു ……  അൽപ്പ സമയത്തിനകം കയ്യിൽ ദീപവുമായി ആദി പുറത്തേക്ക് വന്നു ….. ലയ അത് കണ്ണുനീരോടെ നോക്കി നിന്നു ….. ഗോപിസാർ അവളെ ചേർത്തു പിടിച്ചു …… അവൻ നേരെ ലയയുടെ അടുത്തേക്ക് വന്നു പറഞ്ഞു …… ഇതെന്റെ കടമയാണ് …. ചെയ്തു തീർത്തേപറ്റൂ ….. അവൻ ആ ദീപം മഹേന്ദ്ര പുത്രന് കൈമാറി ….. അദ്ദേഹം ലായയേയും കൂട്ടി ആ ക്ഷേത്രവാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചു ……

എല്ലാവരും ആദിയിൽ നിന്നും അകലം പാലിച്ചുനിന്നു ….. ആദി വീണ്ടും വലിയ ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിട്ട് പൂജകൾ നടത്തുന്നു ……  ഒരുപാട് ക്ഷേത്ര പൂജാരികൾക്ക് മുന്നിൽ മന്ത്രങ്ങൾ അവർക്കായി ചൊല്ലിക്കൊടുക്കുന്നു …. അവർ അത് എറ്റു  ചൊല്ലുന്നു …… ലയ ആശ്ചര്യത്തോടെ അത് നോക്കി നിന്നു ……

അല്പസമയത്തിനകം കുറച്ചു സ്ത്രീകൾ ലയയെ കൂട്ടികൊണ്ടുപോയി തലയിൽ വെള്ളമൊഴിച്ച് വസ്ത്രം മാറ്റി … ആദിയുടെ അരുകിൽ ഇരുത്തി …. വീണ്ടും രണ്ടുപേർക്കും അഭിക്ഷേകം നടത്തി അവർക്ക് ഓരോ വളകളും   മാലകളും അണിയിച്ചു …… അവർ ഗിനിനാഥനും ഗിനിനാഥയുമായി മാറി ….. എല്ലാം ഒരു സ്വപ്നംപോലെ അവൾക്ക് തോന്നി ……  അവർ രണ്ടുപേരും ചേർന്ന് അവിടെത്തെ കെടാവിളക്കിൽ തിരി കൊളുത്തി …… എല്ലാവരും അവരെ തൊഴുതുകൊണ്ട് നിന്നു ……

Leave a Reply

Your email address will not be published. Required fields are marked *