ആ മണി ഇപ്പോൾ കഴിഞ്ഞ മൂന്ന് വര്ഷാമായി അടിക്കുന്നുണ്ട് ….. പൂജ ചെയ്യേണ്ട ആൾ അഥവാ സാമ്പ മൃത്യു ജീവിച്ചിരിപ്പുണ്ട് …… സാമ്പ മൃത്യുക്കൾ ഗിനി നാഥന്റെയും ഗിനിനാഥയുടെയും മക്കൾ ആയിരിക്കും …. ഈ ഗിനി നാഥനും അറുപത് വയസ്സ് കഴിഞ്ഞിട്ടില്ലെങ്കിൾ പൂജകൾ നടത്താം …… പക്ഷെ ഗിനി നാഥൻ സാമ്പ മൃത്യു ആയിരിക്കണം …… ഇവിടെത്തെ അവസാനത്തെ സാമ്പ മൃത്യു മഹേന്ദ്ര പുത്രൻ സാറിന്റെ മകനായിരുന്നു …… സാമ്പ മൃതു എന്നാൽ കുലശ്രേഷ്ഠൻ ആണ് കുലകുലശ്രേഷ്ഠനു മാത്രമേ ഇരുപത്തി അഞ്ച് വർഷത്തിലൊരിക്കൽ പൂജ ചെയ്യാനുള്ള അവകാശമുള്ളൂ ….. അതിനായി കഴിഞ്ഞ മൂന്ന് വര്ഷം മുതൽ ഒരുപാട് കാശ് മുടക്കിയാണ് മഹേദ്ര സാർ പലരെക്കൊണ്ടും അന്വേഷിപ്പിക്കുന്നത് …… അയാൾക്ക് അല്ലാതെ വേറെ ആർക്കും ആ വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ പിന്നെ പുറത്തേക്ക് വരാൻ കഴിയില്ല ……
ഗോപി സാർ …… നിങ്ങൾ എല്ലാം ഒരു രക്തമല്ലേ പിന്നെ നിങ്ങൾക്ക് അർക്കറെങ്കിലും ചെയ്തുകൂടെ ….. നിങ്ങളുടെ പേരും ഹരി പുത്രൻ എന്നല്ലേ ?
ഹരി ….. സാർ ഒരു രാജാവിന്റെ രക്തവും പ്രജകളുടെ രക്തവും തമ്മിൽ വിത്യാസം കാണില്ലേ …. പിന്നെ ഹരി പുത്രൻ എന്ന എന്റെ പേര് ….. അതൊരു പദവിയാണ് ….. കൊട്ടാരത്തിനകത്തെ മുഖ്യ ജോലികൾ ചെയ്യുന്നവർക്കും ഈ പദവി ഇവിടെ നൽകുന്നുണ്ട് ……. അത് ഇവിടെ എല്ലാവർക്കും അറിയാം …… അകത്ത് കയറിയാൽ തിരിച്ചു വരില്ലെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ആരും അതിന് മുതിരാറില്ല …..
ഗോപി സാർ ….. കത്ത് കയറുന്ന ആൾക്ക് പൂജയും മന്ത്രങ്ങളും അറിയില്ലെങ്കിലോ ?
ഹരി ….. എല്ലാം അറിയാമായിരിക്കും സാർ ……. സാമ്പകൾ അവരുടെ മക്കളെ ആദ്യം പഠിപ്പിക്കുന്നത് അതാണ് …. പത്തു വർഷം നീണ്ടുനിൽക്കുന്ന ആയോധന വിദ്യകളും ….. വേദം, മന്ത്രം ജ്യോതിഷം ഭാഷകൾ ….. മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള വിദ്യകൾ …. എല്ലാം …. അവരുടെ ശരീരം നല്ല പുഷ്ടിയുള്ളതായിരിക്കും ….. ഒരു സമ്പമൃത്യുവിനെ കാണുമ്പൊൾ തന്നെ നമുക്ക് മനസ്സിലാകും ….. ഭയങ്കര ബുദ്ധിയാണവർക്ക് …..