ജയ ……. ആദിത്യൻ ഇപ്പോൾ എത്രമത്തെ വർഷമാണ്……
മൂന്ന് വർഷം കഴിഞ്ഞു …. ഈ രണ്ട് വർഷം കൂടി ഉണ്ട് ….
ജയ ….. നെക്സ്റ്റ് പ്ലാൻ ?
ആദി …… കോഴ്സ് കഴിഞ്ഞാൽ കുറച്ചുകാലം ഇവിടെനിന്നും മാറി നിൽക്കണം ……. ഒരു മാറ്റം …. അതിപ്പോൾ എനിക്ക് ആവശ്യമാണ് …… ഒരു ഗതിയും ഇല്ലാത്തതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത് തന്നെ …. എനിക്ക് ബന്ധുക്കളായി ആരുമില്ല …. അങ്ങനെ ആരെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല ….. ‘അമ്മ ഒരു വലിയ തറവാട്ടിൽ ജനിച്ചതാണെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ……
അവരുമായും എനിക്ക് ഏതൊരു ബന്ധവും ഇല്ല ….. അപ്പോൾ തന്നെ അമ്മയെ എല്ലാവരും തറവാട്ടിൽ നിന്നും പുറത്താക്കി …… പാവം ‘അമ്മ …. എപ്പോയും കഷ്ടതകൾ മാത്രമായിരുന്നു ഞങ്ങളുടെ സമ്പത്യം …….
എന്നെ പഠിപ്പിച്ചു വലുതാക്കി സാർ തന്ന സ്ഥലത്ത് നല്ലൊരു വീടുവയ്ക്കണമെന്ന് എപ്പോയും ‘അമ്മ പറയും ….. എന്നെ മഞ്ഞ തേച്ച് കുളിക്കാൻ പറയും ….. എപ്പോയും നല്ല ഡ്രസ്സ് ഇട്ട് നടക്കാൻ പറയും ….. ഇതിന്റെ പേരിൽ ഞാനും അമ്മയും തമ്മിൽ എപ്പോയും വഴക്കാണ് …..
ജയ ……. ആദി നിനക്ക് ഞങ്ങളോട് പൊറുക്കാൻ പറ്റുമോ ?
ആദി …… അതൊക്കെ ഞാൻ മറന്നുകൊണ്ടിരിക്കകയാണ് …… പിന്നെയും എന്നെ അതൊന്നും ഓർമിപ്പിക്കരുത് ….
ജയാ ….. നിനക്ക് ഞങ്ങൾ കാരണം നഷ്ടമായത് ജീവിതമല്ലേ …..
ആദി ….. അതൊന്നും ഇനി ഓർക്കരുത് ചേച്ചി …… നഷ്ടപ്പെട്ടത് ഇനിയും തിരിച്ചു കിട്ടില്ലല്ലോ ? അതിനെകുറിച്ചോർത് ഇനി വിഷമിച്ചിട്ടും കാര്യമില്ല …. അവർക്ക് അത്രയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളു …….. ഞാൻ അനാഥനായി ജീവിക്കേണ്ടിവന്നത് ചിലപ്പോൾ എന്റെ വിധിയായിരിക്കും ……. അമ്മയുടെ വീട്ടുകാരെങ്കിലും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് ഞാൻ വിചാരിച്ചു ….. പരസ്പരം ഇനി നമ്മൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ……. ദൈവം തന്ന ജീവിതം എന്താണെന്ന് വച്ചാൽ അതുപോലെയങ്ങ് ജീവിച്ചു തീർക്കുക ….. ഒരു പരിഭവവും ഇല്ലാതെ ..
ജയാ ….. എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നതാണ് നീ ….. രാഘവൻ ചേട്ടന്റെ ആ ചിരി ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല ……. ഞങ്ങളുടെ കൈകൊണ്ടുതന്നെ അവർക്കിത് സംഭവിച്ചതിൽ ഞങ്ങൾക്ക് ദുഖമുണ്ട് …… ജനിച്ചപ്പോൾ മുതൽ അവരെ കണ്ടു തുടങ്ങിയതാണ് ….. ലയ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് ഞാൻ അവളോടൊപ്പം മുൻസീറ്റിലിരുന്നു …… ചേട്ടന്മാർ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു …… വണ്ടിയുടെ പുറകിൽ കിടന്നുകൊണ്ട് ഭയങ്കര ബഹളമായിരുന്നു …… .അവൾ കരഞ്ഞുകൊണ്ടാണ് വണ്ടി ഓടിച്ചിരുന്നത് ……. ചെറിയൊരു ആശ്രെധ അങ്ങിനെ സംഭവിച്ചു പോയതാണ് …. നീ ഞങ്ങളെ ശപിക്കരുത് ….