സാമ്പ [AAR KEY]

Posted by

ഗോപി സാർ …..  ആദി മഹാരാജപുരത്ത് പോകാൻ നല്ല ദൂരമുണ്ട് …… കർണാടകയ്ക്കും ഗോവക്കും ഇടയിൽ ദീപ് പോലുള്ള ഒരു സ്ഥലമാണ് …… അവിടെകുറച്ച്  ആൾക്കാരുണ്ട് അവരാണ് ഒരുതരം ഡൈമൻഡ് കുഴിച്ചെടുക്കുന്നവർ …… അത്തരം ഡൈമൻഡ് ആ ആൾക്കാരുടെ കയ്യിൽ നിന്നും പുറത്തേക്ക് വിൽക്കില്ല ….. അവർ ഒരു ജാതിയല്ല  കുറെ കുലങ്ങൾ ചേരുന്ന ഒരു വംശമാണ്  …….  ഏറ്റവും ധനികരായ മനുഷ്യർ …. ബ്രിട്ടീഷ് കാർക്ക് പോലും അവർ അത്തരം ഡൈമൻഡ് വിറ്റിരുന്നില്ല ……. പരസ്പ്പരം ആയുധമെടുക്കാത്ത വംശം അവർ മാത്രമായിരുന്നു ….. അതീവ സൂത്രശാലികൾ …… 100 % വിശ്വസിക്കാൻ കൊള്ളാവുന്നവർ ……  അവരെ ചതിച്ചിട്ട് അവിടെനിന്നും  പുറത്തുവരാൻ  സാധ്യമല്ല …….   അവരുടെ പേരാണ് ഗിനികൾ …..  ആണുങ്ങൾ ഇരുനിറ ക്കാരായിരിക്കും സ്ത്രീകൾ സുന്ദരികളും നല്ല വെളുത്ത നിറമുള്ളവർക്കും ആയിരിക്കും ……    പ്രത്യകത എന്തെന്ന് വച്ചാൽ …. എല്ലാവരുടെയും പേരുകൾ ദൈവത്തിന്റെ  പേരുകൾ ആയിരിക്കും ……   അവർ ശിവനെയും  വിഷ്ണുവിനേയുമാണ് ഒരുമിച്ച് ആരാധിക്കുന്നത് ….. അതാണ് അവരുടെ ശക്തി …..  ഏറ്റവും അധികം വിലകൂടിയ പവിഴമുത്തുകൾ ലോകത്തിന്റെ നാനാഭാഗത്തും വിൽക്കുന്നത് ഈ ഗിനികൾ ആണ് …..  അപ്പോൾ അവരുടെ സമ്പത്തിന്റെ ആഴം മനസിലാകുമല്ലോ ……. അവർ സ്വന്തമായി എല്ലാം കൃഷിചെയ്ത് ഉണ്ടാക്കുന്നു ….. പുറത്തുനിന്നുള്ള ഒരു സാധനവും അവിടേക്ക് പ്രവേശിപ്പിക്കില്ല ….. അവരുടെ വിദ്യാഭ്യാസ രീതി തന്നെ ഒരു തൊഴിൽ ആണ് ….. വലിയ കുടുംബക്കാർക്ക് മാത്രമേ പുറത്തുപോയി പഠനം നടത്താൻ കഴിയു …. അതും അവരുടെ ഗിനിനാഥൻ സമ്മതം കൊടുത്താൽ മാത്രം ….. ഈ ഗിനി നാഥൻ എന്നുവച്ചാൽ അവരുടെ തലവൻ … ഗിനി നാഥാ  അയാളുടെ ഭാര്യയോ സഹോദരിയോ ആയിരിക്കും ……. ആ നാട്ടുകാർക്ക് പരസ്പരം ഭയങ്കര ബഹുമാനമാണ് ….. അവിടെ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല …. എല്ലാവരും ഒരുപോലെ പണിയെടുക്കണം ……   അവരുടെ ഒരു പ്രത്യകത കൂടിയുണ്ട് …. സാമ്പമൃത്യു ….  സാമ്പമൃത്യുഎന്നുവച്ചാൽ  സങ്കരമല്ലാത്ത ഗിനികളിൽ ഉണ്ടാകുന്ന കുട്ടികൾ …..  ഇവരാണ് അവിടെത്തെ പൂജകൾ ചെയ്യുന്നത് ….. പൂജ ചെയ്യുന്ന സാമ്പ മൃത്യുവിന് ക്ഷമയും ദയയും മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും കാരുണയും  പറഞ്ഞ വാക്ക് പാലിക്കുന്നവനും പരസ്ത്രീ ബന്ധം ഇല്ലാത്തവനുമായിരിക്കണം …..  സാമ്പമൃത്യു  ഒരു പ്രത്യേക ദിവസം ആണ് അവിടെ പൂജകൾ ചെയ്യാറ് …. അത് എപ്പോഴാണെന്ന് സാമ്പമൃത്യുകൾക്ക് മാത്രമാണ് അറിയാവുന്നത് ….. എന്തെങ്കിലും കഷ്ടതകൾ ഉണ്ടാകാൻ പോകുന്നെന്ന് തോന്നുമ്പോഴായിരിക്കും ഈ പൂജകൾ നടത്താറ് …… മറ്റുള്ളവർക്ക് ഇത് അറിയാൻ കഴിയില്ല …..  സാമ്പമൃത്യു  പൂജക്ക് തയ്യാറാകാൻ പറഞ്ഞാൽ പിന്നെ ആ നാട്ടിലെ ആൾക്കാർക്ക് പേടിയാണ് …… എന്തെക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള ഒരു പേടി അവിടെത്തെ ആൾക്കാർക്ക് ഉണ്ടാകാൻ തുടങ്ങും …… പൂജ കഴിഞ്ഞു മണി നാദം കേൾക്കുന്നതുവരെ അവരുടെയെല്ലാം നെഞ്ചിൽ തീ ആയിരിക്കും ……. ശുദ്ധമായ വൃതത്തോടെ മാത്രമേ ആ പൂജ നടത്താൻ പാടുള്ളു ….. വൃതത്തിൽ ഭംഗം വന്നാലും ആ പൂജ ചെയ്യുന്ന സാമ്പമൃത്യു  പുറത്തേക്ക് വരാൻ കഴിയില്ല …….  ആ അമ്പലം നിറയെ പാമ്പുകളാണ് പൂജ കർമങ്ങൾ കഴിഞ്ഞ് വലിയൊരു മണി അവിടെയുണ്ട് അത് അടിക്കുമ്പോൾ മാത്രമേ പാമ്പുകൾ അവിടെ നിന്നും മാറു …..  അതിനു ശേഷമേ മറ്റുള്ളവർക്ക് അവിടേക്ക് പ്രവേശനം ഉണ്ടാകു …  സാമ്പമൃത്യു  പൂജക്കായി കയറി ഒരു നിശ്ചിത സമയത്ത് പുറത്തിറങ്ങിയില്ലെങ്കിൽ ആ അമ്പലത്തിന്റെ വാതിൽ അടക്കുന്നതിനായി വേറൊരു പൂജ കൂടി നടത്തി ആ മുഖ്യ വാതിൽ അടക്കുകയാണ് പതിവ് …… ആ മരിച്ച സാമ്പമൃത്യുവിന് എന്ത് സംഭവിക്കും എന്നൊന്നും ആർക്കും അറിയില്ല …..  അത് ഒരു നിഗുഢതകളുടെ നാടാണ് …. എന്നാലും ആരും അവരുമായി അടുക്കില്ല …..  അവരുമായി പ്രശ്നങ്ങൾക്കും പോകാറില്ല ….. എല്ലാവർക്കും അവരെ വിശ്വാസമാണ് …..  അവരുടെ കോട്ടക്കകത്തേക്ക് പ്രവേശിക്കാൻ പോലും ആരും ഒന്ന് ഭയക്കും ….. അറിയാതെ വരുന്നവരെ പറഞ്ഞു മനസിലാക്കി തിരികെ അയക്കും …..  ഗിനികളോട് മുട്ടി ജയിക്കാൻ പറ്റില്ല … അവർ ആക്രമിക്കുന്നത് കൂട്ടത്തോടെ ആയിരിക്കും ……  ഒരു കൗതുകം കൊണ്ട് കിട്ടിയപ്പോൾ വായിച്ചുള്ള അറിവാണ് …. നിന്നെ അതിനകത്തേക്ക് പ്രവേശിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല …..   ഒരു സഹായി ആയിട്ട് ഞാൻ കൂടി വരാം എനിക്ക് അവിടെയൊക്കെ കാണണമെന്നുണ്ട് …… പുറത്തുനിന്നും അവിടെപ്പോയി ആർക്കും താമസിക്കാൻ കഴിയില്ല …. അവർ ഒരു പ്രത്യക പ്രദേശത്തേക്ക് ആരെയും അടുപ്പിക്കാറുമില്ല  …….

Leave a Reply

Your email address will not be published. Required fields are marked *