ആദി ….. ഞാൻ എന്ത് ഭാഗ്യം ചെയ്തിട്ടാണ് നിന്നെ ദൈവം എനിക്ക് തന്നതെന്ന് അറിയില്ല …. ഞാൻ ഭയങ്കര ലക്കിയാണ് …..
ലയ ….. ഇത്രയും സ്നേഹമുള്ള കെട്ടിയോനെ ദൈവം എനിക്കാണ് തന്നത് ….. അപ്പോൾ ഞാനല്ലേ ലക്കി ….. അപ്പോൾ ചേട്ടാ എന്നെ ഇനി ലക്കിയെന്ന് വിളിച്ചാൽ മതി …… കേൾക്കാൻ ഒരു സുഖമുണ്ട് …… ലയ ലക്കി …. കൊള്ളാം …. വിളിച്ചേ …..
ആദി ….. എന്റെ ലക്കിക്കുട്ടി ലവ് യൂ ഡാ …..
ലക്കി ….. പിന്നെ എന്റെ താലി എന്തായി ……
ആദി ….. മോനേ … ആ ഡിസൈൻ ഇത്തിരി ചെയ്തെടുക്കാൻ പാടാണെന്നാണ് പറഞ്ഞത് ….. ആ താലി മാത്രം മൂന്ന് പവൻ വേണം ചെയ്തെടുക്കാൻ ….. അതിനകത്ത് ഒരു ഡൈമെൻഡ് ഉണ്ട് …. അതും ഇനി കിട്ടിയാലേ ചെയ്യാൻ പറ്റു …. ഞാൻ കാശെല്ലാം കൊടുത്തിട്ടുണ്ട് ….. രണ്ടു ദിവസത്തിനകം കിട്ടും … സമാധാനിക്ക് …… നിനക്ക് സാദാരണ താലി മതിയെങ്കിൽ അത് കിട്ടുന്നതുവരെ ഞാൻ ഒരെണ്ണം വാങ്ങി കെട്ടിത്തരാം …..
ലക്കി …. ചേട്ടൻ എന്താ തമാശ പറയുവാണൊ …… താലിയുടെ വില അറിയാമോ ?
ആദി ….. ഒരുപത്ത് പതിനായിരം രൂപ മാക്സിമം ആകും …..
ലയ അവന്റെ നെഞ്ചിൽ ശക്തമായി കടിച്ചിട്ട് പറഞ്ഞു …….
ലക്കി ….. ഒരു പെണ്ണിന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ വിലയാണ് ഞാൻ ചോദിച്ചത് ….
ആദി ….. ഊഹ്ഹ് എനിക്ക് അറിയില്ല ലക്കി ……
ലക്കി ….. അതെന്റെ ചേട്ടന്റെ സ്നേഹത്തിന്റെ വിലയാണ് ….. ആ ജീവന്റെ വിലയാണ് ….. ആത്മാർത്ഥതയുടെ വിലയാണ് …. ഇപ്പോഴാണ് എനിക്ക് മനസിലായത് ഒന്നും അറിഞ്ഞുകൂടെന്ന് ……
ആദി …. ഞാൻ ഇന്നിനുമുന്പ്പ് താലി കെട്ടിയിട്ടില്ലല്ലോ … അതായിരിക്കും …..
അവനെ തള്ളിമാറ്റി അവൾ പിണങ്ങി മാറിനിന്നു ….. അവളുടെ കഴുത്തിലൂടെ കയ്യിട്ട് അവൻ പറഞ്ഞു …. ഞാൻ ബില് തരാം നീ നാളെ ഒന്നുപോയി തിരക്ക് ….. ഹാപ്പിയായല്ലോ …. ഞാൻ മനഃപൂർവം മറക്കുന്നതല്ല …..