അവർ സിറ്റിയിലെത്തി …..
ആദി ……. എനിക്ക് വിശക്കുന്നു എന്തെങ്കിലും ചെറുതായി കഴിച്ചാലോ ?
ലയ ….. ഇന്നെനിക്ക് നല്ല ഹോട്ടലിൽ നിന്ന് ഫുഡ് വാങ്ങി തരണം ……
ആദി ….. ഇന്നല്ല എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്നും നല്ല ഹോട്ടലിൽ നിന്നേ ഫുഡ് വാങ്ങി തരു ….
അതിന് മറ്റൊരര്ഥം ഉണ്ടായിരുന്നോ ? അവൾ അധികം അതിനെക്കുറിച്ച് ആലോചിക്കാനൊന്നും പോയില്ല … എന്നാലും അത് മനസ്സിൽ എവിടെയോ ഒന്ന് തട്ടി …..
ആദി …. പിന്നെ എന്നോട് മാക്സിമം ചേർന്ന് നടന്നോണം ….. ഇല്ലെങ്കിൽ വഴക്ക് കൂടിപോകുന്ന ഭാര്യയും ഭർത്താവും ആയിരിക്കുമെന്ന് മറ്റുള്ളവർ വിചാരിക്കും …….
അവൻ ലയയുടെ കയ്യിൽ പതിയെ പിടിച്ചു … അവൾ ആധിയുടെ മുഖത്തെക്ക് ചെറു പുഞ്ചിരിയോടെ നോക്കി ….. അവൾ എതിർക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല മുന്നോട്ടുള്ള നടത്തത്തിൽ അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു …….
ആദി ….. ഈ ഡ്രസ്സ് നന്നയി ചേരുന്നുണ്ട് കേട്ടോ …….. എനിക്ക് ഇഷ്ടമായി ….. ഇങ്ങനെയൊന്നും ഞാൻ ഇതുവരെ ഇട്ടുകണ്ടിട്ടില്ലല്ലോ ……
ലയ ….. ഇതുപോലെ ഒരുപാടെണ്ണമുണ്ട് …… ആദിക്ക് ജീൻസും ടി ഷർട്ടും യെടുത്തതുകൊണ്ട് ഞാൻ ഇത് ഇട്ടന്നേ ഉള്ളു ……
ആദി ….. നല്ല സുന്ദരിക്കുട്ടിയെപോലുണ്ട് ……
ലയ പുഞ്ചിരിച്ചുകൊണ്ട് ആദിയുടെ മുഖത്തേക്ക് നോക്കി ….. അവൾ നല്ല ഹാപ്പിയാണെന്ന് അവന് തോന്നി ……
അവർ ഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ നിന്നും ഇറങ്ങി ……
ആദി ….. ഫുഡ് എങ്ങിനെ ഉണ്ടായിരുന്നു ?
ലയ …. കൊള്ളാം സൂപ്പറായിരുന്നു ….. ഇങ്ങനെയൊക്കെ ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത് ….. ന്യൂ എക്‌സ്‌പീരിയൻസ് ….. ആദിക്കോ ……
ആദി ….. നന്നായിരുന്നു …. എന്നെ സ്നേഹിക്കുന്നവരുടെ കൈകൊണ്ട് ഉണ്ടാക്കി തരുമ്പോഴാണ് എനിക്കത് കൂടുതൽ രുചി തോന്നുന്നത് …..
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കി ……
അവർ യാത്ര തുടർന്നു …..
ആദി …. നെക്സ്റ്റ് … യെന്ത പരിപാടി ?