ആദി പറഞ്ഞതെല്ലാം ലയ ജയയോട് പറഞ്ഞു …….
അൽപ്പസമയം കഴിഞ്ഞ് ആദി എത്തി …… ലയ മൈൻഡ് ചെയ്യാതെ TV യുടെ മുന്നിൽ നിന്ന് എഴുന്നറ്റ് അടുക്കളയിലേക്ക് പോയി ……
ജയാ അവിടെത്തന്നെ ഇരുന്നു …….
ജയ ….. ആശാനേ ഒറ്റപ്പെടൽ ഫീൽ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു കല്യാണം കഴിക്കാം ….. ആ പഴയ സുന്ദരിക്കുട്ടി ഇപ്പോഴും കെട്ടിയിട്ടില്ല …… നമുക്ക് ഏതെങ്ങ് ആലോചിക്കാം …..
ആദി ലയയുടെ മുഖത്തെക്ക് നോക്കി …..
ജയ ….. എടാ ആദി ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ് ……നല്ലൊരു കുട്ടിയാണ് ഞാൻ വേണമെങ്കിൽ അച്ഛനെക്കൊണ്ട് ദൂരക്കുട്ടി ഒന്ന് സംസാരിച്ചുനോക്കാം …… നീ ഒന്ന് മൂളിയാൽ മതി ഉടനെ നിന്നെ ഞങ്ങൾ കെട്ടിക്കും ….. ഇവളെ ഇനി ആരും കെട്ടത്തൊന്നും ഇല്ല …. നീ അതും നോക്കി ഇരിക്കുകയൊന്നും വേണ്ടാ ….. ഞങ്ങൾക്കറിയാം നിനക്ക് ഞങ്ങളെ വലിയ ഇഷ്ടമാണെന്ന് …. എന്നും പറഞ്ഞ് നീ നിന്റെ ജീവിതമൊന്നും നശിപ്പിക്കണ്ട ….. അതെല്ലാം ഒരു വഴിക്ക് അങ്ങ് പോകും …… ഇല്ലെങ്കിൽ നീ വല്ല മദാമ്മയേയും നോക്ക് ഞങ്ങൾക്ക് അതും സമ്മതമാണ് ……
ആദി റൂമിലേക്ക് കയറി ….. അൽപ്പ സമയം കഴിഞ്ഞ് ലയ അവനെ വിളിച്ചു …….
ലയ …. ആദി ചായ തണുക്കും ……
ആദി പുറത്തേക്ക് വന്ന് ചായ കപ്പ് കയ്യിലെടുത്ത് പുറത്തേക്കിറങ്ങി ….ഷാജിയുടെ ടെറസിലേക്ക് നോക്കി … ഷാജിയും ഭാര്യയും പുറത്ത് നിൽപ്പുണ്ട് …. ആദിയോടൊപ്പം ലയയും പുറത്തേക്ക് വന്നു ….. ആദിയുടെ കയ്യിൽ പിടിച്ച് അവൾ ലാൻഡ് സ്‌കേപ്പിലേക്ക് ഇറങ്ങി …. മാക്സിമയം ആദിയോട് ചേർന്നവൾ നടന്നു …. ഷാജി അവിടെ നിന്നും തംസ്അപ്പ് കാണിച്ചു …. ആദി തിരിച്ചും ……
ചായ കുടിച്ച് രണ്ടുപേരും അകത്തേക്ക് കയറി …… ഷാജി പരിഹസിച്ചതാണെന്ന് രണ്ടുപേർക്കും മനസ്സിലായി ….
ആദി …. എന്തിനാ മറ്റുള്ളവരെക്കൊണ്ട് പരിഹസിക്കുവാൻ നിന്നുകൊടുക്കുന്നത് …….?
ലയ ….. ഒരിക്കൽ അവന്റെ ഭാര്യയായിരുന്നു ….. ഇപ്പോൾ അവനെക്കാളും സുന്ദരനും നെഞ്ചുറപ്പും ഉള്ളവനോടൊപ്പം നിൽക്കുമ്പോൾ അവനാണ് പരിഹസിക്കപ്പെടുന്നത് …… അത് കാണുമ്പൊൾ അവന്റെ ഉള്ളിൽ ഒരു തേങ്ങൽ ഉണ്ടാകും ……