ജയാ …. ഞാൻ ഓടിക്കോളാം മറ്റുള്ളവരെകൂടി കുറിച്ച് ഓർത്താൽ നന്ന് …..
ലയ ….. കൂടുതൽ സംസാരിക്കാതെ ആ തേങ്ങാ തിരുമി വയ്ക്ക് ….. അച്ഛന് വല്ലതും തിന്നാൻ കൊടുക്കണം ……
വൈകുന്നേരം ……. വിനോദ് വീട്ടിലെത്തി … ഭയങ്കര സന്തോഷത്തിൽ ആയിരുന്നു …..
ജയാ …. എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ ?
വിനോദ് ….. സന്തോഷിക്കാതിരിക്കാൻ പറ്റുമോ ? …. വിചാരിച്ചതുപോലെ വലിയ ബാധ്യത ഒന്നും ഇപ്പോൾ കമ്പനിക്ക് ഇല്ല …. പിന്നെ നാളെ മുതൽ നീ കൂടി എന്നോടൊപ്പം വരണം ….. നമുക്കിനി ഒരുമിച്ച് ആ ബിസ്സ്നെസ്സ് മുന്നോട്ട് കൊണ്ടുപോകാം ….
ജയാ …. ശമ്പളം തരേണ്ടി വരും …..
വിനോദ് …. തരുമല്ലോ …..
ജയാ …. എത്ര …..
വിനോദ് …. നീ വിചാരിക്കുന്നതിലും കൂടുതൽ ……
വൈകുന്നേരം ഏഴു മണി …… ആദി പതിവിലും താമസിക്കുന്നതുകണ്ട് ലയ വിളിച്ചു …..
ലയ ….. ആദി യെന്ത താമസിക്കുന്നത് ……
ആദി ….. ഇത്തിരി വർക്ക് ഉണ്ടായിരുന്നു ….. ഇപ്പോൾ ഇറങ്ങും ……
ലയ ….. ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ ……
ആദി ….. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ആരും ഇല്ലെന്ന് തോന്നി …… ഞാൻ തിരിച്ചു പോകുകയാണ് ….. ഒരു ഒറ്റപ്പെട്ട ഫീലിങ്ങ്സ് …. സഹിക്കുന്നതിലും അപ്പുറം ….. തിരിച്ചു വരണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു …… അവരുടെ കൂടെ ദൈവം എന്നെയും കൊണ്ടുപോയാൽ മതിയായിരുന്നു ….. ഈ ഒറ്റപ്പെട്ട ജീവിതം മടുത്തു …… ഒരു കൂടെപ്പിറപ്പെങ്കിലും വേണമായിരുന്നു ……
ലയ അതിനൊന്നും മറുപടി പറഞ്ഞില്ല …. അവൾ കേട്ടുകൊണ്ടിരുന്നു ….. ആദി ഫോൺ വച്ചു ….. ലയ പുറത്തേക്കിറങ്ങി കഴുകി വിരിച്ച തുണികൾ എടുത്തു …. ഷാജിയും ഭാര്യയും അതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്നു ….. ലയ അവരെ നോക്കിയെങ്കിലും ഒരു പുച്ഛമനോഭാവമായിരുന്നു അവരുടെ മുഖത്ത് ….അപ്പോയെക്കും ജയ വന്നു ….. രണ്ടുപേരും വീടിന്റെ ഉള്ളിലേക്ക് പോയി ……