ജയ …. ലയ …. നിനക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും എനിക്കും ഈ വീടിലുണ്ട് …. നീ സൂക്ഷിച്ചു സംസാരിക്കണം ……
ലയ …. നിനക്ക് ഈ വീടിൽ ഒരു അവകാശവും ഇല്ല ….. ഷാജി നിന്റെ ഭർത്താവി നെ പറ്റിച്ച് അവൻ രക്ഷപെട്ടു …. കാരണം അവൻ പത്തു പൈസപോലും അവന്റെ അക്കൗണ്ട് വഴി വാങ്ങിയിട്ടില്ല …. എല്ലാ നിന്റെ ചേട്ടന്റെ തലയിൽ വച്ചുകൊടുത്തു …. അവനോട് പോയി സംസാരിക്കാൻ പറയ് …. അവൻ വേറെ നല്ലൊരു ബിസ്സ്നെസും സ്റ്റാർട്ട് ചെയ്തു അത് ഇയാൾക്ക് അറിയാമോ …. നീ പോയി നിന്റെ അ നിയനോട് ചോദിച്ചു നോക്ക് ……..
വിനോദ് ….. എവിടെ ?
ലയ ….. നീ അ നിയനോട് ചോദിക്ക് …….. പിന്നെ നാളെ വൈകുന്നേരം എനിക്ക് മറുപടി തരണം ….. ഇല്ലെങ്കിൽ ഇനി ഒരു സംസാരം ഉണ്ടാവില്ല ……. ഞാൻ പോകുന്നു …….
ഗോപി സാർ ….. മോളെ .. എവിടെ പോകുന്നു ….?
ലയ …. എനിക്ക് ഇവിടെ നില്ക്കാൻ പേടിയാണ് ….. അച്ഛൻ കൂടി വരുന്നെങ്കിൽവാ ….. ആദി വരാൻ സമയമായി …
ലയ അവിടെന്ന് ആദിയുടെ വീട്ടിലെത്തി ….. പുറകെ ജയയും അച്ഛനും വന്നു …….
ജയാ …. എന്തിനാടി നീ ചേട്ടനോട് അങ്ങിനെയൊക്കെ സംസാരിച്ചത് ….ഷാജി ചേട്ടൻ വേറേ ഓഫീസ് തുടങ്ങിയോ?
ലയ …. മുമ് … ഞാൻ ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ പിന്നെ സംസാരിച്ചിട്ട് കാര്യമുണ്ടാവില്ല …….. അതാ
ലയ അച്ഛന് ആഹാരം വിളമ്പി മേശപ്പുറത്ത് വച്ചു ……
വിനോദ് അപ്പോൾ തന്നെ ഓടി ഷാജിയുടെ അടുത്തെത്തി …… ഉണ്ടായ കാര്യങ്ങൾ പറഞ്ഞു ….
വിനോദ് …… ഷാജി … ലയ പറയുന്നത് വച്ചു നോക്കുമ്പോൾ ഇനി അവിടെന്ന് പത്തു പൈസ കിട്ടില്ല …. ഇപ്പോൾ നമുക്ക് ഒരുപാട് ബാധ്യതകൾ ഉണ്ട് …….
ഷാജി ….. എനിക്ക് ഒരു ബാധ്യതയും ഇല്ല …… അതിന് നമ്മൾ പാർട്നെർസ് ഒന്നും അല്ലല്ലോ ചേട്ടൻ സഹായിക്കാൻ വിളിച്ചു ഞാൻ വന്നു …… കമ്പനിയിൽ എവിടെയെങ്കിലും എന്റെ പേര് ഉണ്ടോ ? പിന്നെ ഈ സ്ഥലത്തിന്റെ ക്യാഷ് അവര് ചോദിക്കട്ടെ ഞാൻ കൊടുക്കാം ….. എനിക്ക് ആ വീടുമായി ഒരു ബന്ധവും ഇല്ല ചേട്ടന്റെ ഭാര്യവീട് ….. ഞാൻ നിയമപരമായി അവളെ കെട്ടിയിട്ടില്ല ….. ഉണ്ടെങ്കിൽ അവൾ തെളിയിക്കട്ടെ …. കൂടെ താമസിച്ചതിന് എത്രയെന്ന് പറയാൻ പറയ് …. ഞാൻ കൊടുക്കാം …….