ജയാ ……. നീ എന്തുവേണമെങ്കിലും ചെയ്തോ …. പക്ഷെ ആദിയോടെങ്കിലും ഒന്ന് സൂചിപ്പിക്കണം …..
ലയ …. ജയ … ഇനി എന്റെ ഒരു കാര്യത്തിലും ആരും ഇടപെടാൻ വരരുത് …. നീ അത് അച്ചോനോട് കൂടി പറയണം ….. ഇടപെട്ടാൽ തിരിച്ചു ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല …..
ജയ …… എന്ന് വച്ചാൽ ?
ലയ …… ഞാൻ ഇനി എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും …..
ലയ തിരിഞ്ഞു നോക്കുമ്പോൾ ഗോപി സാർ ഇതെല്ലം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു …… അയാൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി …. അയാളുടെ പിന്നാലെ ജയയും ഓടി …
ജയ …… അച്ഛാ അവൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്ന് അറിയില്ല …..
ഗോപി സാർ ….. ഞാൻ അറിഞ്ഞോ അറിയാതെയോ അവളുടെ ജീവിതം ഇങ്ങനെയാക്കി …… അവളുടെ മുന്നിൽ നിന്ന് അവളെ ആശ്വസിപ്പിക്കാൻ പോലും എനിക്ക് ആയിട്ടില്ല ….. പലതും ഞാൻ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് …. ഞാൻ ഇനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല ….. അവളെ ഇഷ്ടപ്പെടുന്ന അവൾ ഇഷ്ടപ്പെടുന്ന ഒരാളുടെ കൈപിടിച്ച് ഏൽപ്പിക്കണമെന്ന് ഒരാഗ്രഹം അച്ഛനുണ്ട്…. അവൾ അനുഭവിച്ചത് വച്ച് നോക്കുമ്പോൾ അവളെ നമ്മൾ ഒന്നിനും നിർബന്ധിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു ……
ജയ …… ആദി കുറച്ചു ദിവസം കഴിഞ്ഞാൽ അങ്ങ് പോകും …. അവനുണ്ടെങ്കിൽ ഒന്നും പേടിക്കാനില്ലായിരുന്നു …..
ഗോപി സാർ …… ഉടൻതന്നെ ഇനി ബാക്കിയുള്ളത് വീതം വയ്ക്കണം ഇല്ലെങ്കിൽ ഇവന്മാർ ഇനി ഉള്ളതുകൂടി വിറ്റു തുലക്കും ….. എന്തെല്ലാം ബിസ്സ്നെസ്സ് ചെയ്തു …. നഷ്ടമല്ലാതെ ബാക്കി ഒന്നുമില്ല ….. വീടുവരെ പണയത്തിലാണ് ….. നിങ്ങളെ രണ്ടിനെയും ഓർത്താണ് ഞാൻ മിണ്ടാതിരിക്കുന്നതും അവന്മാർ പറയുന്നപോലെ കേൾക്കുന്നതും ….. പ്രീതികരിക്കാൻ സമയമായിരിക്കുന്നു …..
ജയാ …. ഞാനത് പറയാനിരിക്കുകയായിരുന്നു ……
ഗോപി സാർ …… വൈകുന്നേരം എല്ലാവരും ഇരിക്കുമ്പോൾ ഞാൻ ഈ വിഷയം അവതരിപ്പിക്കാം നീ ലയയെ കൂടി വിളിക്ക് ……