ലയ ഷാജിയുടെ വീടിനെ മറഞ്ഞു നിൽക്കുന്ന ആ കടും മരങ്ങളും ആദ്യം മുറിച്ചു മാറ്റാൻ പറഞ്ഞു …..
ജയാ …… പിന്നെ അവന് സൗകര്യം ആകും …. നീ വരുന്നതും പോകുന്നതും അവൻ നോക്കികൊണ്ടിരിക്കും ….
ലയ …… കാണണം …. അതിനു വേണ്ടിയാ ….. ആദി അതെല്ലാം മുറിച്ചു കളഞ്ഞേക്ക്
ആദി തലയാട്ടി സമ്മതിച്ചു ……
ലയ എന്തോ മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ജയക്ക് മനസിലായി ….. അവൾ അത് അച്ഛനോട് പറഞ്ഞു …..
ഗോപി സാർ …… അവൾ ഒരുപാട് വിഷമിക്കുന്നുണ്ട് ….. പഴയതുപോലെ ഒന്ന് ചിരിക്കുന്നതുപോലും കണ്ടിട്ടില്ല ….. അവളുടെ മനസ്സിൽ എന്തെന്ന് വച്ചാൽ അതുപോലെ ചെയ്യട്ടെ …. ഇപ്പോൾ ആദി കൂടി ഉണ്ടല്ലോ …..
പിറ്റേന്ന് തന്നെ പണിക്കാരെ ഗോപിസാർ ഏർപ്പാടാക്കി രണ്ടു വീടിനും അങ്ങോട്ടും ഇങ്ങോട്ടും കാണാൻ കഴിയുന്നവിധം അവിടുണ്ടായിരുന്ന ചെടികളും മരങ്ങളും മരക്കൊമ്പുകളും മുറിച്ചു മാറ്റി ……. എല്ലാം വൃത്തിയാക്കി ജയയും ലയയും ഗോപി സാറും വീടിന്റെ സിറ്റ്ഔട്‌ലെക്ക് വന്നു … ലയയുടെ മുഖഭാവം ജയാ ശ്രദ്ധിച്ചു ….. അവൾ ഭയങ്കര സന്തോഷത്തിലാണ് …… ഗോപി സാർ അവരുടെ വീട്ടിലേക്ക് പോയി ….
ജയാ ….. നീ ഭയങ്കര ഹാപ്പി മൂടിലാണല്ലോ ?
ലയ …. മുമ് …. എന്തോ ഒരു സന്തോഷം …….
ജയാ ….. അവനിട്ട് പണി കൊടുക്കാൻ വല്ലതും നീ ഉദ്ദേശിക്കുന്നുണ്ടോ ?
ലയ …… പണിയൊന്നും അല്ല ….. അവനെ ഞാൻ മാനസികമായി തളർത്താൻ പോകുകയാണ് ……
ജയാ ….. അവനങ്ങ് പോകും ….. പിന്നെ നീ ഒറ്റക്കാണ് …….
ലയ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി ……..
ജയ ഒന്നും മനസിലാകാതെ അവളുടെ പുറകെ പോയി ……
ജയ …… ഡി …. നീ യെന്ത ഉദ്ദേശിക്കുന്നതെന്ന് എന്നോടെങ്കിലും പറയ് ….. എന്തെങ്കിലും പ്രേശ്നമുണ്ടായാൽ ഞാൻ മാത്രമേ കാണു ……
ലയ …… എന്റെ ഒരു പ്രശ്നത്തിനും ആരും ഉണ്ടായിരുന്നില്ല ….. കള്ള് കുടിച്ചിട്ട് വന്ന് ഷാജി ചേട്ടൻ കൈ തരിപ്പ് മാറ്റുമ്പോൾ നീ ഉണ്ടായിരുന്നോ ? ……. ഓരോന്നും പറഞ്ഞ് എന്നെ മാനസികമായി തളർത്തുമ്പോൾ നീ ഉണ്ടായിരുന്നോ ? ….. ഒരു പെണ്ണ് സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു …. ഇനി വയ്യ …. എല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞു ….. എല്ലാവരുടെയും മുന്നിൽ എപ്പോയെങ്കിലും ഒരു പ്രാവശ്യമെങ്കിലും എനിക്ക് ജയിച്ചു കാണിക്കണം …….