ആദി ….. മുമ് ….. മറക്കാൻ തുടങ്ങണം …..
ജയ ….. ഡാ ഞാൻ പോകട്ടെ ….. പിന്നെ വരാം … നീ നാളെ കാണില്ലല്ലോ ?
ആദി …. ഇല്ലാ …. രാത്രി ആകും വരാൻ ……
ജയ അവിടെ നിന്നും ഇറങ്ങി …. അവിടെ നടന്നതും സംസാരിച്ചതും വള്ളി പുള്ളി തെറ്റാതെ അതെല്ലാം ലയയോട് പറഞ്ഞു …..
പിറ്റേന്ന് വൈകുന്നേരം …… ലായവന്ന് വീട് വൃത്തയാക്കിയിട്ട് പോയെന്ന് അവന് മനസിലായി …… തുണിയെല്ലാം കഴുകി തേച്ച് വച്ചിട്ടുണ്ട് …… അവൻ അടുക്കളയിലേക്ക് കയറി …. ആഹാരവും ഉണ്ടാക്കി വച്ചിരിക്കുന്നു …… അവിടെ വലിയൊരു ലിസ്റ്റ് കണ്ടു …. (നാളെ വാങ്ങികൊണ്ടുവന്നാൽ വല്ലതും ഉണ്ടാക്കി വയ്ക്കാം , ഹോട്ടലിൽ നിന്നും കഴിച്ചു വയർ ചീത്തയാക്കേണ്ട) …… അവൻ അത് അവിടെത്തന്നെ വച്ച് കുറച്ചു കാശ് അതിനോടൊപ്പം വച്ചു … അവനും ഒരു കുറിപ്പ് എഴുതി ….. (വേറെ പണിയൊന്നും ഇല്ലല്ലോ ? എനിക്ക് ഉണ്ടാക്കി തരണമെന്ന് തോന്നുന്നെങ്കിൽ പോയി വാങ്ങിക്ക് )
അടുത്ത ദിവസം …… സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നതുകണ്ടു …… അവൻ ഫ്രിജിനു മുകളിൽ നോക്കി … പഴയപോലെ ഒരു കുറിപ്പ് കണ്ടു (ഇനി ഇതെല്ലം ചെയ്യാൻ ആദി പെട്ടെന്നൊരു പെണ്ണ് കെട്ട് …. എന്നും എന്റെ സഹായം ഉണ്ടാകില്ല )
ആദി അതിനു മറുപടി എഴുതി …(കെട്ടി പോകേണ്ടവർ പോയാലേ ഞാൻ ഇനി ഒരു പെണ്ണുകെട്ടു , ഇല്ലെങ്കിൽ എന്റെ ജീവിതം ഞാൻ അവർക്കായി മാറ്റി വയ്ക്കും , രണ്ടുപേരുടെയും ജീവൻ പോകുന്നതുവരെ )
പിന്നീടുള്ള ദിവസങ്ങളിൽ അവൻ കുറിപ്പ് തേടിയെങ്കിലും കണ്ടില്ല ……. ഒരു ദിവസം അവൻ കിടക്കുന്ന സമയത്ത് ആരോ ബെല്ലടിച്ചു ……. അവൻ വാതിൽ തുറന്നു …….. ലയ അകത്തേക്ക് കയറി അവനോടൊന്നും സംസാരിക്കാതെ അടുക്കളയിലേക്ക് പോയി ….. ആദി അവളുടെ പിന്നാലെ ചെന്നു …. അവൾ തിരിഞ്ഞു നോക്കി …..
ആദി അവളുടെ കയ്യിൽ പിടിച്ചു ….. യെന്ത പ്രശ്നം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ,,,, എനിക്ക് അത് അറിയണം … എന്നെ അകറ്റി നിർത്താൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്