ആദി ….. എന്നോട് യെന്ത ദേഷ്യം ? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ?
ജയ ….. അതൊക്കെ നീ നേരിട്ട് തന്നെ ചോദിക്ക് ….. പിന്നെ നീ വരുന്നതുവരെ ഈ വീട് പൊന്നുപോലെ സൂക്ഷിച്ചത് അവളാണ് ….. എന്നും ഒരുപാട് സമയം ഇവിടെ വന്നിരിക്കും …… ചിലപ്പോൾ ഇവിടെ വന്നിരിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാകുന്ന കൊണ്ടായിരിക്കും ….. അച്ഛനും എന്നോട് അങ്ങിനെ പറഞ്ഞു ….. ഇവിടിരിക്കുകയാണെങ്കിൽ വിളിക്കരുതെന്ന് പറഞ്ഞു …… അതെ മാക്രി യെന്ത അടുത്ത പ്ലാൻ ? പെണ്ണ് കെട്ടുന്നില്ലേ ? ആ പഴയ ലൈൻ ഇപ്പോഴും കെട്ടിയിട്ടില്ല …. ഇപ്പോൾ വേണമെങ്കിൽ നമുക്ക് ആലോചിക്കാം ….
ആദി ….. ലയചേച്ചിക്ക് ഒരു ജീവിതം ഉണ്ടാകുമ്പോൾ എന്നെ വിളിക്ക് നിങ്ങൾ പറയുന്ന ആരെവേണേലും ഞാൻ കെട്ടാം …. അല്ലാത്തൊരു ജീവിതം എനിക്ക് വേണ്ടാ ……
ജയാ …… എത്ര നാൾ ഉണ്ടാകും ?
ആദി …… ഒരു വര്ഷം ….. പിന്നെ എവിടേക്കാണെന്ന് എനിക്ക് അറിയില്ല …. മിക്കവാറും ഫ്രാൻസിൽ തന്നെയാവും ….. നാളെമുതൽ എന്റെ ഒരു ഫ്രണ്ടിന്റെ ഓഫീസിൽ ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു ….. രാവിലെ പോകും രാത്രി വരും ….. ആരുടെയും വിഷമം കാണണ്ടല്ലോ ? ലയ ചേച്ചിക്ക് എന്നെ കാണുന്നതു പോലും ഇഷ്ടമല്ല …..
ജയാ ….. അതൊക്കെ നിനക്ക് തോന്നുന്നതാണ് ……. നീ യെന്ത ഉണ്ടാക്കുന്നത് ഞാൻ നോക്കട്ടെ ……
ജയാ അവനെ മാറ്റി കുക്കർ തുറന്നു നോക്കി ….. പഴയ അതെ ആഹാരം കുറെ അരിയും കുറച്ചു പയറും ….. അവൾക്ക് കരച്ചിലാണ് വന്നത് ……
ജയാ …… ഡാ നീ നിന്നെത്തന്നെ സ്വയം കളിയാക്കുകയാണോ ?
ആദി …. അതെ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല ….. മറ്റുള്ളവരെക്കൊണ്ട് ഉണ്ടാക്കി കഴിക്കുന്നതും ഇഷ്ടമല്ല അതാണ് ……. പിന്നെ പഴയതൊന്നും മറക്കാനും പാടില്ലല്ലോ ……
ജയാ …. നീ പഴയതും കെട്ടിപിടിച്ചിരുന്നോ ….. നീ ഇപ്പോൾ പഴയ തേങ്ങാ വെട്ടുകാരൻ രാഘവന്റെ മകനല്ല ….. വലിയൊരു ആർക്കിടെക്ട് ആണ് …. അതും ലോകം അറിയുന്ന ഒരു കമ്പനിയുടെ …..അതൊന്നും മറക്കാറായില്ലേ ?