പിറ്റേന്ന് രാവിലെ വിമാനത്തിൽ കയറുന്നതുവരെ ആ മെസേജ് ലയ വായിച്ചിട്ടുണ്ടായിരുന്നില്ല ….. വളരെ സങ്കടത്തോടെ അവൻ ജർമനിയിലേക്ക് പോയി ……..
ജർമനിയിൽ നല്ലൊരു ജീവിതമാണ് ആദിക്ക് കിട്ടിയത് …… ഗോപി സാറിനെയും ജയയെയും മിക്കപ്പോഴും അവൻ വിളിക്കുമായിരുന്നു …… ലയ അവനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല …..
ജർമനിയിൽ എത്തിയതിനു ശേഷം ആദിയുടെ ലുക്ക് തന്നെ മാറി …… അവിടെത്തെ കൂട്ടുകാർക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു … കാരണം അവിടെത്തെ സായിപ്പന്മാർക്ക് അയിത്തം എന്താണെന്ന് അറിയില്ലല്ലോ ? ….. പിറ്റേ വര്ഷം തന്നെ അവനെ ഫ്രാൻസിലേക്ക് പോകേണ്ടി വന്നു …… ഫ്രാൻസിൽ നാലുവർഷം ജോലി നോക്കി ….. അതിനോടൊപ്പം ഗോപി സാറിന്റെ സഹായത്തോടെ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ നല്ലൊരു വീട് പണികഴിപ്പിച്ചു ……. രാഘവ മന്ദിരം എന്നൊരു പേരും ആ വീടിനു നൽകി …….
അഞ്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരികെ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിലെത്തി …… ഒരു വര്ഷം നാട്ടിൽ നിൽക്കാനായിരുന്നു പ്ലാൻ ……. അത്യാവശ്യം ചുറ്റാൻ ഒരു കാറും സംഘടിപ്പിച്ചു ………
വീട്ടിൽ വന്നയുടനെ അവൻ നേരെ പോയത് ഗോപി സാറിന്റെ വീട്ടിലേക്കായിരുന്നു ……. ഗോപി സാർ ആദ്യമായി അവനെ വീടിന്റെ ഉള്ളിലേക്ക് ക്ഷണിച്ചു …… അങ്ങിനെ ആദ്യമായി അവൻ ആ വീടിന്റെ ഉൾഭാഗം കണ്ടു ……. ആ വീടിനു മുന്നിൽ തന്നെ മറ്റൊരു പുതിയ വീടും അവൻ കണ്ടു …….. അവിടെയെത്തിയ ആദി അപ്പോഴാണ് ആ ദുഃഖവാർത്ത അറിയുന്നത് ……. ഷാജി ലയയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചിരുന്നു …. അവന് വല്ലാത്ത ദുഃഖം തോന്നി ….. ഗോപി സാറിനെ ആശ്വസിപ്പിച്ച് അവൻ അവിടെ നിന്നും ഇറങ്ങി …… വീട്ടിലെത്തി ആഹാരം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു …. ആദി വ ന്ന് വതിൽ തുറന്നു ….. ജയാ ആയിരുന്നു അത് …. അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു …..
ജയാ …. ഞാൻ വിചാരിച്ചു നീ എന്നെ അകത്തേക്ക് കയറ്റില്ലെന്ന് ….. വീട് ഇഷ്ടമായോ ?