നീണ്ട അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിൽ ആദി അഞ്ചാം റാങ്ക് കാരനായി പരീക്ഷ പാസ്സായി എല്ലാവരും അവനെ അഭിനന്ദിക്കാൻ എത്തിയെങ്കിലും ലയ മാ ത്രം വന്നില്ല ……. ക്യാമ്പസ് ഇന്റർവ്യൂ വഴി ജർമനിയിൽ ഒരു ഇന്റർനാഷണൽ കമ്പനിയിൽ അവന് ജോലി ലഭിച്ചു …… സിറ്റിയിൽ മൂന്ന് മാസത്തെ ട്രെയിനിങ് ,,,,, അതിനായി ഗോപിസാർ ഒരു പരിചയക്കാരിയുടെ അഡ്രസ് കൊടുത്തിട്ട് പറഞ്ഞു … നീ അവിടെ ചെന്നയുടൻ ഈ നമ്പറിൽ വിളിച്ചാൽ മതി നിനക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തു തരും …..
പോകുന്ന ദിവസം അവൻ യാത്ര പറയാൻ ഗോപി സാറിന്റെ വീട്ടിലെത്തി …. എല്ലാവരും ചേർന്ന് അവനെ യാത്രയാക്കി അവിടെയും ലയയെ അവൻ തിരഞ്ഞു ….. അവൻ അവന്റെ വീട്ടിലേക്ക് നടന്നുപോകുന്നത് ലയ അവളുടെ ജന്നൽപാളികൾക്കിടയിലൂടെ നോക്കി നിന്നു ……..
അവൻ സിറ്റിയിൽ എത്തി …. സാർ കൊടുത്തുവിട്ട നമ്പറിൽ വിളിച്ചു …….. മറിയം എന്ന് പേരുള്ള സ്ത്രീ ആയിരുന്നു അത് … അവിടെ നിന്നും ജർമനിയിൽ പോകുന്നതുവരെ ഒരു അമ്മയുടെ സ്ഥാനത്തുനിന്നും അവർ അവനുവേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തു …… ഇതിനിടയിൽ അവൻ ലയയെ ഒരുപാട് തവണ വിളിച്ചിരുന്നെങ്കിലും അവൾ ഫോൺ എടുത്തില്ല ….. അവന്റെ ഫോണിൽ നിന്നും ജർമനിയിലേക്ക് പോകുന്നതിന് മുൻപ്പ് ആദി ലയക്ക് ഒരു വാട്ട്സ്ആപ്പ് മെസേജ് അയച്ചു …..
(അന്ന് എന്നോട് ലയയെ പേര് പറഞ്ഞു വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു . എനിക്ക് ഒരിക്കലും അങ്ങിനെ വിളിക്കാൻ കഴിയില്ല ……. നിങ്ങൾ രണ്ടു പേരെയും ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു …….. ഞാൻ എത്ര വളർന്നാലും അത് നിങ്ങളുടെ സ്നേഹത്തിന് മുകളിൽ ആവില്ല …… എന്തിനാണ് എന്നെ മാത്രം മാറ്റി നിർത്തുന്നത് …….. പഴയ കഥപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു …… ഞാൻ ഒരു സത്യം ചെയ്തു തന്നിട്ടുണ്ട് എന്റെ വാക്കുകൾക്ക് എന്റെ ജീവനേക്കാൾ വിലയുണ്ട് …. നിങ്ങൾ മൂന്നുപേരും എന്റെ ജീവനാണ് ….. ഞാൻ നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ല … ഇനി ചെയ്യുകയുമില്ല ….. ഞാൻ നാളെ രാവിലെ പോകും ഈ നമ്പറിന് അത്രയേ ആയുസ്സ് ഉള്ളു …… എന്നെ വെറുക്കരുത് ……. എല്ലാത്തിനും നന്ദി …… )