രാത്രി ഒരു എട്ടുമണിയോടെ ജയയും ലയയും വീണ്ടും അവന് ആഹാരവുമായി വന്നു …….. അപ്പോഴും വേദന സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച് അവൻ കിടക്കുകയായിരുന്നു ……. ലയ റൂമിലെ ലൈറ്റ് ഇട്ടു ….. ജയാ ഇതെല്ലം കണ്ട് ഞെട്ടി നിൽക്കുകയാണ് …. ഇവൾക്ക് എങ്ങിനെ അറിയാം ഇവിടെത്തെ സ്വിച്ച് എവിടെയാണെന്ന് ….
ജയാ അവന്റെ അരുകിൽ ഇരുന്നു …… ലയ അടുക്കളയിൽ കയറി ഒരു പാത്രത്തിൽ വെള്ളവുമായി അവന്റെ അരികിലെത്തി …… രണ്ടുപേരും ചേർന്ന് അവനെ കസേരയിൽ ഇരുത്തി …….. ജയാ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു …… എടി നീ ഇവനെ അടിച്ചോ ? കവിളെല്ലാം നന്നായി ചുവന്നിട്ടുണ്ടല്ലോ ? ….. ഒന്നാമത്തെ വെളുത്തു തുടുത്ത് വെളുവെളായിരിക്കുന്ന ചെക്കനാണ് …. എന്തിനാണ് നീ അവനെ അടിച്ചത് ?
ലയ …… മക്കളെ അമ്മമാർ അടിക്കും ……..
ജയാ ….. എന്നാലും ഈ സമയത്ത് ……
ലയ ….. എന്തിനാണ് അടിച്ചതെന്ന് അവനോട് ചോദിച്ചു നോക്കിയാൽ മതി ……..
അവന് ആഹാരം നൽകി മുഖമൊക്കെ കഴുകി മരുന്നും കൊടുത്ത് വീണ്ടും താഴെ കിടത്തി …. ഒരു പുതപ്പും മൂടി കൊടുത്ത് അവർ ഇറങ്ങി ……. പോകുന്ന വഴിയിൽ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ……… ജയക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു ……..
വളരെ താമസിച്ചാണ് ഗോപിസാർ എത്തിയത് …….. ജയാ പിന്നെ പുറത്തേക്ക് വന്നില്ല …… എല്ലാവരും ഉറങ്ങാനായി കിടന്നു …… രണ്ട് മണിയോടെ ലയ വീണ്ടും കുറച്ചു ആഹാരവുമായി വീടിൽ നിന്നും ഇറങ്ങി ആദിയുടെ അടുത്തേക്ക് വന്നു ……..
അപ്പോൾ അവൻ പനി കൂടി നന്നായി വിറക്കുന്നുണ്ടായിരുന്നു …… കയ്യിലിരുന്ന പാലിൽ ബ്രെഡ് മുക്കി അവൾ അവനു നൽകി പിന്നെ മരുന്നും ….. അവനെ കിടത്തി അവൾ കസേരയിൽ ഇരുന്നു …… അപ്പോഴും അവൻ നന്നായി വിറക്കുന്നുണ്ടായിരുന്നു ……. അവൾ അവന്റെ അടുത്തായി കിടന്നു …. അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ചു ……. ഏറെ നേരം അങ്ങിനെ കിടന്നു …….. എപ്പോയോ അവൾ ഉറങ്ങിപ്പോയി ……