ഓര്മ വരുമ്പോൾ അവന്റെ കയ്യും പിടിച്ച് ലയ അവന്റെ അടുത്തുണ്ടായിരുന്നു …….. ട്രിപ്പ് ഇട്ടിരിക്കുകയാണ് വേദന കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടായിരുന്നത് കൊണ്ട് അധികം വേദന ഇല്ല ……..
ഗോപി …… ലയ അവൻ അപ്പോൾ അങ്ങിനെ ചെയ്തതുകൊണ്ട് നീ രക്ഷപെട്ടു ….. ഇല്ലെങ്കിൽ പുറം തല തന്നെ വന്ന് ആ കല്ലിൽ അടിക്കുമായിരുന്നു …..
ലയ അതിനൊന്നും മറുപടി പറഞ്ഞില്ല ….. അപ്പോയെക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …. അവൾ ബാത്ത് റൂമിൽ കയറി മുഖം കഴുകി ഇറങ്ങി …….. ട്രിപ്പ് കഴിഞ്ഞ് അൽപ്പസമയത്തിനകം അവർ വീട്ടിലേക്ക് എത്തി ……..
ആദി വീട്ടിലേക്ക് പോകാനായി ഗുളികക്കായി ലയയുടെ മുന്നിലേക്ക് കൈ നീട്ടി …….. ലയ പിന്നിലേക്ക് നീങ്ങി ….. പിന്നിടവൾ അവന്റെ കയ്യിൽ അത് ഏൽപ്പിച്ചു …… ആദി മരുന്നുമായി പതിയെ വീട്ടിലേക്ക് നടന്നു ……. മൂന്ന് പേരും അവൻ പോകുന്നത് നോക്കി നിന്നു ……..
മൂന്ന് മണിക്കൂർ കഴിഞ്ഞു …. ലയ ജയയുടെ റൂമിലെത്തി …. ജയാ നല്ല ഉറക്കമാണ് ,,,,, ലയ അവളെ തട്ടി വിളിച്ചു ……
ജയ …. എന്താടി …..
ലയ …… എടി ആ ചെക്കനെ ഒന്ന് പോയി നോക്കണ്ടേ ?
ജയാ …. നീയല്ലേ അവന്റെ തന്തയെയും തള്ളയേയും കൊന്നത് …… ഇപ്പോൾ നിനക്ക് വേണ്ടി അവൻ സ്വന്തം ജീവൻ പണയം വച്ച് നിന്നെയും രക്ഷിച്ചു …… എനിക്ക് നല്ല തല വേദന ……. നീ വേണമെങ്കിൽ പോയി നോക്കിയിട്ട് വാ ….. എനിക്ക് വയ്യ ……. അതുമല്ല നീ അവനെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ പോലും ചെയ്യുന്നില്ല …. ഇപ്പോൾ തന്നെ അവന് എന്നെ ഒന്ന് പിടിച്ചാൽ മതിയായിരുന്നു ….. അവൻ യെന്ത ഈ കാണിക്കുന്നത് … അനുഭവിക്കട്ടെ …. എല്ലാം ആവാം അതിനും ഒരു പരിധിയുണ്ട് ….. തലയിൽ ഉള്ള പരിക്ക് അവൻ ചോദിച്ചു വാങ്ങിയതാണ് …..
ലയ …. അവൻ അങ്ങിനെ ചെയ്യില്ല … നീ കേട്ടതല്ലേ … എന്നെ രക്ഷിച്ചിട്ടും എന്റെ ദേഹത്ത് തൊട്ടത്തിൽ എന്നോട് മാപ്പ് പറയുകയാണവൻ ചെയ്തത് ….. അവന് എന്തുപറ്റിയെന്നുപോലും അവൻ ചിന്തിക്കുന്നില്ല …