രാവിലെ ആഹാരം ഉണ്ടാക്കികൊണ്ട് നിൽക്കുമ്പോൾ എന്തോ ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി വീടിനകത്ത് ജയയും ലയയും …. അവൻ ഞെട്ടി ….. ഒരു ബർമുഡ മാത്രമായിരുന്നു അവന്റെ വേഷം ……
അവൻ ഓടി പുറത്തേക്കിറങ്ങി ….. ഡ്രസ്സ് നോക്കിയിട്ട് ഒന്നും കണ്ടില്ല …. ചമ്മൽ മറച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു …… യെന്ത ചേച്ചി ഇവിടെ ?
ജയ ….. സിക്സ് പാക്ക് ബോഡിയാണല്ലോടാ …… എന്ന് പറഞ്ഞുകൊണ്ട് അടുത്തിക്കിടന്ന ബനിയൻ അവന്റെ നേരെ എറിഞ്ഞ് കൊടുത്ത് കൊണ്ട് ചോദിച്ചു ……. ഞങ്ങൾക്ക് യെന്ത ഇവിടെ വരാൻ പാടില്ലേ ? ഇത് ഞങ്ങളുടെ സ്ഥലമാണ് ….. നിനക്ക് എഴുതി ഒന്നും തന്നിട്ടില്ല …… അതെല്ലാം വേണമെങ്കിൽ ഞാനും ഇവളും കനിയണം ……..
ആദി …… എനിക്ക് ഇതൊന്നും വേണ്ട ചേച്ചി …. ചിറക് മുളച്ചാൽ ഞാൻ പറന്നു പൊയ്ക്കോളാം …… ഇനി ഒരു രണ്ടു വർഷം …. ദൂരെ എവിടെങ്കിലും ഒരു ജോലി ……..
ജയ ….. അല്ല …. അത് നീ എവിടെയോ പൊയ്ക്കോ ….. ഞാൻ ചോദിക്കുന്നത് അതല്ല …. ഞങ്ങൾ ഇവിടെ വന്നാൽ യെന്ത പ്രശ്‌നം ?
ആദി ….. അതല്ല നിങ്ങളൊക്കെ ഇവിടേക്ക് വന്നാൽ സാർ എന്നെ വഴക്ക് പറയും …… വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരുമായിരുന്നല്ലോ ?
ആദി അൽപ്പം മാറി നിന്നു ….
ജയാ …. എന്താടാ അടുപ്പിൽ ഞാൻ ഒന്ന് കാണട്ടെ ?
ആദി …. അയ്യോ ചേച്ചി അങ്ങിനെ ഒന്നും ചെയ്യല്ലേ ….. നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല …….
ജയ …. എന്താടാ ചെയ്താല് ….. ആകാശം ഇടിഞ്ഞു വീഴുമോ ……
ആദി ….. അരുതാത്തതൊന്നും ചെയ്യരുത് …….
ജയ അടുക്കളയിലേക്ക് കയറി ആ കലത്തിൽ അടച്ചിരുന്നു അടപ്പ് മാറ്റി …….. ജയ ഒരു തവികൊണ്ട് ഇളക്കി പുറത്തേക്കെടുത്ത് നോക്കി …… നിറയെ അരിയും കുറച്ചു പയറും ……. അവൾ അത് ലയയെ കാണിച്ചു ….. അവർ പുറത്തേക്കിറങ്ങി ….. ചുവരിൽ തൂക്കിയിട്ടിരുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് ലയ കുറച്ചു സമയം നോക്കി നിന്നു ……. അവരുടെ പിന്നാലെ തൊഴുകൈയ്യോടെ അവനും പുറത്തേക്ക് വന്നു …… ഒരു അടിമയെപ്പോലെ നിൽക്കുന്ന അവനെ ലയ സങ്കടത്തോടെ നോക്കി ……