ആദി …. ചേച്ചി നേരെ വീട്ടിലേക്കല്ലേ ?
ജയ….. ആരാടാ ആ പെണ്ണ് ?
ആദി …. എന്റെ ജൂനിയർ ആണ് …..
ജയ …… വല്ല അഫയറും ആണോടാ ?
ആദി അതിന് മറുപടിയൊന്നും പറഞ്ഞില്ല ….
ജയ ….. നല്ല സുന്ദരി കുട്ടി …. അവൾ നിനക്ക് നല്ല ചേരും ….. വെറുതെ വിട്ടുകളയണ്ട ……..
ആദി ….. വലിയൊരു തറവാട്ടിലെ കുട്ടിയ ചേച്ചി …… അവരുടെ വീടിന്റെ അടുക്കളപ്പുരയിലിരുന്ന് ഞാനും അച്ഛനും അവരുടെ വീട്ടിലെ തേങ്ങാ ഇടാൻ പോകുമ്പോൾ ആഹാരം കഴിച്ചിട്ടുണ്ട് …. അവിടെത്തെ അമ്മക്ക് എന്നോട് വലിയ കാര്യമാണ് …..
എന്നെ ഒരുപാട് നിർബന്ധിച്ച് ആഹാരം വയറു നിറയെ തരും …. ജോലി കഴിയുമ്പോൾ അച്ഛന് കാശ് കൊടുത്തിട്ട് എനിക്കും എന്തെങ്കിലും തറയിൽ വച്ചു തരും ……. അവിടെത്തെ കുട്ടിയെ ഞാൻ ഇഷ്ടപ്പെട്ടാൽ … അതും ഒരു തേങ്ങാ വെട്ടുകാരന്റെ മകനായ എനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ……
എന്നെയൊന്നും അവരുടെ വീടിനകത്തേക്ക് പോലും കയറ്റിയിട്ടില്ല …… എനിക്കും അവരുടെ പട്ടിക്കും ആഹാരം തന്നെ തരുന്നത് അടുക്കളപ്പുറത്താണ് ……. എനിക്ക് അവർ അങ്ങിനെ ചെയ്തതിൽ പരാതിയൊന്നും ഇല്ല എനിക്ക് അറിയാം എന്റെ സ്ഥാനം ….. അതൊരിക്കലും ഞാൻ മറക്കില്ല ……. എന്തിന് പഠിപ്പിക്കുന്ന സർമാർ പോലും എന്നെ അകറ്റി നിർത്തിയാണ് സംസാരിക്കുന്നത് ……
ജയ …… എന്തായാലും ആ കുട്ടിക്ക് നിന്നെ വലിയ ഇഷ്ടമാണ് ….. അത് അവളുടെ കണ്ണിൽ കാണാമായിരുന്നു ….. ഇതുപോലുള്ള ഒന്നേ ഉള്ളോ നിന്റെ പുറകിൽ ….. അതോ ഇനിയും ഉണ്ടോ ? കാണും നീ സുന്ദരനല്ലേ … പിന്നെ നിന്റെ ശരീരവും ……. ചോരയും നീരും ഉള്ള ഏതെങ്കിലും പെണ്ണ് നിന്നെ കിട്ടിയാൽ വിടുമോ ?
ആദി ….. അത് ഈ തെങ്ങ് കയറുന്നവരുടെ ശരീരം എല്ലാം ഇങ്ങിനെ തന്നെയാ …… എന്റെ അച്ഛന്റെ ശരീരം കണ്ടിട്ടില്ലേ ?
ജയാ ……. നിനക്ക് അച്ഛന്റെ ശരീരവും അമ്മയുടെ സൗന്ദര്യവുമല്ലേ കിട്ടിയിരിക്കുന്നത് ……. എനിക്ക് തോന്നുന്നില്ല ആ പെൺ നിന്നെ വിടുമെന്ന് ……. ഒന്നുമില്ലെങ്കിലും നിന്റെ ‘അമ്മ ഏതോ നല്ല തറവാട്ടിൽ ജനിച്ചതാണെന്ന് അച്ഛൻ ഇടക്ക് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട് …..