പണിക്കാരൻ ചേട്ടനും ഫാത്തിമയും [Love]

Posted by

ഉമ്മാക് അപ്പോഴും ആധി എന്നെ കുറിച്ച്ആയിരുന്നു. അപ്പോഴൊക്കെ ഉമ്മയെ സമാധാനപ്പെടുത്തി ഞാൻ മുന്നോട്ട് പൊയ്.

അങ്ങനെ ഇരിക്കെ ആണ് കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി പോയതും അവളുടെ സ്ഥാനത്തേക്ക് പുതിയൊരാൾ വന്നതും. അതാണ് എന്റെ ഇക്ക ആസിഫ്.

കാണാൻ നല്ല മൊഞ്ചൻ ആണ് അധികം പ്രായം ഒന്നുല ആരോടും അധികം മിണ്ടാത്ത ഒരു പാവം.

ഒരിക്കൽ എന്നെ കണ്ടു ആൾ ഒന്ന് നോക്കി ചിരിച്ചു. പിനീട് എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയോട് എന്നെ കുറിച്ച് ചോദിച്ചെന്ന് ആ ചേച്ചി എന്നോട് പറഞ്ഞിരുന്നു.

ഞാൻ അതെന്തിനാണെന്നോ ഒന്നും ചോദിക്കാൻ പോയില്ല.

 

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു ഇറങ്ങിയപ്പോ ആൾ എന്റെ കൂടെ പുറകിൽ വരുന്നു.

ഞാൻ തിരിഞ്ഞു നോക്കുമ്പോഴെല്ലാം അയാൾ തല വെട്ടിക്കും. പിന്നെ കുറച്ചൂടെ ആളില്ലാത്ത റോഡിലെത്തിയപ്പോ അവൻ പുറകെ വന്നു എന്റെ മുന്നിലായി നിന്നു നിന്നെ എനിക്കിഷ്ടായി താല്പര്യമുണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു.

നീ വിചാരിക്കുന്ന പോലത്തെ പെണ്ണല്ല ഞാൻ എന്ന് പറഞ്ഞു അവനെ മറി കടന്നു പോന്നു.

പിറ്റേ ദിവസവും ഇത് തന്നെ

അന്ന് അവൻ എന്തിനാണ് നിനക്ക് ഈ ജോലി എന്നൊക്കെ ചോദിച്ചു ഞാൻ മറുപടി പറയാൻ നില്കാതെ അന്നും ഒഴിഞ്ഞു മാറി.

പിനീട് ഒരു ദിവസം വന്നപ്പോ എന്റെ കയ്യിൽ പിടിച്ചു ഞാൻ അവനെ മുഖത്തു അടിക്കുകയും ചെയ്തു.

പിനീട് അവൻ മിണ്ടാൻ വന്നില്ല.

അങ്ങനെ ഒരിക്കൽ കൂടെ ഉണ്ടായിരുന്ന ചേച്ചിയോട് പറഞ്ഞു എന്നെ കല്യാണം കഴിക്കാൻ ഇഷ്ടാണ് എന്നൊക്കെ. അന്ന് ചേച്ചിയോട് ഞാൻ ഒന്നും പറഞ്ഞില്ല പിന്നെ ചേച്ചി വഴിയാണ് എല്ലാം അവൻ സാധിച്ചെടുത്തത് എന്റെ വീട്ടിൽ വന്നു ഉമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു കഴിഞ്ഞാണ് ഞാൻ അറിയുന്നത്.

അങ്ങനെ ഉമ്മയുടെ നിർബന്ധപ്രകാരം എനിക്ക് കല്യാണം കഴിക്കേണ്ടി വന്നു അവനെ.

അങ്ങനെ ഞങ്ങളുടെ ജീവിതം നല്ലപോലെ മുന്നോട്ട് പൊയ്. ഞാൻ കടയിലെ ജോലി നിർത്തി അത് അവനു ഇഷ്ടല്ല എന്ന് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *