വീടെത്തുംമുൻപ് ഞാൻ എന്റെ മൊബൈൽ നമ്പർ റാഷിക്ക് നൽകി… അവൾ അത് ഫോണിൽ അടിച്ചിട്ട് ബോർ അടിക്കുമ്പോൾ വിളിക്കു നമ്മുക്ക് സംസാരിക്കാം… അവൻ ചിരിച്ചു കൂടെ അവളും”””””
നാളെ ഉച്ചകഴിയുമ്പോൾ ഞാൻ ഇങ്ങോട് വരാം കെട്ടോ. കുറച്ചു ഡ്രെസ്സൊക്കെ എടുക്കണം താമസിക്കും പിന്നെ, രാവിലെ ഹോസ്പിറ്റലിൽ വല്ലതും പോകണമെങ്കിൽ വിളിക്കണേ…
അങ്ങനെ അവർ വീടെത്തി. എല്ലാവരും ഇറങ്ങിയപ്പോൾ ഉണ്ണി വണ്ടി പോർച്ചിൽ ഇട്ടിട്ട് താക്കോൽ റാഷിയുടെ കയ്യിൽ കൊടുത്തിട്ടു ബൈക്ക് എടുത്തുകൊണ്ടു അവന്റെ വീട്ടിലേക്കു പോയി….. __________________________
പിറ്റേ ദിവസം. വീട്ടുകാരോടൊക്കെ കാര്യം പറഞ്ഞപ്പോൾ അവർക്കു സമ്മതം. ഉണ്ണി റൂമിൽ കയറി അവന്റെ കുറെ ഡ്രെസ്സല്ലാം ബാഗിൽ ആക്കി..
ചാർജിൽ ഇട്ടിരുന്ന മൊബൈൽ എടുത്തപ്പോൾ കാൾ ഒന്നും ഇല്ല.. വാട്ട്സപ്പിൽ ഒരു മെസ്സേജ് ഉണ്ട് പുതിയൊരു നമ്പറിൽ നിന്ന്.
ഒരു മോർണിംഗ് മെസ്സേജ് ആണ്.
ആരാണ്. മനസിലായില്ല എന്ന് ചോദിച്ചുകൊണ്ട് ഫോൺ അവിടെ വെച്ചിട്ടു പോയി കുളിച്ചു രാവിലത്തെ കാപ്പികുടിയൊക്കെ അങ്ങ് നടത്തി.. സമയം 11 മണി കഴിഞ്ഞിരുന്നു.
അവൻ വീണ്ടും ഫോൺ നോക്കിയപ്പോൾ റിപ്ലൈ വന്നിരുന്നു.
അഹ്”” മനസിലായില്ലേ??ഇന്നലെ രാത്രി നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞിട്ട്.
അയ്യോ.. റാഷിദ”” അവൻ പെട്ടന്ന് മെസ്സേജ് ടൈപ്പ് ചെയ്തു.
ഉറങ്ങിപ്പോയി.. ഹോസ്പിറ്റൽ വല്ലതും പോകണോ.??
വേണ്ടചേട്ടാ..”” ഞാൻ രാവിലെ വെറുതെ മെസ്സജ് ഇട്ടതാണ്. വേറെ കുഴപ്പം ഒന്നുമില്ല.
ഹ്മ്മ്മ്മ്””” ഞാൻ ഇപ്പം ഇറങ്ങും തൻ എന്തെടുക്കുന്നു..??
ഹ്മ്മ്.. ഞാനും ചെറിയുമ്മയും കൂടി ചേട്ടനുള്ള റൂമൊക്കെ ഒന്ന് ക്ലീൻ ആകുവാ..
ആഹ്”” ശരിയെങ്കിൽ വന്നിട്ട് കാണാം…
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടുമണി കഴിഞ്ഞിരുന്നു.. നേരെ റഫീഖിന്റെ തറവാട്ടിലേക്ക്
അവിടെയെത്തിയപ്പോൾ ഇന്നലെ റഫീഖിനെ കൊണ്ടാക്കാൻ ഇറങ്ങിയപ്പോൾ ഉള്ള ഒരു പ്രതീതി.. എല്ലാവരും വന്നു സംസാരിക്കുന്നു വീട്ടുകാര്യങ്ങൾ അനേഷിക്കുന്നു.. ശരിക്കും ഉണ്ണിയോട് എല്ലാവരും സ്നേഹത്തോടെ പെരുമാറി…
അകത്തു ഒരുപാടു മുറിയുണ്ടല്ലോ.. ഈ പുറത്തെ മുറിയിൽ കിടക്കേണ്ട കാര്യം ഉണ്ടായിരുന്നോ..”” റഫീഖിന്റെ ഉമ്മ ചോദിച്ചു.
ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ് ഉമ്മ.”” ഈ കാര്യം അപ്പോൾ ചേട്ടനാണ് പറഞ്ഞത് പുറത്തു മതിയെന്ന്.. റാഷിദ ഇടയ്ക്കു കേറി പറഞ്ഞു””””