Hero 3 [Doli]

Posted by

ശ്രീ : അവൻ എന്താ എന്നെ മനസ്സിലാക്കാത്തത് …..ചുമ്മാ എന്നോട് ചാടാൻ മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തത് ….

റെമോ : അയ്യോ നീ അവനെ തെറ്റി ധരിച്ചത് ആണ് അവൻ നിന്നോട് സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ പക്ഷേ എന്താണോ ഇങ്ങനെ ചെയ്യുന്നത്…അത് വിട്

ശ്രീ : അങ്ങനെ പറഞ്ഞോ അവൻ

റെമോ : അതെ എന്ന് നീ ഇന്നലെ മൊത്തം സീൻ ആണ് പാവം എന്നൊക്കെ പറഞ്ഞപ്പോ അവൻ സോറി പറയാം എന്ന് പറഞ്ഞതാ ഇന്നലെ നീ വന്നും ഇല്ല

ശ്രീ : അതിൽ എന്ത് ജെനുയിനിറ്റി ആണ് ഉള്ളത്…

റെമോ : എനിക്ക് അതൊന്നും അറിയില്ല അവൻ ഒരു പ്രതേക സ്വഭാവം ആണ് കൂടെ ചേരാൻ പാടാ ബെറ്റർ ടു ലീവ് അത്രെ ഞാൻ പറയുള്ളൂ….

ശ്രീ : പോടാ അവിടുന്ന് നല്ല കൂട്ടുകാരൻ നിനക്ക് വേണ്ടി ആണല്ലോ അവൻ എന്നോട് വഴക്കിട്ടത്…..

റെമോ : 😉😉

ശ്രീ : എന്തായാലും ഞാൻ അവനെ എൻ്റെ വരുതിക്ക് വരുത്തും ടെക് ഇറ്റ് ആസ് എ ചലഞ്ച്….

റെമോ : നടന്നത് തന്നെ…

നന്ദൻ : എങ്കിൽ നീ ഒരു കാര്യം ചെയ്യ് അവൻ്റെ വീക്ക്നെസ് എന്താ നോക്കി സെറ്റ് ചെയ്യ്…

ശ്രീ : അവൻ്റെ വീക് നസ് ഉം

(ചിരിച്ച് കൊണ്ട് റെമോനേ നോക്കി….)

റെമോ : എനിക്ക് അറിയില്ല ….

ശ്രീ : പറ ടാ

റെമോ : പറയാം എനിക്ക് എന്താ യുസ് ….

ശ്രീ : നന്ദി പോരെ

റെമോ : അത് നീ തന്നെ വച്ചോ….

ശ്രീ : പിന്നെ

റെമോ : എൻ്റെ അസൈൻമെൻ്റ് രണ്ട് പേരും കൂടെ ചെയ്യണം….

ശ്രീ : ഹോ ശെരി…

(മറിയയെ നോക്കി കണ്ണുറിക്കി…)

റെമോ : പിന്നെ ഐഡിയ കിട്ടിയിട്ട് എന്നെ തെച്ചാ ഞാൻ നിന്നെയും അവനെയും വീണ്ടും തെറ്റിക്കും ….

ശ്രീ : 😖 ഒന്ന് പറ

Leave a Reply

Your email address will not be published. Required fields are marked *