“അയ്യോ! സംശയാവുമോ?”
“പേടിയാണെങ്കിൽ വല്യ പേടി, എന്നാൽ എന്നെ വേണംതാനും.” സിന്ധു പൊട്ടിച്ചിരിച്ചു.
“അതുപിന്നെ…” ദീപുവും തലചൊറിഞ്ഞു.
അശോകൻ അല്പ നേരം കഴിഞ്ഞാണ് വീടെത്തിയത്, വരുന്ന വഴി പൊറോട്ടയും ചിക്കൻ ഫ്രയും കറിയുമൊക്കെ വാങ്ങാനും നിന്നു. ഏട്ടൻ വരും വരെ രണ്ടാളും ഉമ്മറത്തു തന്നെ വിശന്നു വർത്താനം പറഞ്ഞുമിരുന്നു.
“നാളെ രാവിലെ നീയെന്നെ സ്റ്റേഷനിലേക്ക് ആക്കിത്തരണേ” പൊറോട്ട കഴിക്കുന്നതിനിടെ അശോകൻ പറഞ്ഞു.
“ആ ഏട്ടാ.”
“ഇനി ഞാൻ മൂന്നാഴ്ച്ച കഴിഞ്ഞേ വരൂ, രണ്ടൂസം കൂടുതൽ ലീവ് എടുത്തില്ലേ.”
“ഉം!” ദീപു മൂളികൊണ്ട് മൊരിഞ്ഞ ചിക്കൻ കടിച്ചു തിന്നു.
“നിന്റെ ജോലിക്കാര്യം ഞാൻ ബിജുവിനോട് പറഞ്ഞിട്ടുണ്ട്. അവന്റെ കൂടെ നീ ബൈക്കിൽ പലിശപിരിക്കാൻ പോയാൽ മതി. അവന്റെ കൂടെ നിന്ന ചെറിയച്ഛന്റെ മകൻ കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് പോയി പോലും, ഇന്നലെ വരും കാറിൽ വെച്ചവൻ പറഞ്ഞതാ. പണം കൈകാര്യം ചെയ്യണ്ടേ വിശ്വാസമുള്ള ആള് വേണമല്ലോ.”
“ഉം!”
“പോകില്ലേ നീ?” അശോകൻ വീണ്ടുമൊരവർത്തി ചോദിച്ചു.
“പോകാം ഏട്ടാ.”
“അവർക്കൊരുപാട് സ്‌ഥാപനങ്ങൾ ഉണ്ട്. നോക്കിയും കണ്ടും നിന്നാൽ നിനക്കും രക്ഷപെടാം, മനസ്സിലായോ നിനക്ക്”
“മനസിലായി”
“എങ്കിലിന്നു രാവിലെ ഒന്ന് പോയി കാണ് അവനെ!”
“ശെരി ഏട്ടാ” സിന്ധുവിനുമത് കേട്ടതും ഒരല്പം ആശ്വാസമായി, ദീപുവിന്റെ പിള്ളേരുകളിയൊക്കെ നിർത്താനുള്ള സമയമായല്ലോ.
പിറ്റേന്ന് അശോകനെ സ്റ്റേഷനിലേക്ക് ദീപു വിട്ടു. അവനു വട്ടചിലവിനുള്ള പൈസ കൊടുക്കാനും ഏട്ടൻ അശോകൻ മറന്നില്ല. ദീപു തിരിച്ചു വീടെത്തിയ ശേഷം കുളിയും കഴിഞ്ഞു, സിന്ധു അപ്പോഴേക്കും ഇഡലി ഉണ്ടാക്കിയിരുന്നു. അവർ രണ്ടാളും കൂടെ ടേബിളിനു എതിരെ ഇരുന്നു കഴിക്കുന്ന നേരം പറഞ്ഞു.
“അപ്പൊ ജോലിക്ക് പോവാൻ പോകയാണ് അല്ലെ?”
“ഏട്ടന്റെ റെക്കമെൻഡേഷൻ അല്ലെ!”
“അതിനെന്താ ജോലിക്കൊരു അന്തസൊക്കെയില്ലേ?”
“കൂടുതലാ.”
“മുത്തശ്ശിയെ വിളിക്കാൻ പോണ്ടേ? !എട്ടത്തീ”
“പോണം!”
“അതിനു മുൻപ് നിനക്കെങ്ങനെയാ ജോലി കിട്ടിയെന്നു അറിയോ?”