അപ്പോഴാണ് മൃദൂല എഴുന്നേറ്റു അടുക്കളയിലോട്ട് വന്നത്..
“മായേ നീ അറിഞ്ഞോ ആ പോലിസുക്കാരൻ ചത്തു പോയെന്നു മഹേഷ്ടനോട് ആരോ വിളിച്ചു പറഞ്ഞതാ ഇപ്പൊ ”
വന്നപാടെ എന്തോ വലിയ വാർത്ത കിട്ടിയ പോലെ മൃദൂല മായയോട് പറഞ്ഞു…
“ഞാൻ അറിഞ്ഞു ഡീ ചേച്ചി പറഞ്ഞു എന്നോട് അയാൾക്കു അത് കിട്ടിയില്ലെങ്കിലെ അത്ഭുദം ഉള്ളു എന്നെ ചെയ്യാത്ത തെറ്റിന് അത്ര ദ്രോഹിച്ചതാ അയാള് ദൈവം കാണാതെ ഇരിക്കില്ലല്ലോ ഒന്നും”
മായ ഒന്ന് ചൂല് എടുത്തു തട്ടി കൊണ്ട് മറുപടി കൊടുത്തു…
“അതാടി.. മായേ നിന്നെ പട്ടിയെ പോലെ അല്ലെ അയാള് ഇവിടുന്നു വലിച്ചോണ്ട് പോയെ ആ കാലനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് അപ്പൊ ചത്തത് നന്നായി നാശം”
മൃദൂല അവിടെ കിടന്ന പാത്രം എടുത്തു പലഹാരം ഉണ്ടാക്കാനുള്ള ഒരുക്കത്തിനിടയിൽ മായയോട് പറഞ്ഞു…
“ചേച്ചി പുട്ട് ഉണ്ടാക്കിയാൽ പോരെ”
മൃദൂല സരസ്വതിയോട് ഒന്ന് ചോദിച്ചു…
“മതി മോളെ അരിപൊടി എടുക്ക്”
സരസ്വതി മറുപടി കൊടുത്തു..
മൃദൂല പിന്നെ അത് ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ ആയി..
അപ്പോഴാണ് അവിടേക്കു കാവ്യയുടെ വരവ്…
“എന്താ കാവ്യെ ഇന്ന് നേരത്തെ ആണല്ലോ എന്തു പറ്റി”
മായ ഒന്ന് അവളെ കണ്ടു ചോദിച്ചു..
“ഏയ്യ്.. ഒന്നുമില്ലെടി നിങ്ങൾക്കു അല്ലെ പരാതി ഞാൻ ഒന്നും ഇവിടെ ജോലി എടുക്കുന്നിലെന്നു അത് കുറച്ചു ഒന്ന് മാറ്റാമെന്നു വെച്ചു”
കാവ്യ മായയോട് പറഞ്ഞു…
“ആയിക്കോട്ടെ.. ദേ.. ആ. സാമ്പാറിനുള്ള കുറച്ചു പച്ചക്കറികൾ അരിഞ്ഞു തന്ന മതി നീയ് വേറെ ഒരു പണിയും ഇപ്പൊ ഇവിടെ ഇല്ല”
മായ കാവ്യയോട് ചിരിച്ചു കൊണ്ട് പറഞ്ഞു…
മായയുടെ വാക്ക് കേട്ടു അവിടെ ആ പലയിൽ ഒന്ന് ചമഞ്ഞിരുന്നു കൊണ്ട് കാവ്യ ആ പച്ചക്കറികൾ എടുത്തു അരിഞ്ഞു ഇടാൻ തുടങ്ങി..
“അല്ല കാവ്യെ നീ അറിഞ്ഞോ ആ പോലീസുകാരൻ മരിച്ചത്”
സരസ്വതി കാവ്യയോട് ഒന്ന് ചോദിച്ചു..
“ഏയ്യ് ഇല്ല ചേച്ചി ഏതു പോലീസുകാരനാ”
കാവ്യ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു..
“ഇവിടെ വന്നു മായയെ പിടിച്ചോണ്ട് പോയില്ലേ അയാളാടി”