അതിൽ ഫോൺ ചെയ്യാൻ മാത്രമേ സൗകര്യം ഉണ്ടായിരുന്നുള്ളൂ. സ്മാർട്ട് ഫോൺ ആണുങ്ങളെ ചീത്തയാക്കും എന്ന് അവൾ അതിനു കാരണമായി പറഞ്ഞു. ആ മൊബൈലിൽ അവളുടെയും വീട്ടുകാരുടെയും നമ്പർ മാത്രമേ സേവ് ചെയ്യാൻ അവൾ അനുവദിച്ചിരുന്നുള്ളൂ എന്തായാലും എന്റെ കഷ്ട കാലത്തിനു ആ ഫോൺ പണി മുടക്കി. അന്ന് പറഞ്ഞതിലും മുക്കാൽ മണിക്കൂർ വൈകിയാണ് വീടുത്തിയത്.
ഞാൻ വീട്ടിൽ എത്തുമ്പോൾ അവൾ ഭക്ഷണം കഴിക്കുക ആയിരുന്നു. ഞാൻ മുറിയിൽ പോയി സാധനങ്ങൾ വെച്ച് വരുമ്പോഴേക്കും അവൾ കഴിച്ചു എഴുന്നേറ്റു. എന്നോട് ഭക്ഷണം കഴിച്ചു ഹാളിലേക്ക് വരാൻ പറഞ്ഞു. ഡൈനിങ് ടേബിളിൽ അവളുടെ എച്ചിൽ പ്ലേറ്റിൽ അവൾ കടിച്ചു വലിച്ചു മാറ്റി വെച്ച ചിക്കന്റെ എല്ലിൻ കഷണങ്ങൾ കിടന്നിരുന്നു. ഞാൻ ആ പ്ലേറ്റിൽ തന്നെ കുറച്ചു ചോറ് വിളമ്പി ആ എല്ലിൻ കഷ്ണങ്ങളും കൂട്ടി ചോറ് കഴിച്ചു വായ കഴുകി ഹാളിലേക്ക് പോയി.
ഹാളിലെ സോഫയിൽ കാലിനു മുകളിൽ കാൽ കയറ്റി വെച്ച് ടീവി കണ്ടു കൊണ്ടിരിക്കുക ആയിരുന്നു മായ. ആ പൊസിഷനിൽ മായയെ കാണുമ്പോൾ എനിക്ക് അവളോട് ബഹുമാനവും ആദരവും തോന്നും.
ഞാൻ ബഹുമാന പുരസ്സരം അവളുടെ മുന്നിൽ ചെന്ന് നിന്ന് എന്നെ ശ്രദ്ധിക്കുവാനായി
മുരടനക്കി.
“പറയു ചേട്ടാ… എത്ര മണിക്കൂറിനുള്ളിൽ വരുമെന്നാണ് പോകുന്നതിനു മുൻപ് പറഞ്ഞത്?” ടീവിയിൽ നിന്ന് കണ്ണെടുത്തു അവൾ എന്റെ മുഖത്തേക്ക് നോക്കി.
രണ്ടു മണിക്കൂറിനുള്ളിൽ…
“എത്ര മണിക്കാ പോയത്…?
“11 മണിക്ക്…”
“എപ്പോഴാ വന്നത്?”
“1.45ന് ”
“എവിടെ ചുറ്റാൻ പോയി മുക്കാൽ മണിക്കൂർ?
“എവിടെയും പോയില്ല.. ബില്ലിംഗ് കൗണ്ടറിൽ തിരക്ക് ആയിരുന്നു. വിളിച്ചു പറയാമെന്നു വെച്ചാൽ മൊബൈൽ ബാറ്ററി ചാർജ് തീർന്നു പോയി…സോറി ഫോർ ലേറ്റ്…”
“മൊബൈൽ ബാറ്ററി ചാർജ് തീർന്നോ..? മായ പുരികം ചുളിച്ചു കൊണ്ട് തുടർന്നു “എന്ത് കൊണ്ട് മൊബൈൽ ചാർജ് ചെയ്തില്ല? മായ അങ്ങനെയാണ്. അവൾക്കു ബോധിക്കുന്ന ഉത്തരം കിട്ടുന്നതു വരെ ചോദ്യം ചെയ്തു കൊണ്ടിരിക്കും. ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തവും ലളിതവുമായ ഉത്തരം – അതാണ് അവൾ പ്രതീക്ഷിക്കുന്നത്.