“ഓക്കേ…ബി എ ഗുഡ് ബോയ്…” മായ എന്റെ ചെവിയോരത്തായി ചെറുതായൊന്നു നക്കി. അവളുടെ ഉമിനീർ പതിച്ചു എന്റെ ചെവിയൊന്നു കുളിർന്നു
“ഷുവർ … ഡാർലിംഗ്.. ഞാൻ അവളുടെ കാൽക്കൽ ഒന്ന് കൂടി വീണു നമസ്കരിച്ചു.
എന്നെ അനുഗ്രഹിക്കുന്നതു പോലെ എന്റെ തലമുടിയിൽ ചെറുതായി തലോടി മായ നടന്നകന്നു.
വെളിയിൽ കാർ ഗേറ്റും കടന്നു അകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു.
പിന്നെ എന്റെ ജോലികളേപ്പറ്റി ബോധവാനായി അടുക്കളയിലേക്കു നടന്നു. മായയുടെ എച്ചിൽ പാത്രങ്ങൾ ബേസിനിൽ കാത്തു കിടക്കുന്നു. പിന്നെ വീട് എല്ലാം അടിച്ചു വാരണം… മായയുടെ ഡ്രസ്സ് കഴുകണം മായ വരുമ്പോൾ അഭിനന്ദങ്ങൾ കൊണ്ട് എന്നെ മൂടണം..
പത്ത് മണിക്കൂറിനു ശേഷം ഏകദേശം എട്ട് മണിയോടെ ആണ് മായ വന്നത്. എനിക്ക് അതിൽ അത്ഭുതം ഒന്നും തോന്നിയില്ല. സമയനിഷ്ഠ അങ്ങനെയൊന്നും പാലിക്കാത്ത ആളാണ് മായ. ചിലപ്പോൾ വരാൻ വൈകിയാൽ ഫോൺ ചെയ്തു പറയും.
പറഞ്ഞില്ലെങ്കിലും എനിക്ക് അതൊന്നും ചോദ്യം ചെയ്യാനും അവകാശം ഇല്ലായിരുന്നു. പക്ഷെ എന്റെ സ്ഥിതി അങ്ങനെ ആയിരുന്നില്ല. ഞാൻ എവിടെയെങ്കിലും പോവുകയാണെങ്കിൽ കൃത്യം പറഞ്ഞ സമയത്തു വീട്ടിൽ ഉണ്ടായിരിക്കണം. വൈകുമെങ്കിൽ ഫോൺ ചെയ്തു പറയണം. അഞ്ചു മിനിറ്റിൽ കൂടുതൽ വൈകി വന്നാൽ പോലും ശിക്ഷ ഉണ്ടാകും. ആണുങ്ങളെ കയറൂരി വിട്ടാൽ ചീത്ത ആയിപ്പോകും എന്നാണ് മായയുടെ വാദം.
രണ്ടു മാസം മുൻപ് ഞാൻ അങ്ങനെ ശിക്ഷയ്ക്ക് വിധേയനായിരുന്നു. വീട്ടു സാധനങ്ങൾ വാങ്ങാൻ ഞാൻ സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞായിരുന്നു ഇറങ്ങിയത്. പക്ഷെ അവിടത്തെ ബില്ലിങ്ങു കൗണ്ടറിലെ തിരക്ക് മൂലം പറഞ്ഞ സമയം പാലിക്കാൻ കഴിഞ്ഞില്ല. വിളിച്ചു പറയാമെങ്കിൽ എന്റെ പക്കലുള്ള പഴഞ്ചൻ മൊബൈലിൽ ബാറ്ററി ചാര്ജും തീർന്നിരുന്നു.
കല്യാണത്തിന് മുൻപ് എന്റെ പക്കൽ ഉണ്ടായിരുന്ന സ്മാർട്ട് ഫോൺ മധുവിധു സമയത്തെ ആദ്യ നാളുകളിൽ തന്നെ മായ കൈവശപ്പെടുത്തി ലോക്കറിൽ അടച്ചു വെച്ച് പകരം എനിക്ക് ഒരു പഴഞ്ചൻ നോക്കിയ മൊബൈൽ തന്നു.