ഗീതു :കിട്ടിയെടി എന്താ
രൂപ : അവനോട് പറഞ്ഞു എനിക്ക് കൂടി ഒരാളെ സെറ്റാക്കി താടി
ഗീതു :അപ്പൊ നിനക്കിതുവരെ ആരെയും കിട്ടിയില്ലേ
രൂപ :ഇല്ലെടി ഞാൻ ആരുടെ അടുത്ത് പോയാലും അവരൊക്കെ ടീം ആയി എന്നാ പറയുന്നേ
ഗീതു :എല്ലാം നിന്റെ കയ്യിലിരിപ്പ് കാരണമല്ലെ നീ ഒരു കാര്യം ചെയ്യ് മറ്റവനോട് പോയി ചോദിക്ക്
രൂപ : ആരോട്
ഗീതു :ടീ ആ ആദിയോട്
രൂപ :ഒന്ന് പോടീ അവൻ എന്നെ കടിച്ചു കീറാൻ നിക്കുവാ അപ്പോഴാ
ഗീതു :ആദ്യം നീ പോയി ചോദിച്ചു നോക്കെടി അവനും ആരെയും കിട്ടികാണാൻ വഴിയില്ല ഒരു ടീം ആയികഴിഞ്ഞാൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും അങ്ങ് തീരും
രൂപ :ഒന്ന് പോടീ അവൻ സമ്മതിക്കില്ല
ഗീതു :ചോദിച്ചു നോക്കിയാൽ അല്ലേ അറിയാൻ പറ്റു പോയി ചോദിക്ക് ഇപ്പോൾ സാറ് വരും അതിന് മുൻപ് പോയി ചോദിച്ചു നോക്ക്
രൂപ :ചോദിക്കാം അല്ലേ
ഗീതു :ധൈര്യമായിട്ട് ചോദിക്ക്
ഇത് കേട്ട രൂപ പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു ശേഷം ആദിയുടെ സീറ്റ് ലക്ഷ്യമാക്കി നടന്നു
അജാസ് :ഉമ്മാ പിശാച് ഇങ്ങോട്ടാണല്ലോ
ആദി : എന്താടാ പിറുപിറുക്കുന്നെ
അജാസ് :ടാ ദാ അവള് വീണ്ടും വരുന്നുണ്ട്
ഇത് കേട്ട ആദി പതിയെ മുന്നിലേക്ക് നോക്കി
“ഇവളെന്തിനാ ഇങ്ങോട്ട് വരുന്നത് ”
“അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ ഇന്ന് വേറെ എന്തെങ്കിലും ഒപ്പിച്ചോ
ആദി :ഞാൻ എന്ത് ഒപ്പിക്കാൻ..ടാ അവളെ മൈൻഡ് ചെയ്യണ്ട കേട്ടല്ലോ
പെട്ടെന്നാണ് രൂപആദിയുടെ അടുത്തേക്ക് എത്തിയത്
രൂപ :ആദി..
ആദി :ടാ അജാസെ നീ ടെക്സ്റ്റ് എല്ലാം വാങ്ങിയോ
ആദി രൂപയെ ശ്രദ്ധിക്കാതെ അജാസിനോടായി ചോദിച്ചു
രൂപ :ആദി ഒരു..
ആദി :അജാസെ ഗ്രാമർ അല്പം ടഫ് ആണല്ലേ
അജാസ് :ഗ്രാമറോ
രൂപ :(ഇവൻ 😡) ടാ കോപ്പേ കൂടുതൽ ഉണ്ടാക്കല്ലേ
ആദി : നിനക്കെന്താടി നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ
രൂപ :ഒരു കാര്യം പറയാനുണ്ട്