ആദി :ആരാടാ നിന്റെ അളിയൻ നിനക്ക് കെട്ടിച്ചു തരാൻ എനിക്ക് പെങ്ങളൊന്നുമില്ല
അജാസ് :ഉണ്ടെങ്കിലും ഞാൻ കെട്ടാൻ പോകുന്നില്ല നിന്റെ സ്വഭാവം തന്നെയായിരിക്കുമല്ലോ അവൾക്കും
ആദി :നിനക്ക് മുട്ട അല്ല…
അജാസ് :നീ തരണ്ട ഒറ്റക്ക് മൂണുങ്ങിക്കൊ
ഇത് കേട്ട ആദി പകുതി മുട്ട അജാസിസിന്റെ പാത്രത്തിൽ ഇട്ടുകൊടുത്തു
അജാസ് :ഗുഡ് ബോയ്
ആദി :നിന്നോട് സ്നഹമുണ്ടായിട്ടൊന്നും തന്നതല്ല കൊതി വിടാതിരിക്കാനാ
“ആദിത്യൻ ”
പെട്ടെന്നാണ് ആദി ആ ശബ്ദം കേട്ടത് ആദിയും അജാസ് പതിയെ തിരിഞ്ഞു നോക്കി
“ആദിത്യൻ അല്ലേ ”
“അതെ ”
“ഞാൻ സാന്ദ്ര ഈ ക്ലാസ്സിൽ തന്നെ ഉള്ളതാ ”
ആദി :ഞാൻ കണ്ടിരുന്നു എന്താ
സാന്ദ്ര :ആദിത്യന് ലാബ് മേറ്റിനെ കിട്ടിയായിരുന്നോ
ആദി :ഇല്ല ഞാൻ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുവാ
സാന്ദ്ര :എനിക്കും ഇതുവരെ ആരെയും കിട്ടിയിട്ടില്ല നമുക്ക് ടീം ആയാലോ
ആദി : ടീമോ
സാന്ദ്ര :യെസ് നാളെ ലാബ് തുടങ്ങും ആദിത്യന് താല്പര്യമില്ലെങ്കിൽ വേണ്ട
ആദി :ഉണ്ട് താല്പര്യമുണ്ട് ☺️
സാന്ദ്ര :എന്നാൽ കൈ കൊടുക്ക് നാളെ മുതൽ നമ്മൾ ഒരു ടീം
ശേഷം ഇരുവരും പതിയെ കൈ കൊടുത്തു
സാന്ദ്ര :അപ്പോൾ ശെരി ആദിത്യ ഞാൻ ലഞ്ച് ബോക്സ് കഴുകിയിട്ടു വരാം ബാക്കിയൊക്കെ നമുക്ക് വൈകിട്ട് സംസാരിക്കാം
ആദി :ശെരി
ആദിയെ നോക്കി ചിരിച്ച ശേഷം സാന്ദ്ര പതിയെ ക്ലാസ്സിനു പുറത്തേക്കു പോയി
അജാസ് :കോളടിച്ചല്ലോടാ ആദി ഇതെങ്ങനെ ഒപ്പിച്ചു
ആദി : കഴിവുള്ളവരെ തേടി ആളുകൾ ഇങ്ങോട്ട് വരും മോനെ അജാസേ, നല്ല കുട്ടി അല്ലേടാ ☺️
അജാസ് :ടാ എനിക്ക് കൂടി ഒരാളെ ഒപ്പിച്ചു താ
ആദി :ഒന്ന് പോയേടാ നിനക്ക് പറ്റിയത് ആ മൊട്ടയാ പോയി അവളോട് ചോദിക്ക്
ഇത്രയും പറഞ്ഞു കൊണ്ട് ആദി വീണ്ടും കഴിക്കാൻ ആരംഭിച്ചു
വൈകുന്നേരം ലാസ്റ്റ് പിരിയഡ്
രൂപ :ഇപ്പോൾ ഇംഗ്ലീഷ് അല്ലേടി ഗീതു
ഗീതു :ആണെന്നാ തോന്നുന്നെ
രൂപ :ടീ നിനക്ക് ലാബ് പാർട്ട്നറെ കിട്ടിയല്ലോ അല്ലേ