റെജി :അതെ
അഖിൽ : കോപ്പ് ഇത് പണിയാകും ടാ എന്തയാലും അവനെ പൊക്കണം ഇല്ലെങ്കിൽ പ്രശ്നമാകും എബി എങ്ങാനും പ്രിൻസിപാലിനോട് സാക്ഷിപറഞ്ഞാൽ സസ്പെൻഷൻ ഉറപ്പാ അതിന് മുൻപ് അവനെ പൊക്കണം
വിനീത് :ശെരി ഇനിയും സമയമുണ്ടല്ലോ നമുക്ക് വേണ്ടത് ചെയ്യാം
ഉച്ചക്ക് ലഞ്ച് ടൈം
അജാസും ആദിയും ക്ലാസ്സിനുള്ളിൽ
ആദി :നീ എന്തിനാ എന്റെ പുറകെ ഇങ്ങനെ വാലു പോലെ നടക്കുന്നത്
അജാസ് : പിന്നെ ഞാൻ എവിടെ പോകാനാ നിന്റെ കൂടെ നടക്കുന്നത് കൊണ്ട് എന്നെ ആരും കൂടെ കൂട്ടുന്നില്ല അത്രക്ക് നല്ല ഇമ്പ്രഷൻ ആണല്ലോ നീ ഉണ്ടാക്കി വെച്ചേക്കുന്നത്
ആദി :അതാ രൂപ കാരണമല്ലെ
അജാസ് :ആര് കാരണമായാലും നിനക്കിപ്പോൾ ക്ലാസ്സിൽ നല്ല ചീത്ത പേരാ’ പിന്നെ നിനക്ക് ലാബ് ബഡ്‌ഡിയായി ആരെയെങ്കിലും കിട്ടിയോ
ആദി :ഇല്ല ഞാൻ ആരോടും ചോദിക്കാൻ പോയില്ല എന്നോട് ആരും ചോദിച്ചുമില്ല
അജാസ് :നിന്റെ കൂടെ നടക്കുന്നത് കൊണ്ട് എനിക്ക് പോലും ആരെയും കിട്ടുന്നില്ല പിന്നെയാ നിനക്ക് അല്ലേ
ആദി :അങ്ങനെ കഷ്ടപ്പെട്ട് നീ എന്റെ കൂടെ നടക്കണ്ട
അജാസ് :ഞാൻ കളി പറഞ്ഞതൊന്നുമല്ല ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികൾക്കും പാർട്ട്‌നറെ കിട്ടിയിട്ടുണ്ട്
ആദി :എല്ലാർക്കും എന്ന് പറയുമ്പോൾ ആ മൊട്ടക്കും കിട്ടിയോ
അജാസ് : ഏത് മൊട്ട എനിക്കൊരു മൊട്ടയേയും അറിയില്ല
ആദി :ടാ ആ രൂപ
അജാസ് :അവളുടെ കാര്യമൊന്നും എനിക്കറിയില്ല അറിയണമെങ്കിൽ നീ തന്നെ പോയി ചോദിക്ക് കിട്ടിയിട്ടില്ലെങ്കിൽ നീ തന്നെ പാർട്ട്നറുമായിക്കോ
ആദി :കോപ്പാണ് എന്റെ പട്ടിയാകും അവളുടെ പാർട്ട്‌നർ നീ കണ്ടോ ഇന്ന് തന്നെ ഞാൻ ഒരാളെ കണ്ടെത്തും
ഇത്രയും പറഞ്ഞു ആദി ലഞ്ച് ബോക്സ് കയ്യിലെടുത്തു
അജാസ് :അതൊക്കെ വിട് നീ ഇന്ന് എന്തടാ കഴിക്കാൻ കൊണ്ട് വന്നേ
ആദി :ചപ്പാത്തിയും മുട്ടകറിയും
അജാസ് :ഹോ കൊള്ളാം പാതി മുട്ട ഇങ്ങെടുത്തേ
ആദി :എന്തിന് നീ കഴിക്കാൻ കൊണ്ട് വന്നല്ലോ
അജാസ് :ഇത് ഉണക്ക അപ്പവും ചമ്മന്തിയുമാ നീ പാതി എങ്ങെടുക്ക് അളിയാ