അമ്മ :എന്ത് ഉപദേശം
ആദി :പ്രശ്നങ്ങളെയൊക്കെ നിസാരമായി കാണണമെന്നു പറഞ്ഞില്ലെ അത് തന്നെ എനിക്കിപ്പോൾ ഒരു പ്രശ്നം മാത്രമേ ഉള്ളു അതിനെ ഒഴിവാക്കാനുള്ള വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട്
ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി
കുറച്ചു സമയത്തിനു ശേഷം ക്ലാസ്സ് റൂം
രൂപ :ടീ ഗീതു പണി പാളി
ഗീതു :എന്താടി
രൂപ :ടീ അത് എന്റെ കയ്യിൽ വർക്ക് ബുക്ക് ഇല്ല
ഗീതു :ഞാൻ ചോദിച്ചപ്പോൾ എല്ലാം നിന്റെകയ്യിൽ ഉണ്ടെന്നല്ലെ പറഞ്ഞത്
രൂപ :ഞാൻ അങ്ങനെയാടി കരുതിയത് ഇന്നലെ ചെന്ന് നോക്കിയപ്പോൾ വർക്ക് ബുക്ക് ഇല്ല
ഗീതു :എന്നാൽ വാ പോയി വാങ്ങിയിട്ട് വരാം
രൂപ :ഞാൻ വരുന്ന വഴിക്ക് നോക്കിയതാടി ബുക്ക് സ്റ്റാൾ തുറന്നിട്ടില്ല
ഗീതു :ഇനിയിപ്പോൾ.. ശെരി നീ ഒന്നും അറിയാത്ത പോലെ ലാബിൽ പോയി നിൽക്ക് മിസ്സ് വർക്ക് ബുക്കിന്റെ കാര്യം ചോദിച്ചില്ലെങ്കിൽ നീ രക്ഷപെട്ടു ഇല്ലെങ്കിൽ കിട്ടുന്നത് വാങ്ങിക്കോ അല്ലാതെ ഞാൻ എന്ത് പറയാനാ
പെട്ടെന്നാണ് ആദി ക്ലാസ്സിലേക്ക് വന്നത് പതിയെ രൂപയെ നോക്കി ചിരിച്ച ശേഷം അവൻ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
രൂപ :അവൻ എന്തിനാടി ഇപ്പോ ചിരിച്ചേ
ഗീതു : ആർക്കറിയാം
കുറച്ചു സമയത്തിനുള്ളിൽ തന്നെ മിസ്സ് ക്ലാസ്സിലേക്ക് എത്തി
മിസ്സ് : അപ്പോൾ എല്ലാവരും ഗ്രൂപ്പ് ആയി എന്റെ കൂടെ വാ അടുത്ത ലാബ് മുതൽ നിങ്ങൾ ലാബിൽ വന്ന് നിന്നാൽ മതി കേട്ടല്ലോ
ഇത് കേട്ട കുട്ടികൾ എല്ലാം മിസ്സിനോടൊപ്പം ലാബിലേക്ക് നടന്നു ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി ശേഷം ഇരുവരും ഒന്നിച്ചു നടന്നു
രൂപ :നീ എന്തിനാ നേരത്തെ ചിരിച്ചത്
ആദി :അതെന്താ എനിക്ക് ചിരിച്ചുടെ
രൂപ : നീ ചിരിച്ചോ പക്ഷെ എന്നെ നോക്കി ചിരിച്ചത് എന്തിനാന്നാ ചോദിച്ചത്
ആദി :അത് പിന്നെ നീയല്ലേ എന്റെ കാമുകി അതുകൊണ്ട് ഒന്നു ചിരിച്ചു കളയാം എന്ന് കരുതി
രൂപ : ടാ നീ..ആരാടാ നിന്റെ കാമുകി😡
ആദി : ദേ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായ കാര്യമൊക്കെ ഇത്രയും പെട്ടെന്ന് മറന്നോ