പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]

Posted by

“അല്ലേടാ… ആദ്യം എനിക്ക് നിന്നോടൊന്നു സംസാരിക്കണം..”

“എന്നാൽ നീ പറ… ഞാൻ 2 ഗ്ലാസ്‌ എടുത്തിട്ട് വരാം…”

“വേണ്ടെടാ…. എനിക്ക് ഇത് പോലെ തന്നെ പറയണം…”

എന്നെ നോക്കി അവൻ ചെവി കൂർപ്പിച്ചു..

“നിനക്ക് അറിയാല്ലോ എന്റെ ഭാര്യയെ…”

“പിന്നേ അറിയില്ലേ അളിയാ… അവൾക്ക് എന്ത് പറ്റി….’

“പറ്റിയത് അവൾക്കല്ലേടാ… എനിക്കാ…”

“നീ കാര്യം തെളിച്ചു പറ മയിരേ… അവൻ ചൂടായി…”

കഴിഞ്ഞ കാലം മുതൽ തൊട്ട് മുൻപ് കാവ്യയുമായുള്ള ഫോൺ കാൾ വരെയുള്ള കാര്യങ്ങൾ അവനു പറഞ്ഞു കൊടുത്തു..

അവൻ ഞെട്ടലോടെയാണ് ഇതെല്ലാം കെട്ടിരുന്നത്…

“അളിയാ നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…” പിടിച്ച് രണ്ട് പൊട്ടിച്ചൂടായിരുന്നോ….”

“അല്ലായിരുന്നു… അവൾക്ക് വേണ്ടിയല്ലേടാ ഞാൻ നിങ്ങളെയൊക്കെ വിട്ട് പോയത്…അപ്പോ അവൾ എന്നോട് വര്ഷങ്ങളായി എന്നെ ഇങ്ങനെ ചതിക്കുമ്പോ വെറുമൊരു അടിയിൽ ഞാൻ നിർത്തണോ…”

“ശെരിയാ അളിയാ… നിന്നെ ഞാൻ ഓർക്കാറുണ്ട്… നിന്റെ ലോറിയിൽ നമ്മൾ കടത്തിയ ലോഡുകളെ കുറിച്ച്… എത്ര സാധനമാണ് നമ്മൾ ബോർഡർ കടത്തിയത്…

പിന്നേ പെട്ടെന്നായിരുന്നില്ലേ അനിലിൽ നിന്നും അനിൽ ഭായിയിലേക്കുള്ള നിന്റെ വളർച്ച…. പിന്നേ ഒരിക്കൽ എല്ലാം ഇട്ടെറിഞ്ഞു ഇതൊക്കെ എന്നെ ഏൽപ്പിച്ചു സാധാ ജീവിതത്തിലേക്കുള്ള മടക്കം…” കേൾക്കുമ്പോ ഒരു സിനിമകഥ പോലെ ഉണ്ട്… ഒരിക്കലും നീ ഇതിലേക്ക് തിരിച്ചു വരില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ അതുകൊണ്ടൊക്കെയാണ് നിന്നെ ശല്യപ്പെടുത്താതിരുന്നത്… എനിക്കോ ഒരു ഫാമിലിയില്ല… നിനക്ക് അവരോടൊന്നിച്ചു സന്തോഷിക്കാലോ എന്ന് കരുതി…. പക്ഷേ ഞാൻ അറിഞ്ഞില്ലെടാ ഇതാ നിന്റെ അവസ്ഥയെന്ന്…. അളിയൻ പറ… എന്താ ഞാൻ ചെയ്ത് തരണ്ടേ…”

“സജിത്തേ… എനിക്ക് അവരെ രണ്ടിനെയും കൊല്ലണം…. പക്ഷേ ഞാൻ അതിനു വേണ്ടി അകത്തു പോകാൻ തയ്യാറല്ല…”

“അളിയാ… നീയെന്താ പറയുന്നേ…. കൊല്ലണോ… അത് ഒന്നുകൂടെ ആലോചിച്ചിട്ട് പോരെടാ? നിന്റെ ഭാര്യയല്ലേ അത്… നിന്റെ മോന്റെ അമ്മ…. അവൾ ഇങ്ങനെ ഒന്നും ആരുന്നില്ലല്ലോ… എങ്ങനെയാ ഇങ്ങനെ ആയെ…”

“അറിയില്ല…. ഇതെന്തായാലും ഇപ്പൊ തുടങ്ങിയതല്ല… അവർ പറയുന്നത് ഞാൻ കേട്ടതാ….നീ എന്നെ സഹായിച്ചേ പറ്റൂ… വേറെ ആരോടും ഇത് പറയാൻ പറ്റില്ല…”

Leave a Reply

Your email address will not be published. Required fields are marked *